Ott Releases in August: 'ദി ഹണ്ട് ഫോർ വീരപ്പൻ' മുതൽ 'ധൂമം' വരെ; ഓ​ഗസ്റ്റിലെ ഒടിടി റിലീസുകൾ

പ്രേക്ഷകർ കാത്തിരുന്ന ധൂമം, നെയ്മർ, പോർ തൊഴിൽ തുടങ്ങിയ ചിത്രങ്ങളെല്ലാം ഈ മാസം വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലായി റിലീസ് ചെയ്യുകയാണ്.

Written by - Zee Malayalam News Desk | Last Updated : Aug 3, 2023, 03:11 PM IST
  • സോണി ലിവ് ആണ് പോർ തൊഴിലിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.
  • സോണി ലിവിൽ ഓ​ഗസ്റ്റ് 11 മുതൽ ചിത്രം സ്ട്രീം ചെയ്യും.
  • ശരത് കുമാറും അശോക് ശെൽവനും മലയാളി താരം നിഖില വിമലും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് പോർ തൊഴിൽ.
Ott Releases in August: 'ദി ഹണ്ട് ഫോർ വീരപ്പൻ' മുതൽ 'ധൂമം' വരെ; ഓ​ഗസ്റ്റിലെ ഒടിടി റിലീസുകൾ

പ്രേക്ഷകർ കാത്തിരിക്കുന്ന ഒരുപാട് ചിത്രങ്ങളും സീരീസുകളും ഈ മാസം ഒടിടിയിൽ എത്തുകയാണ്. ദി ഹണ്ട് ഫോർ വീരപ്പൻ മുതൽ ധൂമം വരെ നിരവധി ഒടിടി റിലീസുകൾ ഈ മാസമുണ്ടാകും. അവ ഏതൊക്കെയാണെന്ന് നോക്കാം.

ദി ഹണ്ട് ഫോർ വീരപ്പൻ: നെറ്റ്ഫ്ലിക്സ്

റിലീസ് തീയതി: ഓഗസ്റ്റ് 4

കുപ്രസിദ്ധ കൊള്ളക്കാരനായ വീരപ്പന്റെ കഥയാണിതിൽ പറയുന്നത്. 'റോബിൻഹുഡ് ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന കുപ്രസിദ്ധ നിയമവിരുദ്ധനെ വേട്ടയാടുന്നത് തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾക്ക് ഏറ്റവും വെല്ലുവിളി നിറഞ്ഞ ദൗത്യമായിരുന്നു. വീരപ്പനുമായി അടുപ്പമുള്ള വ്യക്തികളിൽ നിന്നും അയാളെ പിടിക്കാൻ അശ്രാന്തമായി ശ്രമിച്ചവരിൽ നിന്നും നേരിട്ടുള്ള വിവരണങ്ങൾ അവതരിപ്പിക്കുന്നതാണ് ദി ഹണ്ട് ഫോർ വീരപ്പൻ. നവാഗതനായ സെൽവമണി സെൽവരാജാണ് നാല് ഭാഗങ്ങളുള്ള പരമ്പര സംവിധാനം ചെയ്യുന്നത്.

ഗാർഡിയൻസ് ഓഫ് ദി ഗാലക്സി Vol 3: ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ

റിലീസ് തീയതി: ഓഗസ്റ്റ് 2

മെയ് മാസത്തിൽ തിയേറ്ററുകളിൽ റിലീസ് ചെയ്ത മാർവൽ ബ്ലോക്ക്ബസ്റ്റർ ചിത്രം ഗാർഡിയൻസ് ഓഫ് ദി ഗാലക്സി Vol 3 ഒടിടിയിൽ എത്തി. ജെയിംസ് ഗൺ-സംവിധാനത്തിലെത്തിയ ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് സ്ട്രീം ചെയ്യുന്നത്.

Also Read: Written & Directed by God: ഇനി റിലീസിനുള്ള തയാറെടുപ്പ്; 'റിട്ടണ്‍ ആൻഡ് ഡയറക്ടഡ് ബൈ ഗോഡ്' ഷൂട്ടിം​ഗ് കഴിഞ്ഞു
 
ധൂമം: ആമസോൺ പ്രൈം വീഡിയോ

റിലീസ് തീയതി: ഓഗസ്റ്റ് 4

ഹോംബാലെ ഫിലിംസിന്റെ മോളിവുഡിലെ അരങ്ങേറ്റ ചിത്രമായ ധൂമം , ബോക്‌സ് ഓഫീസിൽ വിജയം നേടാനാകാതെ വന്നതോടെ OTT റിലീസിന് ഒരുങ്ങുകയാണ്. ഫഹദ് ഫാസിലും അപർണ ബാലമുരളിയും അഭിനയിച്ച ഈ ത്രില്ലർ, തട്ടിക്കൊണ്ടുപോകപ്പെട്ട ഒരു പുകയില കമ്പനിയുടെ മാർക്കറ്റിംഗ് മേധാവിയെയും ഭാര്യയെയും ചുറ്റിപ്പറ്റിയാണ്. കന്നഡ സംവിധായകൻ പവൻ കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ വിനീത്, റോഷൻ മാത്യു എന്നിവരും ഉൾപ്പെടുന്നു. ചിത്രം ഓ​ഗസ്റ്റ് 4ന് ഒടിടിയിൽ എത്തുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും റിലീസ് തിയതി മാറാനും സാധ്യതയുണ്ട്.

നെയ്മർ: ഡിസ്നി ഹോട്ട്സ്റ്റാർ

റിലീസ് തിയതി: ഓ​ഗസ്റ്റ് 8

തിയേറ്ററുകളിൽ വൻ വിജയം നേടിയ, പ്രേക്ഷക മനസ് കീഴടക്കിയ നെയ്മർ ഒടിടിയിലെത്തുന്നു. ഡിസ്നി ഹോട്ട്സ്റ്റാർ ആണ് നെയ്മറിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിട്ടുള്ളത്. ഓ​ഗസ്റ്റ് 8 മുതൽ ചിത്രം ഡിസ്നി ​ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് തുടങ്ങും.

പോർ തൊഴിൽ: സോണി ലിവ്

റിലീസ് തിയതി: ഓ​ഗസ്റ്റ് 11

സോണി ലിവ് ആണ് പോർ തൊഴിലിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. സോണി ലിവിൽ ഓ​ഗസ്റ്റ് 11 മുതൽ ചിത്രം സ്ട്രീം ചെയ്യും. ശരത് കുമാറും അശോക് ശെൽവനും മലയാളി താരം നിഖില വിമലും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് പോർ തൊഴിൽ. സ്ത്രീകളെ മാത്രം തേടി പിടിച്ച് കൊല ചെയ്യുന്ന ഒരു സൈക്കോ കൊലയാളിയെ തേടിയിറങ്ങുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രം പറയുന്നത്.

ഗണ്‍സ് ആൻഡ് ഗുലാബ്‍സ്: നെറ്റ്ഫ്ലിക്സ്

റിലീസ് തീയതി: ഓഗസ്റ്റ് 18

ദുൽഖർ സൽമാൻ ആദ്യമായി അഭിനയിക്കുന്ന വെബ് സീരീസാണ് 'ഗണ്‍സ് ആൻഡ് ഗുലാബ്‍സ്' ഓ​ഗസ്റ്റ് 18ന് നെറ്റ്ഫ്ലിക്സിലെത്തും. രാജ് നിദോരു, കൃഷ്‍ണ ഡി കെ എന്നിവരാണ് സീരിസ് സംവിധാനം ചെയ്യുന്നത്. ഡി2ആര്‍ ഫിലിംസിന്റെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന ഗണ്‍സ് ആന്‍ഡ് ഗുലാബ്സിൽ രാജ്‍കുമാര്‍ റാവു, ആദര്‍ശ് ഗൗരവ്, സുമന്‍ കുമാര്‍, ഗുല്‍ഷന്‍ ദേവയ്യ എന്നിവരും അഭിനയിക്കുന്നുണ്ട്.

ദി ജെംഗാബുരു കേഴ്സ്

റിലീസ് തീയതി: ഓഗസ്റ്റ് 9

സുദേവ് നായർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹിന്ദി വെബ് സീരീസ് ദി ജെംഗാ ബുരു കേഴ്സ് സ്ട്രീമിങ് തുടങ്ങുന്നു. ഓ​ഗസ്റ്റ് 9 മുതൽ സോണി ലീവിൽ സ്ട്രീം ചെയ്യും. നില മാധബ് പാണ്ടയുടെ ആദ്യ ഒടിടി സംരംഭമാണ് ദി ജെംഗാബുരു കേഴ്സ്. ഒഡീഷയിലെ അനധികൃത ഖനനത്തിന്റെയും ദുരൂഹ മരണങ്ങളുടെയും കുടിയൊഴിപ്പിക്കപ്പെടുന്ന സമൂഹങ്ങളുടെയും കഥയാണ് വെബ് സീരീസ് പറയുന്നത്. ഫരിയ അബ്ദുള്ള, നാസർ, മകരന്ദ് ദേശ്പാണ്ടെ, ദീപക് സമ്പത്ത്, ഹിതേഷ് ദവേ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News