സംഗീതസംവിധായകൻ എ.ആർ.റഹ്മാന്റെ (AR Rahman) മൂത്ത മകളും ഗായികയുമായ ഖദീജ റഹ്മാന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. വരൻ സൗണ്ട് എൻജിനീയറായ റിയാസ്ദീൻ ഷെയ്ഖ് മുഹമ്മദ് ആണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു വിവാഹനിശ്ചയം നടന്നത്.  വിവാഹനിശ്ചയം കഴിഞ്ഞ വിവരം തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ഖദീജ തന്നെയാണ് അറിയിച്ചത്.  


 



 


Also Read: Rushda Rahman: താരനിറവിൽ നടൻ റഹ്മാന്റെ മകളുടെ വിവാഹം, ചിത്രങ്ങൾ വൈറലാകുന്നു


തന്റെ വിവാഹ നിശ്ചയം കഴിഞ്ഞ കാര്യം സന്തോഷപൂർവം അറിയിക്കുകയാണെന്ന് കുറിച്ച ഖദീജ (Khatija Rahman) ആഘോഷത്തിന്റെ ഏതാനും ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. വരൻ റിയാസിനെ പരിചയപ്പെടുത്തിക്കൊണ്ടാണ് ഗായികയുടെ പോസ്റ്റ്. വിവാഹനിശ്ചയം നടന്നത് ഖദീജയുടെ ജന്മദിനമായ ഡിസംബർ 29 നായിരുന്നു.


ഗായികയെന്ന നിലയിൽ നിരവധി ആരാധകരുള്ള താരമാണ് ഖദീജ റഹ്മാന്‍. 2020 ലെ 'ഫരിശ്തോ' എന്ന ഗാനം രാജ്യാന്തര പുരസ്കാരം നേടിയിരുന്നു. ഇത് എആർ.റഹ്മാൻ (AR Rahman) തന്നെ സംഗീത സംവിധാനവും നിർമാണവും നിർവഹിച്ച ആൽബമാണ്. പലനാടുകളിലൂടെ തീർത്ഥാടനം തുടരുന്ന ഒരു പെൺകുട്ടിയുടെ ശാന്തിയ്ക്കായുള്ള പ്രാർത്ഥനയാണ് 'ഫരിശ്തോ'. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.