പലരും പല വഴികളിലൂടെയാണ്‌ സിനിമയുടെ ലോകത്ത് എത്തുന്നത്.സുശാന്ത് സിങ് രാജ്പുത്ത് സിനിമയില്‍ എത്തിയതാകട്ടെ ജീവിതത്തിലെ നായികയെ തിരഞ്ഞുകൊണ്ടാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡോക്റ്റര്‍മാരും വക്കീലന്‍മാരുമുള്ള കുടുംബത്തില്‍ ജനിച്ച സുശാന്ത് എന്‍ജിനീയര്‍ ആകണം എന്ന് മാതാപിതാക്കള്‍ ആഗ്രഹിച്ചു.


എന്നാല്‍ സുശാന്ത് ആഗ്രഹിച്ചത് ബഹിരാകാശയാത്രികനോ വൈമാനികനോ ആകണം എന്നായിരുന്നു.


എന്തായാലും പഠനത്തില്‍ മിടുക്കനായിരുന്ന സുശാന്ത് എന്‍ട്രന്‍സ്‌ കടമ്പ കടന്ന് ഡല്‍ഹി കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ പ്രവേശനവും നേടി,


ഷാരൂഖ് ഖാന്‍റെ ആരാധകന്‍ ആയിരുന്ന സുശാന്തിന് അപ്പോഴും അഭിനയത്തോട് താല്‍പ്പര്യം ഇല്ലായിരുന്നു,


ദില്‍വാലെ ദുല്‍ഹാനിയ ലെ ജായെങ്കെ കണ്ടതോടെ സുശാന്തിന്റെ മനസ്സില്‍ ചിത്രത്തില്‍ ഷാരൂഖ്ഖാന്‍റെ രാജിനെ പ്പോലെ തനിക്കും ഒരു സ്വപ്ന നായികയെ 
കണ്ടെത്തണം എന്ന ആഗ്രഹം മുളച്ചു.


കോളേജില്‍ ചേരുന്നതോടെ ആ ആഗ്രഹം സഫലമാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും കടുത്ത നിരാശയായിരുന്നുണ്ടായത്,


അങ്ങനെയിരിക്കെയാണ് ഒരു സുഹൃത്ത് ഡാന്‍സ് പഠിക്കുന്നതിന് സുശാന്തിനെ ഉപദേശിച്ചത്,


തന്‍റെ നായികയെ കണ്ടെത്തുക എന്ന ഒറ്റ ലക്ഷ്യവുമായി സുശാന്ത് പ്രശസ്ത നൃത്ത അധ്യാപകനും നൃത്ത സംവിധായകനുമായ ഷൈമാക് ധാവറിന്റെ


നൃത്ത സംഘത്തില്‍ ചേര്‍ന്നു.


നൃത്തം തലയ്ക്ക് പിടിച്ച സുശാന്ത് പഠനം ഉപേക്ഷിച്ചത് വീട്ടുകാരെപ്പോലും ഞെട്ടിച്ചു,തന്‍റെ ഉള്ളിലെ അഭിനേതാവിനെ കണ്ടെത്തിയത് ഷൈമാക് ആണെന്ന് സുശാന്ത് 
പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്,


അഭിമുഖം തലയ്ക്ക് പിടിച്ചതോടെ സുശാന്ത് അഭിനയത്തെ കുറിച്ച് ധാരാളം വായിക്കുകയും പഠിക്കുകയും ചെയ്തു.ഷൈമാകിന്‍റെ നിര്‍ദേശം അനുസരിച്ച് മുംബെയിലെ 
പ്രശസ്തമായ ബാരിജോണ്‍ തിയറ്റര്‍ ആക്ഷന്‍ ഗ്രൂപ്പില്‍ ചേര്‍ന്ന സുശാന്ത് മുംബെ വേര്‍സോവയിലെ ഒറ്റമുറി വീട്ടില്‍ ആറുപേരോടൊപ്പം താമസിച്ചതിനെക്കുറിച്ച് പറയുന്നത് 
ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയില്‍ പ്രവര്‍ത്തിച്ച സമയത്ത് താന്‍ ഒറ്റമുറി വീട്ടിലെ താമസത്തിനിടയില്‍ ചെയ്ത് പോന്ന പാചകവും വീട് വൃത്തിയാക്കലും വരെ 
ഇഷ്ടത്തോടെയായിരുന്നു എന്നാണ്.


Also Read:ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി


 


താര രാജാക്കന്മാര്‍ അടക്കിവാണ ബോളിവുഡില്‍ എത്തിയതിന് കാരണമായി സുശാന്ത് പറഞ്ഞത് നൃത്തമാണെങ്കിലും ആയോധനകലയാണെങ്കിലും നാടകമായാലും
ചെയ്യുന്ന ഓരോ കാര്യത്തെയും താന്‍ പ്രണയിച്ചത് കൊണ്ടാണ് എന്നാണ്,


നാടകത്തില്‍ നിന്ന് സീരിയലിലേക്കും അവിടെ നിന്ന് സിനിമയിലേക്കും എത്തിയ യാത്രയില്‍ സുശാന്തിന് ഒരിയ്ക്കലും നിരാശ തോന്നിയിട്ടില്ല എന്ന് താരം പലപ്പോഴും പറയുമായിരുന്നു.
ബീഹാറിലെ പൂര്‍ണിയില്‍ ജനിച്ച സുശാന്ത്,ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി എടുത്ത എംഎസ് ധോണി അണ്‍ടോള്‍ഡ് സ്റ്റോറിയിലൂടെ 
ആരാധകമനം കീഴടക്കി, ക്രിക്കറ്റ് സിനിമാ ആരാധകര്‍ക്ക് സുശാന്തിനോട് വല്ലാത്ത ആരാധനയായിരുന്നു.



സിനിമയോട് മാത്രമല്ല ആഡംബര വാഹനങ്ങളോടും സുശാന്തിന് പ്രണയമായിരുന്നു.


Also Read:"നിങ്ങൾ ചെയ്യാനാഗ്രഹിച്ചത് ഞാൻ ചെയ്തിട്ടുണ്ട്" കേരളത്തിനായ് സുശാന്ത് പറഞ്ഞ വാക്കുകൾ


അത്യാഡംബര കാറുകളുടെയും സൂപ്പര്‍ ബൈക്കുകളുടെയും വലിയ ശേഖരം തന്നെ സുശാന്തിന് ഉണ്ടായിരുന്നു.2019 ല്‍ സുശാന്ത് അഭിനയിക്കാന്‍ തീരുമാനിച്ച 
അഞ്ചോളം പ്രോജക്റ്റുകള്‍ മുടങ്ങിപോയിരുന്നു.സുശാന്ത് അവസാനമായി വേഷമിട്ടത് ദില്‍ബെചാരെ എന്ന സിനിമയിലാണ്,അവസാനമായി തിയറ്ററില്‍ എത്തിയത് ഡ്രൈവ് എന്ന സിനിമയാണ്.


കേദര്‍നാഥ്‌,ചിചോര എന്നിവയായിരുന്നു ശ്രദ്ധിക്കപെട്ട ചിത്രങ്ങള്‍ കേദര്‍നാഥ്‌ വിജയം നേടിയ ചിത്രമായിരുന്നു.


ചിചോരെ നിരൂപക പ്രശംസ സ്വന്തമാക്കി,ഈ സിനിമ ആത്മഹത്യക്ക് എതിരെയുള്ള സന്ദേശമാണ് നല്‍കിയത്,എന്നാല്‍ ജീവിതത്തെ 
പ്രണയിച്ച സുശാന്ത് ആത്മഹത്യകൊണ്ട് ജീവിതം അവസാനിപ്പിച്ചത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.