Kochi: ആസിഫ് അലിയുടെ (Asif Ali) ഏറ്റവും പുതിയ ചിത്രം കുറ്റവും ശിക്ഷയുടെയും പോസ്റ്റർ ഇന്നെത്തും. ആസിഫ് അലി തന്റെ ഫേസ്ബുക്കിലൂടെയാണ് വിവരം അറിയിച്ചത്.  ഇന്ന് വൈകിട്ട് 6 മണിയോടെയാണ് പോസ്റ്റർ റിലീസ് ചെയ്യുന്നത്. രാജീവ് രവി  നിവിൻ പോളിയെ നായകനായ തുറമുഖത്തിന് ശേഷം ഒരുക്കുന്ന ത്രില്ലര്‍ വിഭാഗത്തിൽപ്പെട്ട ചിത്രമാണ് കുറ്റവും ശിക്ഷയും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രം കേരളത്തിലും (Kerala) രാജസ്ഥാനിലുമായി ആണ് ചിത്രീകരണം  പൂർത്തിയാക്കിയത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് 2020 നവംബര് ഒന്നിന് തന്നെ റിലീസ് ചെയ്‌തിരുന്നു. അന്ന് പോസ്റ്റർ വൻ ജന ശ്രദ്ധ നേടിയിരുന്നു. മനുഷ്യന് എന്തും ശീലമാകും എന്ന അടിക്കുറുപ്പോടെയാണ് അന്ന് ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്‌തത്‌. ഡിസംബറിൽ തന്നെ ചിത്രത്തിന്റെ രാജസ്ഥാനിലെ ഷൂട്ടിങ് പൂർത്തിയാക്കിയ വിവരം താരം അറിയിച്ചിരുന്നു.


ALSO READ: Major Teaser: മേജറിന്റെ ടീസർ സൽമാൻ ഖാനും മഹേഷ് ബാബുവും പ്രിത്വിരാജും ചേർന്ന് നാളെ റിലീസ് ചെയ്യും


ചിത്രത്തിന്റെ ഷൂട്ടിംഗ് 2020 ഫെബ്രുവരി 7 ന് തന്നെ ആരംഭിച്ചെങ്കിലും കോവിഡ് (Covid 19) മഹാമാരി മൂലം ചിത്രത്തിന്റെ ഷൂട്ടിംഗ് മാറ്റി വെയ്ക്കുകയായിരുന്നു. തൊണ്ടിമുതലും ദൃക്സാക്ഷിയും ചിത്രത്തിൽ അഭിനയിച്ച  പോലീസ് ഉദ്യോഗസ്ഥനായ സിബി തോമസാണ് കുറ്റവും ശിക്ഷയുടെയും കഥ എഴുതിയിരിക്കുന്നത്. അത് കൂടാതെ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സിബി തോമസും മാധ്യമ പ്രവർത്തകനായ ശ്രീജിത്ത് ദിവാകരനും ചേർന്നാണ് .


ALSO READ: 'പടം നന്നാവട്ടെ' ആസിഫലിയുടെ കുഞ്ഞെൽദോയിലെ മനസ്സ് നന്നാവട്ടെ എന്ന ഗാനത്തിന് പ്രേക്ഷക പിന്തുണ


അരുണ്‍കുമാര്‍ വി.ആർ ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ്  കുറ്റവും ശിക്ഷയും നിര്‍മ്മിക്കുന്നത്.  ആസിഫ് അലി  പോലീസ് ഓഫീസറായി എത്തുന്ന ചിത്രത്തിൽ  സണ്ണി വെയ്ന്‍ (Sunny Wayne) , അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് വലിയപെരുന്നാള്‍, തൊട്ടപ്പന്‍, കിസ്മത്ത് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുരേഷ് രാജനാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

 


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.