സണ്ണി വെയ്ന്‍ വിവാഹിതനായി; ആശംസകള്‍ നേര്‍ന്ന് അജു വര്‍ഗ്ഗീസ്!!

സുഹൃത്തും കോഴിക്കോട് സ്വദേശിനിയുമായ രഞ്ജിനിയാണ് വധു. 

Last Updated : Apr 10, 2019, 10:32 AM IST
 സണ്ണി വെയ്ന്‍ വിവാഹിതനായി; ആശംസകള്‍ നേര്‍ന്ന് അജു   വര്‍ഗ്ഗീസ്!!

പ്രശസ്ത ചലച്ചിത്ര താരം സണ്ണി വെയ്ന്‍ വിവാഹിതനായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. സുഹൃത്തും കോഴിക്കോട് സ്വദേശിനിയുമായ രഞ്ജിനിയാണ് വധു. 

ലളിതമായി നടത്തിയ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മോഡലിംഗ് രംഗത്ത് നിന്നും ചലച്ചിത്ര മേഖലയിലേക്ക് ചുവടു വച്ച സണ്ണി ഏകദേശം മുപ്പത്തിരണ്ടോളം ചിത്രങ്ങളില്‍ ഇതുവരെ വേഷമിട്ടു. 

സുഹൃത്തിന് ആശംസകള്‍ നേര്‍ന്ന് അജു വര്‍ഗീസ് ഇന്‍സ്റ്റാഗ്രാമില്‍ ഇവരുടെ വിവാഹ ചിത്രം പങ്കുവച്ചു.

ചലച്ചിത്ര താരം ദുര്‍ഗ കൃഷ്ണയും ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് വിവാഹ ചിത്രം പങ്കുവച്ചു. 

മഞ്ജിമ പ്രധാന വേഷത്തില്‍ എത്തുന്ന സംസം ആണ് സണ്ണിയുടെ ഏറ്റവും പുതിയ ചിത്രം. ദേശീയ പുരസ്‌കാര ജേതാവായ രാജു മുരുഗേശന്‍റെ ജിപ്‌സിയിലൂടെയായിരുന്നു തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് സണ്ണി.

Trending News