`പടം നന്നാവട്ടെ` ആസിഫലിയുടെ കുഞ്ഞെൽദോയിലെ മനസ്സ് നന്നാവട്ടെ എന്ന ഗാനത്തിന് പ്രേക്ഷക പിന്തുണ
വീണ്ടും വിനീത് ശ്രീനിവാസൻ പാട്ട് പാടിയെത്തുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഇതിനുണ്ട്
ആസിഫലി (Asif Ali) നായകനാവുന്ന കുഞ്ഞെൽദോയിലെ ഗാനത്തിന് പ്രേക്ഷക പിന്തുണ. മനസ്സു നന്നാവട്ടെ എന്ന് തുടങ്ങുന്ന പാട്ട് ഇതിനോടകം നിരവധി പേരാണ് കണ്ടത്.സ്കൂൾ കോളേജ് നാളുകളിലെ ക്യാമ്പും സൗഹൃദവും അതിനിടയിലെ പ്രണയവും കോർത്തിണക്കിക്കൊണ്ടുള്ളതാണ് ഈ ഗാനം.
പ്ലസ്ടു പ്രണയമാണ് ചിത്രത്തിലെ പ്രേമേയം.സ്കൂൾ വിദ്യാർത്ഥിയുടെ ഗെറ്റപ്പിൽ ചിത്രത്തിൽ ആസിഫ് അലി എത്തുകയാണ്. സ്കൂളിലെ എൻ.എസ്.എസ് ക്യാമ്പും അതിനോടനുബന്ധിച്ച് നടക്കുന്ന കാര്യങ്ങളുമാണ് പാട്ടിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ALSO READ: നാടൻ സദ്യ കഴിച്ച് കേരളത്തനിമയിൽ Sunny Leone യും കുടുംബവും
വിനീത് ശ്രീനിവാസനും (Vineeth Sreenivasan) മെറിൻ ഗ്രിഗറിയും ചേർന്നാണ് പാട്ട് പാടിയിരിക്കുന്നത്. സന്തോഷ് വർമ്മയുടെ വരികൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഷാൻ റഹ്മാനാണ്.സെൻസർ ബോർഡിൻറെ U സർട്ടിഫിക്കറ്റ് കിട്ടിയ ചിത്രത്തിന് മികച്ച അഭിപ്രായം ആണ് കിട്ടിയിരിക്കുന്നത്. കോവിഡ് പ്രതിസന്ധി തുടങ്ങും മുൻപേ ഷൂട്ടിംഗ് പൂർത്തീകരിച്ച ചിത്രമാണ് ഇത്.
ആർ ജെ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുഞ്ഞെൽദോ’. വിനീത് ശ്രീനിവാസൻ ആണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്റ്റർ. കുഞ്ഞിരാമായണം, എബി, കൽക്കി ചിത്രങ്ങൾക്ക് ശേഷം ലിറ്റിൽ ബിഗ് ഫിലിസിന്റെ (Big Films) ബാനറിൽ പ്രശോഭ് കൃഷ്ണയും സുവിൻ വർക്കിയും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ പുതുമുഖം ഗോപിക ഉദയന്‍ നായികയാവുന്നു. കുഞ്ഞിരാമായണത്തിന് ശേഷം വിനീത് ശ്രീനിവാസനുമായി ഈ ബാനർ ഒന്നിക്കുന്നു എന്ന വിശേഷണത്തോടെയാണ് ചിത്രം പുറത്തിറങ്ങുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...