ആറാട്ടിന്റെ ടീസർ ഏപ്രിൽ 14നെത്തും, മോഹൻലാലിന്റെ അടുത്ത മാസ് കഥപാത്രം നെയ്യാറ്റിൻകര ​ഗോപനെ കാത്ത് ആരാധകർ

നേരത്തെ ഫെബ്രവരിയിൽ ഇറക്കിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെ ആരാധകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. നെയറ്റിൻകര ​ഗോപൻ എന്ന മാസ് കഥപാത്രത്തെയാണ് മോഹൻലാൽ ആറാട്ടിൽ അവതരിപ്പിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Apr 7, 2021, 11:29 PM IST
  • ഏപ്രിൽ 14ന് ചിത്രത്തിന്റെ ടീസർ പുറത്തിറക്കും
  • നേരത്തെ ഫെബ്രവരിയിൽ ഇറക്കിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെ ആരാധകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.
  • നെയറ്റിൻകര ​ഗോപൻ എന്ന മാസ് കഥപാത്രത്തെയാണ് മോഹൻലാൽ ആറാട്ടിൽ അവതരിപ്പിക്കുന്നത്.
  • ഹിറ്റ് സിനിമകളുടെ എഴുത്തുകാരൻ ഉദയ്കൃഷ്ണയുടെ രചനയ്ക്ക് ബി. ഉണ്ണികൃഷ്ണനാണ് സംവിധാനം ചെയ്യുന്നത്.
ആറാട്ടിന്റെ ടീസർ ഏപ്രിൽ 14നെത്തും, മോഹൻലാലിന്റെ അടുത്ത മാസ് കഥപാത്രം നെയ്യാറ്റിൻകര ​ഗോപനെ കാത്ത് ആരാധകർ

Kochi : Drishyam 2 ഹാങ് ഓവറും Marakkar ന് ലഭിച്ച് ദേശീയ അവാർഡിന് പുറമെ Mohanlal ആരാധകരെ ആവേശം കൊള്ളിച്ച് Aaraatt ന്റെ ടീസർ പുറത്തിറക്കുന്നു. ഏപ്രിൽ 14ന് ചിത്രത്തിന്റെ ടീസർ പുറത്തിറക്കുമെന്ന് മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് അറിയിച്ചിരിക്കുന്നത്. 

നേരത്തെ ഫെബ്രവരിയിൽ ഇറക്കിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെ ആരാധകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. നെയറ്റിൻകര ​ഗോപൻ എന്ന മാസ് കഥപാത്രത്തെയാണ് മോഹൻലാൽ ആറാട്ടിൽ അവതരിപ്പിക്കുന്നത്. 

ALSO READ : പിന്നിൽ Black Vinatage Benz, കറുത്ത ഷർട്ട്: മാസ് ബ്ലാക്കിൽ Mohanlal, ആറാട്ടിന്റെ First Look Poster പുറത്ത്

അന്ന് പുറത്തിറക്കിയ പോസ്റ്ററിൽ ഒരു ആക്ഷൻ രം​ഗത്തിന്റെ സ്റ്റിലാണ് ഉപയോഗിച്ചിരിക്കുന്നത്. പിന്നിലുള്ള ബ്ലാക്ക് വിന്റേജ് ബെൻസും കുറത്ത് ഷർട്ടിലും മുണ്ടിലുമായിയാണ് മോഹൻലാൽ മാസ് ലൂക്കിൽ എത്തുന്നത്. 

അതോടൊപ്പം എല്ലാവർക്കും പരിചയമുള്ള മോഹൻലാലിന്റെ എക്കാലത്തേയും മികച്ച ഡയലോ​ഗുകളിൽ ഒന്നായ രാജാവിന്റെ മകനിലെ മൈ ഫോൺ നമ്പർ ഈസ് 2255 ഒ‌ർമിപ്പിക്കുന്നതിനായി വിന്റേജ് ബൻസിന്റെ നമ്പരും അത് തന്നെയാണ് ഉപയോ​ഗിച്ചിരിക്കുന്നത്. കോമഡിക്കൊപ്പം മികച്ച ആക്ഷൻ രം​ഗങ്ങളും ചേർത്താണ് ആറാട്ട് പ്രക്ഷകരിലേക്കെത്തിക്കുന്നത്. 

ALSO READ : നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്; പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍, ആവേശത്തില്‍ ആരാധകര്‍

ഹിറ്റ് സിനിമകളുടെ എഴുത്തുകാരൻ ഉദയ്കൃഷ്ണയുടെ രചനയ്ക്ക് ബി. ഉണ്ണികൃഷ്ണനാണ് സംവിധാനം ചെയ്യുന്നത്. വിജയ് ഉലകനാഥാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ബി.കെ ഹരിനാരായണന്റെ വരികൾക്ക് രാഹുൽ രാജാണ് സം​ഗീതം നൽകുന്നത്. 

ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിൽ നായിക. നെടുമുടി വേണു, സിദ്ദിഖ്, വിജയരാഘവൻ, സായ്കുമാർ, ഇന്ദ്രൻസ്, ജോണി ആന്റണി, ഷീല, സ്വാസിക രചന നാരായണൻക്കുട്ടി തുടങ്ങിയരവാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

ALSO READ : Mohanlal ചിത്രം ആറാട്ടിന്റെ ചിത്രീകരണത്തിനായി റെയിൽവേയ്ക്ക് നൽകിയത് ലക്ഷങ്ങൾ

നിലിവൽ മോഹൻലാൽ താൻ തന്നെ സംവിധാനം ചെയ്യുന്ന ബാറോസിന്റെ ചിത്രീകരണ വേളയിലാണ്. കഴിഞ്ഞ ആഴ്ചയിലായിരുന്നു ബാറോസിന്റെ ഷൂട്ടിങ് ആരംഭിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News