സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്. ആൻ അഗസ്റ്റിൻ ആണ് നായിക. നീണ്ട ഇടവേളക്ക് ശേഷം ആൻ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ. മോഹൻ ലാലിന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. ചിത്രം സംവിധാനം ചെയ്യുന്നത് ഹരികുമാർ ആണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

നവ്യ നായർ ചിത്രം ഒരുത്തിക്ക് ശേഷം ബെൻസി പ്രോഡക്ഷൻസിന്റെ ബാനറിൽ അവതരിപ്പിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് കെ.വി.അബ്ദുൾ നാസ്സറാണ്. കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് എം.മുകുന്ദൻ.
ഛായാഗ്രാഹണം  അഴകപ്പനാണ്. പ്രഭാവർമ്മയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഔസേപ്പച്ചനാണ്.


ALSO READ : Rorschach Movie BTS : "വീണ്ടും സസ്പെൻസ്"; റൊഷാക്കിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടു


ജനാർദ്ദനൻ, കൈലാഷ്, സ്വാസിക, സുനിൽ സുഖദ,നീന കുറുപ്പ്, സതീഷ് പൊതുവാൾ, ദേവി അജിത്ത്, ഡോ.രജിത് കുമാർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.എഡിറ്റിംഗ് : അയൂബ് ഖാൻ ഡക്ഷൻ കൺട്രോളർ : ഷാജി പട്ടിക്കര ഫ് അസ്സോസിയേറ്റ് ഡയറക്ടർ : ജയേഷ് മൈനാഗപ്പള്ളി സ്സോസിയേറ്റ് ഡയറക്ടർ : ഗീതാഞ്ജലി ഹരികുമാർ പി ആർ ഒ : ആതിര ദിൽജിത്


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.