മോഹൻലാൽ തിരക്കഥ തിരുത്തി,താൻ എഴുതിയ സീനുകൾ പലതുമില്ല, - ചിത്രത്തിൻറെ കഥാകൃത്ത് ജിജോ പുന്നൂസ്
ബറോസിന്റെ തിരക്കഥയും തന്റെ ആരാധകരെ തൃപ്തിപ്പെടുത്താനായി മോഹൻലാൽ രൂപപ്പെടുത്തുകയായിരുന്നെന്നും ജിജോ കുറിപ്പിൽ
മോഹൻലാൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബറോസിൽ താൻ എഴുതിയ സീനുകൾ പലതുമില്ലെന്ന് കഥയെഴുതിയ ജിജോ പുന്നൂസ്. 2021-ൽ മോഹൻലാലും, ടികെ രാജീവ് കുമാറും ചേർന്ന് തിരക്കഥ തിരുത്തിയെന്നും ജിജോ തൻറെ ബ്ലോഗിൽ പറയുന്നു.ലോക്ക് ഡൗണില്‍ പലവട്ടവും ചിത്രം ഉപേക്ഷിക്കാൻ പദ്ധതിയിട്ടിരുന്നതായും ജിജോ ബ്ലോഗിൽ കുറിക്കുന്നു.
ഒടിയൻ, പുലിമുരുകൻ , ലൂസിഫർ , മരക്കാർ എന്നിവ പോലെ ബറോസിന്റെ തിരക്കഥയും കഥാപാത്രങ്ങളെയും തന്റെ ആരാധകരെ തൃപ്തിപ്പെടുത്താനായി മോഹൻലാൽ രൂപപ്പെടുത്തുകയായിരുന്നെന്നും ജിജോ കുറിപ്പിൽ പറയുന്നു. തിരക്കഥയിൽ മലയാളി കുടുംബ പ്രേക്ഷകരെ രസിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും ജിജോ പറയുന്നു.
ആർട്ട് - കോസ്റ്റ്യൂം, പ്രോപ്സ്, സെറ്റ് വർക്ക് എന്നിവ ഏകദേശം 3 മാസം കൊണ്ട് പൂർത്തിയാക്കി.നവോദയ സ്റ്റുഡിയോയിൽ 160 അംഗങ്ങൾ ദിവസവും ഈ പ്രോജക്റ്റിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു.(1) വൂഡൂ ഡോൾ ആനിമേഷൻ, (2) ഫാന്റസി വിഷ്വൽ ഇഫക്‌റ്റുകൾ, (3) ആക്ഷൻ സീക്വൻസുകൾ എന്നിവയ്‌ക്കായുള്ള എല്ലാ പ്രീ-വിസ് വീഡിയോകളും പോളിഷ് ചെയ്യാൻ ഞങ്ങൾ അധിക സമയം ഉപയോഗിച്ചു .
,സ്‌ക്രിപ്റ്റ് റിഹേഴ്‌സൽ ചെയ്ത് അവസാനത്തെ ഷോട്ട് വരെ പൂർത്തിയാക്കി.ആഷിഷ് മിത്തൽ ഒരു 3D ഡെപ്ത്ത് സ്‌ക്രിപ്റ്റ് തയ്യാറാക്കി സ്റ്റീരിയോഗ്രഫി പ്രോഗ്രഷൻ രൂപകൽപ്പന ചെയ്‌തു.അതുപോലെ സൗണ്ട് ഡിസൈനർ വിഷ്ണു മുഴുവൻ ചിത്രത്തിനും സൗണ്ട് സ്ക്രിപ്റ്റ് എഴുതി .
2021-ന്റെ ആദ്യ 3 മാസങ്ങളിലായിരുന്നു ഇതെന്നും ജിജോയുടെ ബ്ലോഗിലുണ്ട് ഇത് സംഭവിച്ചത്.
ഷൂട്ടിംഗ് ക്രൂവിനൊപ്പം, നിരവധി അഭിനേതാക്കളും അണിയറപ്രവർത്തകരും രോഗബാധിതരാകുകയും രണ്ടാമത്തെ കൊറോണ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്യുന്നതിന് മുമ്പ് ഞങ്ങൾക്ക് കൊച്ചിയിൽ ഒരാഴ്ച ഷൂട്ടിംഗ് ഉണ്ടായിരുന്നു.എല്ലാ പ്രവർത്തനങ്ങളും ഒരിക്കൽ കൂടി പൂർണമായി നിലച്ചു.
പിന്നീട് ഷൂട്ടിംഗ് ആരംഭിച്ചപ്പോൾ ആൻറണി പെരുമ്പാവൂരിന് ബ്രോ ഡാഡിയിലായിരുന്നു ശ്രദ്ധയെന്നും. കൊച്ചിയിലെ സെറ്റ് പലതും പൊളിക്കാൻ പറഞ്ഞെന്നും ബ്ലോഗിലുണ്ട്. ആശിർവാദ് സിനിമാസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് സന്തോഷ് ശിവനാണ്. മോഹൻലാൽ, മായ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2023-ലാണ് ചിത്രത്തിൻറെ റിലീസ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...