Sookshma Darshini: ബേസിലും നസ്റിയയും ഒന്നിക്കുന്ന `സൂക്ഷ്മ ദർശിനി` ചിത്രീകരണം തുടങ്ങി
സമീർ താഹിർ, ഷൈജു ഖാലിദ്, എ.വി അനൂപ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശരൺ വേലായുധൻ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
നസ്റിയ നസീം, ബേസിൽ ജോസഫ് എന്നിവർ കേന്ദ്ര കഥാപാത്രമാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സൂക്ഷ്മ ദർശിനി'. എംസി ജിതിൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി. സമീർ താഹിർ, ഷൈജു ഖാലിദ്, എ.വി അനൂപ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശരൺ വേലായുധൻ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ക്രിസ്റ്റോ സേവ്യർ സംഗീത സംവിധാനവും നിർവ്വഹിക്കും. ചിത്രം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ആണ്ടെ സുന്ദരാനികി എന്ന തെലുങ്ക് ചിത്രത്തിലാണ് നസ്രിയ അവസാനമായി അഭിനയിച്ചത്. നാനി ആയിരുന്നു ചിത്രത്തിൽ നായകനായി എത്തിയത്. വിവേക് ആത്രേയ സംവിധാനം ചെയ്ത ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. മൈത്രി മൂവി മേക്കേഴ്സ് ആയിരുന്നു ചിത്രം നിർമ്മിച്ചത്.
ഗുരുവായൂരമ്പലനടയിൽ എന്ന ചിത്രത്തിന് ശേഷം ബേസിൽ നായകനാകുന്ന ചിത്രമാണിത്. ബോക്സ് ഓഫീസിൽ വലിയ വിജയം സ്വന്തമാക്കിയ ചിത്രമാണ് ഗുരുവായൂരമ്പലനടയിൽ. പൃഥ്വിരാജും ബേസിലുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. അനശ്വര രാജനും നിഖില വിമലുമാണ് ചിത്രത്തിലെ നായികമാർ. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടാണ് ചിത്രം 50 കോടി ക്ലബിൽ കയറിയത്. ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം വിപിൻ ദാസ് ഒരുക്കിയ ചിത്രമാണിത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.