)
ആസിഫ് അലി ബിജു മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് തലവൻ. മൗത്ത് പബ്ലിസിറ്റിയിലൂടെ മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുകയാണ് ചിത്രം. ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ജിസ് ജോയ് പറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പ്രേക്ഷകർക്ക് സിനിമ ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ ചിത്രത്തിനൊരു രണ്ടാം ഭാഗമുണ്ടാകുമെന്നാണ് സംവിധായകൻ പറഞ്ഞത്.
തലവന് ഉറപ്പായിട്ടും രണ്ടാം ഭാഗം ഉണ്ടാകും. അത് ഔദ്യോഗികമായി പ്രഖ്യാപിക്കും. ഷൂട്ട് ചെയ്യുന്ന സമയത്ത് എനിക്കും പ്രൊഡ്യൂസർക്കും മാത്രം അറിയാവുന്ന കാര്യമായിരുന്നു, ഈ ചിത്രത്തിന് രണ്ടാം ഭാഗം വേണമെന്നുള്ളത്. പൊതുവെ സിനിമയുടെ അവസാനം രണ്ടാം ഭാഗത്തിനെ കുറിച്ചുള്ള സൂചന നൽകുന്നതാണ് പതിവ്. അതുപോലെ തലവൻ 2 എന്ന് ഈസിയായിട്ട് എഴുതി കാണിക്കാം. എന്നാൽ നമ്മളായിട്ട് അത് എഴുതി കാണിക്കാതെ പ്രേക്ഷകർ അത് പറയുന്നുണ്ടെങ്കിൽ രണ്ടാം ഭാഗമുണ്ടാകും. പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടാൽ മാത്രമെ രണ്ടാം ഭാഗത്തെ കുറിച്ച് ആലോചിക്കേണ്ടതുള്ളൂ.
അതേസമയം തലവൻ റിലീസ് ചെയ്ത് മൂന്ന് ദിവസം കഴിഞ്ഞപ്പോഴേക്കും 4.75 കോടിയാണ് ചിത്രം നേടിയിരിക്കുന്നതെന്നാണ് പ്രമുഖ ബോക്സ് ഓഫീസ് വെബ്സൈറ്റ് ആയ സാക്നിൽകിന്റെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യ ഗ്രോസ് കളക്ഷൻ 3.25 കോടിയാണ്. ഓവർസീസ്‍ കളക്ഷൻ 1.5 കോടിയും.
ഫീല്‍ - ഗുഡ് ചിത്രങ്ങളില്‍ നിന്നുള്ള സംവിധായകന്‍ ജിസ് ജോയുടെ വ്യതിചലനം ഗുണം ചെയ്തപ്പോള്‍ മികച്ചൊരു ത്രില്ലറാണ് പ്രേക്ഷകര്‍ക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പോലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് തലവന്‍ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം& പശ്ചാത്തലസംഗീതം - ദീപക് ദേവ്, ഛായാഗ്രഹണം - ശരൺ വേലായുധൻ. എഡിറ്റിംഗ് - സൂരജ് ഇ എസ്, കലാസംവിധാനം - അജയൻ മങ്ങാട്, സൗണ്ട് - രംഗനാഥ് രവി, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യൂം - ജിഷാദ്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ - സാഗർ, അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് - ഫർഹാൻസ് പി ഫൈസൽ, അഭിജിത്ത് കെ എസ്, പ്രൊഡക്ഷൻ മാനേജർ - ജോബി ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ - ആസാദ് കണ്ണാടിക്കൽ, പി ആർ ഒ - വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.