2011ൽ അനൂപ് മേനോന്റെ രചനയിൽ വി.കെ പ്രകാശ് ഒരുക്കിയ ചിത്രമാണ് ബ്യൂട്ടിഫുൾ. തിയറ്ററുകളിൽ വൻ വിജയമായി തീർന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 12 വർഷങ്ങൾക്ക് ശേഷം പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ബ്യൂട്ടിഫുൾ 2 എന്ന പേരിൽ അണിയറയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ രചന അനൂപ് മേനോനും സംവിധാനം വി.കെ പ്രകാശും തന്നെയാണ്. അതേസമയം ചിത്രത്തിൽ ജയസൂര്യ ഉണ്ടാകുമോ എന്ന ചോദ്യമാണ് ആരാധകർ ഉന്നയിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരുഘട്ടത്തിൽ മലയാളത്തിൽ അനൂപ് മേനോൻ-ജയസൂര്യ കൂട്ടുകെട്ടിന് തുടക്കം കുറിച്ച ചിത്രങ്ങളിൽ ഒന്നാണ് വികെപി ഒരുക്കിയ ബ്യൂട്ടിഫുൾ. അനൂപ് മേനോനും ജയസൂര്യയും അവതരിപ്പിച്ച കഥാപാത്രങ്ങളും സൌഹൃദവും സിനിമയുടെ അപ്രതീക്ഷിത ക്ലൈമാക്സും ബ്യൂട്ടിഫുളിനെ പ്രേക്ഷകർ ഇരും കൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു.


ALSO READ : Kasargold Movie : ആസിഫ് അലി-സണ്ണി വെയ്ൻ ചിത്രം കാസർഗോൾഡ് തിയറ്ററുകളിലേക്ക്


എന്നാൽ രണ്ടാം ഭാഗത്തിൽ ജയസൂര്യ ഉണ്ടാകില്ലയെന്നാണ് ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ എൻ എം ബാദുഷ അറിയിച്ചിരിക്കുന്നത്. പകരം ചിത്രത്തിന്റെ സ്ക്രിപ്പ് ആവശ്യപ്പെടും പ്രകാരം ഒരു നടനെ സിനിമയുടെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കും. കാനഡയിലെ വാകോവറിലാണ് ബ്യൂട്ടിഫുൾ 2ന്റെ ചിത്രീകരണം നടക്കുകയെന്ന് ബാദുഷ അറിയിച്ചു.


ബാദുഷ പ്രൊഡക്ഷൻസിന്റെയും യെസ് സിനിമ കമ്പനിയുടെയും ബാനറിൽ എൻ എം ബാദുഷയും ആനന്ദ്കുമാറും റിജു രാജനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജോമോൻ ടി ജോൺ ക്യാമറയും മഹേഷ് നാരയണൻ ചിത്രത്തിന്റെ എഡിറ്റിങ്ങും നിർവഹിക്കും. രജീഷ് വേഗ ചിത്രത്തിന് സംഗീതം നൽകും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.