ദക്ഷിണേന്ത്യ മുഴുവനും നിരവധി ആരാധകരുള്ള താരമാണ് ഭാവന (Bhavana Menon).  സൗന്ദര്യം കൊണ്ടും അഭിനയമികവ് കൊണ്ടും ഇന്നും പ്രേക്ഷക മനസ്സിൽ കൂടിയിരിക്കാൻ ഭാവനയ്ക്ക് കഴിഞ്ഞു.  മലയാളത്തിലൂടെയാണ് ചലച്ചിത്ര മേഖലയിലേക്ക് എത്തിയതെങ്കിലും പെട്ടെന്നുതന്നെ ദക്ഷിണേന്ത്യൻ സിനിമാലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്താൻ ഭാവനയ്ക്ക് കഴിഞ്ഞു.  


COMMERCIAL BREAK
SCROLL TO CONTINUE READING

മാത്രമല്ല നല്ല സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്ന ഒരു വ്യക്തി കൂടിയാണ് ഭാവന (Bhavana Menon).  അതിൽ പ്രത്യേകിച്ചും മഞ്ജു വാര്യരുമായുള്ള സൗഹൃദം.  അത് ഒരു വല്ലാത്തൊരു അടുപ്പം തന്നെയാണ്.  ഇരുവരും ഒന്നിച്ചുള്ള സൗഹൃദനിമിഷങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുമുണ്ട്. അത്തരം ഒരു നിമിഷത്തിൽ മഞ്ജു (Manju Warrier) പകർത്തിയ തന്റെ ഒരു ചിത്രമാണ് ഭാവന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.  


Also Read: Hey Sinamika Song | ഗോവിന്ദ് വസന്ദയുടെ ഈണം, ദുൽഖറിന്റെ ശബ്ദം, ഹേയ് സിനാമികയിലെ ലിറിക്കൽ ​ഗാനം


മഞ്ഞ വെളിച്ചത്തിന്റെ പശ്ചാത്തലത്തിലുള്ള ഭാവനയുടെ ഒരു ചിത്രമാണിത്. 'നാമെല്ലാം അൽപ്പം മുറിവേറ്റവരാണ്, അതിലൂടെയാണല്ലോ വെളിച്ചം കടന്നു വരുന്നത്' എന്ന ക്യാപ്ഷനോടെയാണ് ഭാവന (Bhavana Menon) ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. 


 



Also Read: Viral Video: ഒന്ന് ഇമ്പ്രസ് ചെയ്യാൻ ശ്രമിച്ചതാ, കിട്ടി എട്ടിന്റെ പണി!


മലയാള സിനിമയിൽ സജീവമായിരുന്നെങ്കിലും ഇപ്പോൾ ചെറിയ ഇടവേള എടുത്തിരിക്കുകയാണ് താരമിപ്പോൾ.  എന്നാൽ കന്നഡയിൽ താരമിപ്പോഴും സജീവമാണ്.  ഇപ്പോൾ താരം ഭർത്താവിനൊപ്പം ബെംഗളൂരുവിലാണ് താമസം. അഞ്ചുവർഷത്തെ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.