Bheeman Raghu: രാജസേനന് പിന്നാലെ ബിജെപി വിടാനൊരുങ്ങി ഭീമൻ രഘുവും; ഇനി സിപിഎമ്മിലേക്ക്
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവർത്തനങ്ങൾ ഇഷ്ടമാണെന്നും അദ്ദേഹത്തിന്റെ കൂടെ നിന്ന് പ്രവർത്തിക്കാനാണ് ആഗ്രഹമെന്നും ഭീമൻ രഘു.
സംവിധായകൻ രാജസേനന് പിന്നാലെ നടൻ ഭീമൻ രഘുവും ബിജെപി വിടുന്നു. ബിജെപി വിട്ട് സിപിഎമ്മിലേക്ക് മാറുകയാണെന്ന് ഒരു പ്രമുഖ ചാനലിനോട് ഭീമൻ രഘു പറഞ്ഞു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു ഭീമന്‍ രഘു. മുഖ്യമന്ത്രി വന്നാൽ ഉടൻ സിപിഎമ്മിലേക്ക് പ്രവേശിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 22ന് മുഖ്യമന്ത്രി തിരികെയെത്തുമെന്നും അന്ന് തന്നെ അദ്ദേഹത്തെ കാണുമെന്നും ഭിമൻ രഘു പറഞ്ഞു. കൂടാതെ അന്നേ ദിവസം സിപിഎം പാർട്ടി ഓഫീസിലെത്തുമെന്നും അവിടെ വച്ച് മറ്റ് ഔദ്യോഗിക പ്രതികരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവർത്തനങ്ങൾ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ കൂടെ നിന്ന് പ്രവർത്തിക്കാനാണ് ആഗ്രഹം. തിരഞ്ഞെടുപ്പ് സമയത്ത് ഒരുപാട് ബുദ്ധിമുട്ടുകളുണ്ടായിരുന്നു. അന്ന് ജനങ്ങളിലേക്കിറങ്ങി പ്രവര്‍ത്തിക്കാന്‍ സാധിച്ചിരുന്നില്ല. രാഷ്ട്രീയപ്രവര്‍ത്തനം ഇഷ്ടപ്പെടുന്ന ആളായതുകൊണ്ടാണ് ഈ മേഖലയിലേക്ക് വന്നത്. എന്നാല്‍ പ്രതീക്ഷിച്ച കാര്യങ്ങളല്ല ബിജെപിയില്‍ ചേർന്നതിന് ശേഷം സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Also Read: Binu Adimali: ബിനു അടിമാലി ആശുപത്രി വിട്ടു; കുഴപ്പമൊന്നുമില്ലെന്ന് താരം
കുറച്ചു നാളുകൾക്ക് മുമ്പാണ് ബിജെപിയുടെ രാഷ്ട്രീയത്തോട് താല്‍പര്യമില്ലെന്നും ആ പാർട്ടിക്ക് വേണ്ടി ഇനി മത്സരിക്കില്ലെന്നും ഭീമൻ രഘു അറിയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...