വൻ പ്രേക്ഷക പിന്തുണയോടെ പ്രദർശനം തുടരുന്ന ഭീമൻറെ വഴിയിലെ  വഴിപ്പാട്ട് വൈറൽ. മുഹ്സിൻ പരാരിയുടെ വരികൾക്ക്  വിഷ്ണു വിജയ് ആണ് സംഗീതം നൽകിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

യൂ ടൂബിൽ ട്രെൻഡിങ്ങിലാണ് പാട്ട്. കണ്ണും പൂട്ടി നിന്നെ നോക്കി എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചത് ഹരിചരൺ ശേഷാദ്രിയാണ് (Haricharan Seshadri).


Read Also: Bheemante Vazhi | ചെമ്പൻ ചേട്ടനോട് പേടിയോടെയുള്ള ബഹുമാനമായിരുന്നു! പിക്നിക്ക് പോലെ ചിത്രീകരണദിനങ്ങൾ; ഭീമന്റെ വഴിയെ കുറിച്ച് ചിന്നു ചാന്ദ്നി- അഭിമുഖം


 


 

അരുൺ രാമവർമ്മയാണ് പാട്ടുകളുടെ ശബ്ദനിയന്ത്രണം നിർവ്വഹിച്ചിരിക്കുന്നത്. ചെന്നൈ 2 bar Q Studios ആണ് പാട്ടിൻറെ മിക്സിങ്ങ് അടക്കം പൂർത്തിയാക്കിയത്.


അതേസമയം മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ഇത് വരെ ലഭിക്കുന്നത്. ചെമ്പൻ വിനോദ് എഴുതി അഷറഫ് ഹംസയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റിമ കല്ലിങ്കൽ,അഷിഖ് അബു,ചെമ്പൻ വിനോദ് എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണവും.


Also Read: Ajith Kumar : "തല" യെന്ന് വിളിക്കരുതെന്ന് ആവശ്യപ്പെട്ട് അജിത്ത്


കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രത്തിൽ മേഘ തോമസ്, വിൻസി അലോഷ്യസ്,ചിന്നു ചാന്ദിനി,ജിനുജോസഫ് തുടങ്ങിയവരും വിവിധ വേഷങ്ങളിലെത്തുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.