Kochi : ബിഗ് ബോസ് മലയാളം സീസൺ 3 യുടെ ഗ്രാൻഡ് ഫിനാലെ (Bigg Boss Malayalam Season 3 Grand Finale) ഇന്ന് സംപ്രേക്ഷണം ചെയ്യും. ഇന്ന് വൈകിട്ട് 7 മണി മുതലാണ് ഏഷ്യാനെറ്റിൽ ഫിനാലെ സംപ്രേക്ഷണം ചെയ്യുന്നത്. ബിഗ് ബോസ് മലയാളം സീസൺ 3 യിലെ വിജയിയെ ഇന്ന് പ്രഖ്യാപിക്കും. അവസാനറൗണ്ടിൽ എത്തിയത് 8 പേരായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

അവസാന റൗണ്ടിൽ എത്തിയ എട്ട് പേരിൽ നിന്ന് പ്രേക്ഷകരുടെ വോട്ട് അനുസരിച്ചാണ് ടൈറ്റിൽ വിജയിയെയും മറ്റ് വിജയികളെയും കണ്ടെത്തിയത്. ഗ്രാൻഡ് ഫിനാലെയിൽ അതിഥികളായി നിരവധി പ്രമുഖർ എത്തുന്നുണ്ട്. ഫിനാലെ വേദിയിൽ മറ്റ് കലാപരിപാടികളും അവതരിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.


ALSO READ: Bigg Boss Malayalam Season 3 : Bigg Boss House ൽ Mobile Phone ന്റെ ഉപയോ​ഗം? സംശയം ആരോപിച്ച് Social Media


സൂരജ് വെഞ്ഞാറമൂട്, (Suraj Venjaramoodu) ടിനി ടോം, പാഷാണം ഷാജി, അനു സിത്താര, ദുർഗ കൃഷ്ണ, സാനിയ ഇയ്യപ്പൻ, ധർമ്മജൻ ബോല്‍ഗാട്ടി, ഗ്രേസ് ആന്‍റണി, ആര്യ, പ്രജോദ് കലാഭവൻ, വീണ നായർ തുടങ്ങിയവർ ഗ്രാൻഡ് ഫിനാലെ വേദിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


ALSO READ: Bigg Boss Malayalam 3: അങ്ങിനെ സസ്പെൻസിന് വിരാമം ഇവരാണ് ആ ബി​ഗ്ബോസ് 3 താരങ്ങൾ


പ്രേക്ഷകർ വൻ ആവേശത്തോടെ ബിഗ് ബോസ് (Bigg Boss) ഗ്രാൻഡ് ഫിനാലെയ്ക്കായും വിജയി ആരാണെന്ന് അറിയാനും കാത്തിരിക്കുകയാണ്. അതിനിടയിൽ മണികുട്ടനാണ് കിരീടം നേടിയതെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.  ഫിനാലെക്ക് മുന്നോടിയായി കർട്ടൻ റൈസർ ഇന്നലെ രാത്രി സംപ്രേക്ഷണം ചെയ്തിരുന്നു. 


ALSO READ: Bigg Boss Malayalam Season 3 : ആറ് അണിയറ പ്രവർത്തകർക്ക് കോവിഡ്, ബിഗ് ബോസ് സീസൺ 3യുടെ ഷൂട്ടിങ് നിർത്തിവെച്ചു


ബിഗ് ബോസ് സീസൺ 3 യിലെ പ്രധാന സംഭവങ്ങൾ, ഗ്രാൻഡ് ഫിനാലെയിൽ വിശേഷങ്ങൾ എന്നിവ ഉൾകൊള്ളിച്ചയിരുന്നു കട്ട റൈസര് സംപ്രേക്ഷണം ചെയ്‌തത്‌. ഇത്തവണ ബിഗ് ബോസ് 100 ദിവസം പൂർത്തിയാക്കിയിരുന്നില്ല. കോവിഡ് നിയന്ത്രണങ്ങൾ നിലവിൽ വന്നതിനാൽ 95-ാം ദിവസമായ മെയ് 19 ന് അവസാനിപ്പിക്കുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക