Bigg Boss Malayalam Season 4; സീസണിലെ ആദ്യത്തെ വൈൽഡ് കാർഡ് എൻട്രി മെന്റലിസ്റ്റ് അനന്തുവോ? സത്യാവസ്ഥ ഇതാണ്
താൻ ആ മത്സരത്തിലേക്ക് ഇല്ല എന്നത് നേരത്തെ വ്യക്തമാക്കിയതാണെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നുമാണ് അനന്ദു പ്രതികരിക്കുന്നത്.
ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസൺ നാലാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോൾ ഒരു വൈൽഡ് കാർഡ് എൻട്രിയുണ്ടാകും എന്നൊരു വാർത്ത പ്രചരിക്കുന്നുണ്ട്. പ്രശസ്തനായ മെന്റലിസ്റ്റ് അനന്ദുവായിരിക്കും ബിഗ് ബോസ് വീട്ടിലേക്ക് വൈൽഡ് കാർഡ് എൻട്രിയിൽ എത്തുക എന്നാണ് ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ബിഗ് ബോസുമായി ബന്ധപ്പെട്ട് അനന്തുവിന്റെ നിലപാട് ഇങ്ങനെയാണ്. താൻ ആ മത്സരത്തിലേക്ക് ഇല്ല എന്നത് നേരത്തെ വ്യക്തമാക്കിയതാണെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നുമാണ് അനന്ദു പ്രതികരിക്കുന്നത്.
"ഞാൻ ബിഗ് ബോസിൽ പോകുന്നു എന്ന വാർത്തകൾ വ്യാജമാണ്. കുറച്ച് നാൾ മുൻപ് ഒരു എൻക്വയറി വന്നപ്പോൾ എനിക്ക് താൽപര്യമില്ലെന്ന് പറഞ്ഞിരുന്നു. Please dont share fake news" എന്നാണ് മെന്റലിസ്റ്റായ അനന്തു പ്രതികരിച്ചിരിക്കുന്നത്. സമൂഹ മാധ്യമത്തിലൂടെയാണ് പ്രതികരണം.
Also Read: Mentalist Anandhu : മാജിക്കും മെന്റലിസവും മോട്ടിവേഷനും: ചെറുപ്രായത്തിൽ അനന്തുവിന്റെ നേട്ടങ്ങൾ ഏറെ
ബിഗ് ബോസിൽ മത്സരാർഥികൾ തമ്മിലുള്ള വീറും വാശിയും കൂട്ടാൻ വൈൽഡ് കാർഡ് എൻട്രി കൊണ്ടുവരണമെന്ന് നേരത്തെ മുതൽ പ്രേക്ഷകർ ആവശ്യപ്പെടുന്നുണ്ടായിരുന്നു. ആദ്യത്തെ രണ്ട് ആഴ്ചകളുമായി താരതമ്യപ്പെടുത്തുമ്പോൾ മൂന്നാമത്തെ ആഴ്ച വളരെ സംഭവ ബഹുലമായിരുന്നു. അടിയും വാക്ക് തർക്കങ്ങളും വാദ പ്രതിവാദങ്ങളുമെല്ലാം ഈ ആഴ്ച വളരെ കൂടുതലായിരുന്നു.
ഡോക്ടർ റോബിനോട് പരിപാടിയുടെ അവതാരകനായ മോഹൻലാൽ ദേഷ്യപ്പെടുന്ന വീഡിയോ ആണ് ഇപ്പോൾ വൈരലാകുന്നത്. വീക്കെൻഡ് എപ്പിസോഡിന്റെ പ്രമോ ആണ് അത്. നിലവാരം തകർന്ന രീതിയിൽ വീടിനുള്ളിലും മറ്റ് മത്സരാർഥികളോടും പെരുമാറിയ റോബിനോട് വീട്ടിലെ നിയമങ്ങൾ പാലിച്ച് നിൽക്കാൻ സാധിച്ചില്ലെങ്കിൽ റോബിന് വീട് വിട്ട് പുറത്തേക്ക് വരാമെന്നും മോഹൻലാൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...