മാർച്ച് അവസാന ആഴ്ച ബിഗ് ബോസ് സീസൺ 4 ആരംഭിക്കാനിരിക്കുകയാണ്. ആദ്യ 3 സീസണുകൾ പോലെ തന്നെ മോഹൻലാൽ തന്നെയാണ് ഇത്തവണയും അവതാരകനായി എത്തുന്നത്. സുരേഷ് ഗോപി ആയിരിക്കും അവതാരകനായി എത്തുക എന്നൊക്കെയുള്ള അഭ്യൂഹങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടാണ് ഏഷ്യാനെറ്റ് തന്നെ പ്രൊമോയിലൂടെ സ്ഥിരീകരണവുമായി രംഗത്ത് എത്തിയത്. ആരൊക്കെയായിരിക്കും പുതിയ മത്സരാർത്ഥികൾ എന്നത് സംബന്ധിച്ച് മലയാളികൾക്കിടയിൽ ചർച്ചകളും സജീവമാവുകയാണ്. മുംബൈയിലാണ് ഇത്തവണയും ബിഗ് ബോസ് ഷൂട്ട് നടക്കുന്നത്.
ബിഗ് ബോസിന്റെ മൂന്ന് സീസണുകൾ കഴിഞ്ഞെങ്കിലും ബിഗ് ബോസ് വീട്ടിനുള്ളിൽ എന്തൊക്കെ കൊണ്ട് പോകാൻ പറ്റില്ല എന്നത് സംബന്ധിച്ച് പ്രേക്ഷകർക്കിടയിൽ ആശയക്കുഴപ്പങ്ങൾ ഇപ്പോഴുമുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് മൊബൈൽ ഫോൺ പ്രവേശിപ്പിക്കില്ല എന്നതാണ്. മൊബൈൽ ഫോൺ മാത്രമല്ല യാതൊരു വിധ ഇലക്ട്രോണിക് സാധനങ്ങളും ബിഗ് ബോസ് വീട്ടിൽ പ്രവേശിപ്പിക്കില്ല. പേന, പെൻസിൽ, മാർക്കർ തുടങ്ങി എഴുതാനുപയോഗിക്കുന്ന ഒന്നും അനുവദനീയമല്ല. മദ്യം, വൈൻ തുടങ്ങിയ സാധനങ്ങളൊക്കെ ബിഗ് ബോസ് വീട്ടിൽ നിരോധനമാണ്. എന്നാൽ സിഗരറ്റിന് നിരോധനമില്ല. പുറത്ത് നിന്നുള്ള ഭക്ഷണങ്ങളും അകത്തേക്ക് കൊണ്ടുപോകാൻ അനുവാദമില്ല. മറ്റ് "ബ്രാൻഡുകൾ" പുറത്ത് കാണപ്പെടുന്ന ഒന്നും അകത്ത് പ്രവേശനമില്ല. ടി ഷർട്ടിലും ഷർട്ടിലും ഒക്കെയായി "ബ്രാൻഡ്" കാണപ്പെടുന്നതൊന്നും അനുവദനീയമല്ല.
Also Read: Bigg Boss Malayalam Season 4 : ബിഗ്ബോസ് സീസൺ 4 ൽ മത്സരാർഥികളായി ആരൊക്കെയെത്തും?
ബിഗ് ബോസ് ക്യാമറയ്ക്ക് റെക്കോർഡ് ചെയ്യാൻ തടസ്സം നിൽക്കുന്ന ഒന്നും അനുവദനീയമല്ല. ഫേസ് മാസ്‌ക്, സൺ ഗ്ലാസ് തുടങ്ങി മുഖം മറയ്ക്കുന്ന ഒന്നും ബിഗ് ബോസ് വീട്ടിൽ കൊണ്ടുപോകാൻ സാധിക്കില്ല. മത്സരാർത്ഥികൾ ബിഗ് ബോസ് വീട്ടിലേക്ക് കൊണ്ടുപോകുന്ന പെട്ടികൾ മുഴുവൻ 3 തവണ പരിശോധിച്ചാണ് അകത്തേക്ക് പ്രവേശനം അനുവദിക്കുന്നത്. ഇത്തവണയും പ്രെഡിക്ഷൻ ലിസ്റ്റുകൾ ആവേശത്തോടെ തന്നെയാണ് നടക്കുന്നത്. പല പേരുകൾ ഉയർന്ന് കേൾക്കുന്നുണ്ടെങ്കിലും ഏഷ്യാനെറ്റ് ഇതിനെക്കുറിച്ച് ഒരു ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...