ഇനി അൽപ്പ സമയം മാത്രമാണ് യഥാർത്ഥ ബിഗ് ബോസ്സ് വിജയിയെ അറിയാൻ. അഭ്യൂഹങ്ങളും പ്രവചനങ്ങളുമെല്ലാം അസ്ഥാനത്ത് ആകുമോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ട്വിസ്റ്റ് ഉണ്ടാകുമോ എന്നാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. അതിനിടയിൽ മത്സാരാർഥികളെ പറ്റിയുള്ള വിശകലനങ്ങളുമായി മുൻ മത്സരാർഥികളും എത്തിയിട്ടുണ്ട്. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് ദിൽഷ പ്രസന്നനെ പറ്റി മുൻ മത്സരാർഥി കൂടിയായ ആര്യ പറഞ്ഞതാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

സീ മലയാളം ന്യൂസിൻറെ ബിഗ് ബോസ് പ്രത്യേക പരിപാടി റോക്ക് ആൻ റോളിൽ ആയിരുന്നു ആര്യ തൻറെ അഭിപ്രായം അറിയിച്ചത്. ദിൽഷ തനിക്ക് 30 വയസ്സായെന്നും താൻ വളരെ പക്വതയാർന്ന സ്ത്രീയാണെന്നും ഒരാൾ എൻറെ അടുത്ത് അതിര് കടന്ന് സംസാരിച്ചാൽ അത് എങ്ങനെ നിർത്തണമെന്ന് അറിയാം എന്നും പലവട്ടം പറഞ്ഞിരുന്നു. എന്നാൽ അതൊന്നും ഞാൻ കണ്ടിട്ടില്ല. ലാലേട്ടൻ വരുമ്പോൾ ബ്ലെസ്ലി തൻറെ അനിയനെ പോലെയാണെന്ന പറഞ്ഞതല്ലാതെ ഒരു നോ ബ്ലെസ്ലിയോട് ദിൽഷ ഇതുവരെ പറഞ്ഞിട്ടില്ല.


ALSO READ : Bigg Boss Season 4 Finale : ബിഗ് ബോസ് സീസൺ 4 വിജയിയെ ഇന്ന് അറിയാം; ഫിനാലെ എപ്പിസോഡ് എപ്പോൾ, എവിടെ, എങ്ങനെ കാണാം?


ദിൽഷക്ക് ഒരു പ്രാവശ്യം പറഞ്ഞാൽ മതിയായിരുന്നു. ബ്ലെസ്ലി നീ തൊടുന്നതൊക്കെ എനിക്ക് ഇഷ്ടമാകുന്നില്ല അത് കൊണ്ട് ദയവ് ചെയ്ത് തൊടരുത് എന്ന് ഒറ്റ വാചകത്തിൽ പറഞ്ഞാൽ മതിയായിരുന്നു. ബ്ലെസ്ലി തെറ്റ് ചെയ്തിട്ടില്ല എന്ന് ഞാൻ പറയുന്നില്ല. ഒരുപാട് വട്ടം ദിൽഷ പറഞ്ഞിട്ടും ബ്ലെസ്ലി പുറകെ നടക്കുന്നുണ്ട്. അത് ദിൽഷ ബ്ലെസ്ലിയോട് സ്ട്രോങ്ങായി പറയാത്ത കൊണ്ടാണ്. പറഞ്ഞിരുന്നെങ്കിൽ ഒരിക്കലും പിറകെ വരില്ലായിരുന്നു. പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചിട്ട് വീണ്ടും അവനെ സപ്പോർട്ട് ചെയ്താൽ വീണ്ടും ഇത് തുടരുക തന്നെ ചെയ്യും-ആര്യ പറഞ്ഞു


ALSO READ : Bigg Boss Malayalam Season 4: ഒറ്റപ്പെടുന്നവർ എന്നും വിജയിച്ചിട്ടേയുള്ളൂ!! അതാണ് ചരിത്രം, കിടിലം ഫിറോസിന്റെ പോസ്റ്റ് ഏറ്റെടുത്ത് ബ്ലെസ്ലി ഫാൻസ്


ദിൽഷയുടെ ബൌണ്ടറി ഇതാണെന്നും ഒരിക്കൽ പോലും പറഞ്ഞിട്ടില്ല. അത് കൊണ്ട് തന്നെ ഇരുവരുടെ ഭാഗത്തും തെറ്റുണ്ട്. ഇപ്പോൾ ഇറങ്ങിയ വീഡിയോകൾ ഒക്കെ തന്നെ മുൻപ് എപ്പോഴൊക്കെയോ സംഭവിച്ച എപ്പിസോഡുകളിൽ നിന്നുള്ളവയാണ് അത് എന്ത് കൊണ്ട് ഇപ്പോൾ ചർച്ചയാവുന്നു. വീടിന് അകത്തുള്ളവർ ചോദ്യം ചെയ്തിരുന്നു. എന്നാൽ പുറത്ത് ഇത് ചർച്ചയല്ലായിരുന്നു. ഫിനാലെയിൽ മാത്രം ഇതെങ്ങനെ ചർച്ചയായെന്നും ആര്യ ചോദിച്ചു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.