ബിഗ് ബോസ് മലയാളം സീസൺ 5ലെ മത്സരാർത്ഥികളെല്ലാം തുടക്കം മുതൽ തന്നെ കരുതലോടെ മുന്നോട്ട് പോകുകയാണ്. പലപ്പോഴും ബിഗ് ബോസിലെ ഒട്ടുമിക്ക സീസണുകളിലും വലിയ രീതിയിൽ ജനശ്രദ്ധ ആകർഷിക്കാൻ കെൽപ്പുള്ള മത്സരാർത്ഥികൾ ഉണ്ടാകാറുണ്ട്. സാബു മോൻ, രജിത് കുമാർ, റോബിൻ എന്നിവർ അത്തരത്തിലുള്ള മത്സരാർത്ഥികളായിരുന്നു. ഇത്തവണത്തെ സീസണിൽ സോഷ്യൽ മീഡിയ ഏറ്റവും ശ്രദ്ധയോടെ നിരീക്ഷിക്കുന്നത് സംവിധായകൻ അഖിൽ മാരാരുടെ നീക്കങ്ങളെയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബിഗ് ബോസിലേയ്ക്ക് എത്തുന്നതിന് മുമ്പ് തന്നെ സോഷ്യൽ മീഡിയയിൽ വലിയ കോളിളക്കം സൃഷ്ടിച്ചയാളാണ് അഖിൽ മാരാർ. ഉണ്ണി മുകുന്ദൻ നായനായ മാളികപ്പുറം എന്ന സിനിമയ്ക്ക് വേണ്ടി സംസാരിക്കുകയും ഓൺലൈൻ സിനിമ നിരൂപകരെ രൂക്ഷമായ ഭാഷയിൽ അദ്ദേഹം വിമർശിക്കുകയും ചെയ്തിരുന്നു. സിനിമകളെയും സിനിമാ താരങ്ങളുടെ പ്രകടനത്തെയുമെല്ലാം ഒരു മടിയുമില്ലാതെ വിമർശിക്കുകയും പരിഹസിക്കുകയുമെല്ലാം ചെയ്യാറുള്ള അശ്വന്ത് കോക് ഉൾപ്പെടെ അഖിൽ മാരാരുടെ വിമർശനത്തിന് ഇരയായിരുന്നു. 


ALSO READ: ഫേക്ക് പറ്റില്ല, ഒറിജിനൽ ആയിരിക്കണം; ഇതിന്റെ പേരിലാണ് ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലെ ആദ്യ അടി


ഇപ്പോൾ ഇതാ അഖിൽ മാരാരെ വിമർശിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അശ്വന്ത് കോക്. പ്രായത്തിനപ്പുറം അമ്മാവൻ ചിന്താഗതിയുള്ള വ്യക്തിയാണ് അഖിൽ മാരാർ എന്ന് അശ്വന്ത് പറഞ്ഞു. പിന്തിരിപ്പൻ ചിന്താ​ഗതികളാൽ കണ്ടീഷൻ ചെയ്ത് പോയതിനാൽ അഖിൽ മാരാർ വരും ദിവസങ്ങളിൽ വെകിളിത്തരങ്ങൾ കാണിക്കും. ഇയാൾ എത്രമാത്രം വൈകൃതം നിറഞ്ഞ ആളാണെന്ന് വരും ദിവസങ്ങളിൽ മനസിലാകും. ഇത് പോലെ പുച്ഛം തോന്നിയ ഒരു പരിപാടി കേരളത്തിലില്ല എന്നായിരുന്നു അഖിൽ മാരാർ മുമ്പ് പറഞ്ഞത്. ഇതോടെ കാശിന് വേണ്ടി എന്ത് വിടുപണിയും ചെയ്യുന്ന കാപട്യം നിറഞ്ഞയാളാണ് അഖിൽ മാരാർ എന്ന് വ്യക്തമായെന്നും അശ്വന്ത് കോക് വിമർശിച്ചു. 


അഖിൽ മാരാരുടെ നിലപാടുകളെ എതിർക്കുന്ന വലിയ ഒരു സമൂഹം തന്നെ സോഷ്യൽ മീഡിയയിലുണ്ട്. ഇതിനോടകം തന്നെ അഖിലിനെ ട്രോളിയും പരിഹസിച്ചുമെല്ലാമുള്ള പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ബിഗ് ബോസിലേയ്ക്ക് പോകുന്നതിലും നല്ലത് ലുലു മാളിൽ മുണ്ട് പൊക്കി കാണിക്കുന്നതാണെന്ന് അഖിൽ മുമ്പ് പറഞ്ഞിരുന്നു. ഈ പ്രസ്താവന ട്രോളൻമാർ ഇപ്പോൾ ഏറ്റുപിടിക്കുകയും ചെയ്തു. 


അതേസമയം, ബി​ഗ് ബോസ് വീട്ടിൽ അഖിൽ മാരാരെ പൂട്ടാനുള്ള തന്ത്രങ്ങൾ പെൺപട ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി നടന്ന ച‌‍ർച്ചകളിൽ നിന്ന് ഇക്കാര്യം വ്യക്തമായിരുന്നു. സ്ത്രീ വിരുദ്ധനായും പുരുഷ മേധാവിത്വത്തിൻ്റെ പ്രതീകമായുമെല്ലാമാണ് സ്ത്രീ മത്സരാർത്ഥികൾ അഖിൽ മാരാരെ കാണുന്നത്. അഖിൽ മുമ്പ് നടത്തിയിട്ടുള്ള വിവാദ പരാമർശങ്ങളാകാം ഇത്തരമൊരു വിലയിരുത്തലിലേയ്ക്ക് അവരെ നയിച്ചത്.  എന്തായാലും ബി​ഗ് ബോസിലെ ശക്തരായ മത്സരാ‍ർത്ഥികളിൽ ഒരാളാണ് അഖിൽ എന്ന നിലയിലാണ് കാര്യങ്ങൾ പോകുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.