ഇന്ത്യയിലെ ഏറ്റവും ജനപ്രിയ റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. ആ ഷോയുടെ മലയാളം പതിപ്പിന്റെ അഞ്ചാം സീസണിന് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചിരുന്നു. വിവിധ മേഖലകളിൽ നിന്നുള്ള 17 സെലിബ്രേറ്റി മത്സരാർഥികളും സാധാരണക്കാരുടെ വിഭാഗത്തിൽ ഒരാളുമാണ് ഇത്തവണത്തെ ബിഗ് ബോസ് മലയാളത്തിൽ മത്സരിക്കുന്നത്. ബിഗ് ബോസ് ഷോ എന്ന് കേൾക്കുമ്പോൾ എല്ലാവരുടെ മനസ്സിലേക്ക് വരുന്നത് ഒരു വീടിനുള്ളിൽ കുറച്ചുപേർ തമ്മിൽ അടികൂടുന്ന ഒരു പരിപാടി. അതും ശരിവെക്കും വിധമായിരുന്നു സീസൺ തുടങ്ങി രണ്ടാം ദിവസം തന്നെ കാണാൻ ഇടയായത്.
സീസൺ അഞ്ചിലെ ആദ്യ നോമിനേഷൻ
സീസണിലെ ആദ്യ നോമിനേഷൻ നടപടികൾക്കിടെയിലാണ് ബിഗ് ബോസ് മലയാളം അഞ്ചാം സീസണിന്റെ ആദ്യ അടിയും നടക്കുന്നത്. ശക്തരും ദുർബ്ബലരുമായ മത്സരാർഥികളെ തിരിഞ്ഞെടുക്കാനുള്ള നോമിനേഷൻ ടാസ്ക്. ഓരോ മത്സരാർഥിയും ഒരാളെ ഏതേലും വിഭാഗത്തിലേക്ക് തിരിഞ്ഞെടുക്കണം. ശക്തരായവർ നേരിട്ട് നോമിനേഷൻ പട്ടികയിലേക്ക് പ്രവേശിക്കും. ദുർബ്ബലർ ബിഗ് ബോസ് വീട്ടിൽ തുടരുകയും ചെയ്യും. ഈ ടാസ്കിൽ ഗായകനായ റിനോഷ് നടി എയ്ഞ്ചലിൻ മരിയയെ ദുർബ്ബലരായ മത്സരാർഥി എന്ന പേരിൽ സേഫ് ആക്കുകയും ചെയ്തു. ഇത് ശരിയായില്ല എന്ന പറഞ്ഞുകൊണ്ട് വൈബർ ഗുഡ് ശ്രീദേവി മേനോൻ രംഗത്തെത്തിയതാണ് പ്രശ്നങ്ങൾക്കും അടിക്കും തുടക്കം കുറിക്കുന്നത്.
ആരോഗ്യപരമായ പ്രശ്നങ്ങളെ മുൻനിർത്തിയാണ് റിനോഷ് എയ്ഞ്ചലിനെ സേഫർ സോണിലേക്ക് നോമിനേറ്റ് ചെയ്തത്. എന്നാൽ ഇത് ശരിയായ നടപടി അല്ലയെന്ന് പറഞ്ഞുകൊണ്ട് ശ്രീദേവി മേനോൻ രംഗത്തെത്തുകയായിരുന്നു. എയ്ഞ്ചലിൻ ഫേക്കിലൂടെ സഹതാപം സൃഷ്ടിക്കുകയാണെന്നും ബിഗ് ബോസിൽ ഒറിജിനലാണ് കാണിക്കേണ്ടത് എന്ന് പറഞ്ഞുകൊണ്ട് റിനോഷിന്റെ തീരുമാനത്തോട് ശ്രീദേവി എതിർപ്പ് പ്രകടിപ്പിച്ചു. വളരെ കൃത്യമായിട്ടാണ് ടാസ്കിൽ നല്ല സമയം സിനിമയിലെ നടി പങ്കെടുക്കുന്നതെന്നും ബാക്കിയുള്ള സമയങ്ങളിൽ യാതൊരു കുഴപ്പവുമില്ലെന്ന് ശ്രീദേവി വാദിച്ചു. അതേസമയം അത് റിനോഷിന്റെ തീരുമാനമാണെന്നും ശ്രീദേവി നോമിനേറ്റ് അല്ലെങ്കിൽ സേവ് ചെയ്യുന്നത് ആരെയാണ് അതുള്ള കാരണമാണ് പറയേണ്ടതെന്നും മറ്റ് മത്സരാർഥികൾ പറഞ്ഞു. ഇതിനിടെയിൽ ശ്രീദേവി പറയുന്നത് തുടർന്നോള്ളൂ എന്ന് ആഞ്ജലീൻ പറയുമ്പോൾ, നടിയോട് മിണ്ടാതിരിക്കാൻ സോഷ്യൽ മീഡിയ താരം ആവശ്യപ്പെടുകയായിരുന്നു.
സീസൺ അഞ്ചിലെ ആദ്യ അടി
എന്നാൽ നോമിനേഷന് ശേഷം ശ്രീദേവിയുടെ ഈ നിലപാടിൽ ചൊല്ലി വാക്കേറ്റം ആരംഭിക്കുകയായിരുന്നു. നോമിനേറ്റ് അല്ലെങ്കിൽ സേവ് ചെയ്യാനുള്ള ടാസ്കിൽ അത് ചെയ്യുകയാണ് വേണ്ടത്. അല്ലാതെ മറ്റുള്ളവരുടെ തീരുമാനത്തെ ചോദ്യം ചെയ്യുക അല്ല വേണ്ടതെന്ന് സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ ജുനൈസ് വിപിയും ട്രാൻസ് വനിതയുമായ നാദിറ മെഹ്റിനും ശ്രീദേവിയോട് പറഞ്ഞു. എന്നാൽ ഇത് ബിഗ് ബോസിൽ നടക്കുന്ന കാര്യമാണെന്നും തനിക്ക് കിട്ടിയ സ്പേസിൽ താൻ അത് പറയുമെന്നു ശ്രീദേവി വാദിച്ചു.
അതിനിടെയിൽ തന്നോട് മിണ്ടാതിരിക്കാൻ പറയാൻ ശ്രീദേവിക്ക് അവകാശമില്ലെന്ന് പറഞ്ഞുകൊണ്ട് നോമിനേഷന് ശേഷം എയ്ഞ്ചലിനും രംഗത്തെത്തി. കൂടാതെ 'നീ വാ അടച്ച് വെക്കടി' എന്ന് എയ്ഞ്ചലിൻ ശ്രീദേവിയോട് പറഞ്ഞു. ഇത് നടിയും സോഷ്യൽ മീഡിയ താരത്തിനുമിടയിൽ വാക്കേറ്റത്തിന് തുടക്കമായി. ഇതേ തുടർന്ന് ഇരുവരും നേർക്കുനേരെയെത്തി. ശേഷം രണ്ട് പേരെയും മറ്റ് മത്സരാർഥികൾ പിടിച്ച് മാറ്റുകയായിരുന്നു. തുടർന്ന് രണ്ട് പേരെയും കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി പ്രശ്നം തീർപ്പാക്കുന്നതോട് ബിഗ് ബോസ് മലായളം സീസൺ അഞ്ചിന്റെ രണ്ടാം എപ്പിസോഡ് അവസാനിച്ചു.
ബിഗ് ബോസ് മത്സരാർഥികൾ ഒന്നും കൂടി പരിചയപ്പെടാം
സീരിയൽ താരം റെനീഷ റഹ്മാൻ, ഗായകൻ റിനോഷ് ജോർജ്, മോഡൽ മിസ് കേരളയുമായ സെറീന, സംരംഭകയായ ശോഭ വിശ്വനാഥ്, സീരിയൽ സിനിമ താരം സാഗർ സൂര്യ, ബോഡി ബിൽഡർ വിഷ്ണു ജോഷി, സിനിമ നടി എയ്ഞ്ചലിൻ മരിയ, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ ശ്രീദേവി മേനോൻ, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ ജുനൈസ് വിപി, സംവിധായകൻ അഖിൽ മാരാർ, നടി അഞ്ജു റോഷ്, ഗായികയും സിനിമ സീരിയൽ താരവുമായ മനീഷ കെ.എസ്, വുഷു ചാമ്പ്യൻ അനിയൻ മിഥുൻ, ട്രാൻസ് വനിത നാദിറ മെഹ്റിൻ, നടിയും മോഡലുമായ ഐശ്വര്യ ലച്ചു, നടൻ ഷിജു എ ആർ, നടി ശ്രുതി ലക്ഷ്മി, സാധാരണക്കാരുടെ വിഭാഗത്തിൽ നിന്നും ആദ്യമായി ബിഗ് ബോസിൽ എത്തിയ ഗോപിക ഗോപി എന്നിവരാണ് ഇത്തവണത്തെ മത്സരാർഥികൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...