Bigg Boss Malayalam : `ചേച്ചീ പൊന്നൂന് കിട്ടി എനിക്ക് സന്തോഷമേയുള്ളൂ` ബിഗ് ബോസിൽ പോകാൻ ആഗ്രഹിച്ചത് പവി, പക്ഷെ വാതിൽ തുറന്നത് സഹോദരി ഗോപികയുടെ മുന്നിൽ
Gopika Gopi Bigg Boss Malayalam Commoner Contestant : ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ സ്പോൺസറായ എയർടെല്ലിന്റെ എയർടെൽ ഹൗസ്മേറ്റ് എന്ന കോൺടെക്സ്റ്റിലൂടെയാണ് ഗോപികയ്തക്ക് കോമണെർ വിഭാഗത്തിലൂടെ റിയാലിറ്റി ഷോയിലേക്ക് പ്രവേശനം ലഭിക്കുന്നത്
രണ്ടിരട്ടി ആവേശം കുറിച്ചുകൊണ്ടാണ് ബിഗ് ബോസ് മലയാളം അഞ്ചാം സീസണിന് തുടക്കം കുറിച്ചിരിക്കുന്നത്. സ്ട്രാറ്റെർജി എല്ലാം അവിടെ നിൽക്കട്ടെ ഇത്തവണ ഒറിജിനലായിരിക്കണം എന്ന വാചകത്തോടെയാണ് ബിഗ് ബോസിന്റെ പുതിയ സീസൺ ആരംഭിച്ചിരിക്കുന്നത്. അതിന് കൂടുതൽ ബലം നൽകുന്നതിന് വേണ്ടി ബിഗ് ബോസ് സംഘടാകർ ഇത്തവണത്തെ സീസണിൽ സാധാരണക്കാരായ ഒരാളെ മത്സരാർഥികളുടെ പട്ടികയിൽ ഉള്ളപ്പെടുത്തിട്ടുണ്ട്. 17 സോഷ്യൽ മീഡിയ, സിനിമ തുടങ്ങിയ വിവിധ മേഖലകളിലെ സെലിബ്രേറ്റികളായ മത്സരാർഥികളും ഒരു സാധാരണക്കാരിയെയുമാണ് കണ്ടെസ്റ്റന്റുകളുടെ പട്ടികയിൽ ഷോയുടെ പിന്നണി പ്രവർത്തകർ ഉൾപ്പെടുത്തിയിരിക്കുന്നത്. എറണാകുളം മൂവാറ്റുപ്പുഴ സ്വദേശിനി ഗോപിക ഗോപിക്കാണ് ആ സുവർണ്ണ അവസരം ലഭിച്ചിരിക്കുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായി പങ്കെടുക്കുന്ന കോമണെറായ മത്സരാർഥിയാണ് ഗോപിക.
അതേസമയം ഗോപികയെക്കാളും ബിഗ് ബോസിൽ പങ്കെടുക്കണമെന്ന ആഗ്രഹം സഹോദരൻ പവിനായിരുന്നു. ഇരുവരും ചേർന്നാണ് സാധാരണക്കാരുടെ വിഭാഗത്തിലേക്ക് അപേക്ഷ സമർപ്പിക്കുന്നത്. അവസാനം ഗോപികയ്ക്ക് ബിഗ് ബോസിലേക്കുള്ള വാതിൽ തുറക്കുകയായിരുന്നു. എന്നാൽ തനിക്ക് ലഭിക്കാതെ സഹോദരിക്ക് ലഭിച്ച ഭാഗ്യം പവിനെ ഒരുപാട് സന്തോഷപ്പെടുത്തി. പവിൻ ഇക്കാര്യം ആദ്യം അറിയിക്കുന്നത് ബിഗ് ബോസി നാലാം സീസണിലെ മത്സരാർഥി ശാലിനി നായരെയാണ്. തുടർന്ന് ശാലിനി അവർക്കൊപ്പം നിന്ന് ഗോപികയെ ബിഗ് ബോസിലേക്ക് അയച്ചു. ആ വിശേഷങ്ങൾ എല്ലാം ബിഗ് ബോസ് നാലാം സീസൺ താരം തന്റെ സോഷ്യൽ മീഡിയ കുറിപ്പിൽ പങ്കുവെക്കുകയും ചെയ്തു.
ALSO READ : Bigg Boss Malayalam Season 5: 'ഇങ്ങനെ പോയാൽ അത് പുറത്തേക്ക് വഴിയൊരുക്കും'; റിനോഷിന് താക്കീതുമായി ബിഗ് ബോസ്
ശാലിനി നായർ പങ്കുവെച്ച് സോഷ്യൽ മീഡിയ കുറിപ്പ്
എല്ലാ സീസണും ഇരുന്ന് കണ്ട് ഷോയിൽ കയറാൻ ആഗ്രഹിച്ച പവിൻ,, പക്ഷേ അവസരം കിട്ടിയത് കുഞ്ഞു പെങ്ങൾക്ക്!! ഇവിടെയാണ് പൊന്നുവിന് നമ്മുടെ ഗോപികക്ക് അവളുടെ ചേട്ടായി എല്ലാമെല്ലാമാവുന്നത്.
സീസൺ 4 കഴിഞ്ഞു വന്നതിന് ശേഷം ഇൻസ്റ്റാഗ്രാമിൽ വരുന്ന ഒരു വിധം മെസ്സേജ് റിക്വസ്റ്റുകൾക്കെല്ലാം മറുപടി കൊടുത്ത് പ്രിയപെട്ടവരോട് പ്രായഭേദമന്യേ സംസാരിക്കുവാൻ ശ്രമിച്ചിരുന്നു. അങ്ങിനെ കേരളത്തിലെ ഒരുപാട് മനുഷ്യരുടെ സ്നേഹം ഞാനും കുടുംബവും അനുഭവിച്ചിട്ടുണ്ട്. ഏറെ കുറെയും ഏഷ്യാനെറ്റിലെ ബിഗ് ബോസ് ഷോയിൽ പങ്കെടുക്കുവാൻ എങ്ങിനെയെങ്കിലും ഒരവസരം ചോദിച്ചുകൊണ്ടുള്ള സന്ദേശങ്ങളാണ്. അതിലൊരാളായിരുന്നു ഗോപികയുടെ ചേട്ടായി പവിൻ. കോമൺ മാൻ ഓഡിഷന് ശ്രമിച്ചുകൊണ്ടിരുന്ന പവിന് പകരം പക്ഷേ നറുക്ക് വീണത് പൊന്നുവിനായിരുന്നു. ഒരു പരിഭവുമില്ലാതെ പവി എന്നോട് പറഞ്ഞു" ചേച്ചീ പൊന്നൂന് കിട്ടി എനിക്ക് സന്തോഷമേയുള്ളൂ രണ്ട് ദിവസം ബാക്കി എന്തൊക്കെ ചെയ്യണമെന്നറിഞ്ഞുകൂടാ,," ബാക്കിയൊക്കെ വേഗത്തിലങ്ങനെ നടന്നു. ഇന്നലെ ഒരിക്കൽക്കൂടി പവിയെ കാണാൻ പോയി. പൊന്നു ട്രോഫി കൊണ്ടു വരുന്നതും കാത്ത് വീട്ടിൽ അമ്പു ഉണ്ടായിരുന്നു. സന്തോഷം തിളങ്ങുന്ന കണ്ണുകളോടെ പവിയും കൂടെ അച്ഛനും അമ്മയും!! ഗെയിം വഴിമാറുന്നതെങ്ങിനെ എന്ന് കാണേണ്ടിയിരിക്കുന്നു. എല്ലാ മത്സരാർത്ഥികളും മികച്ചവരാണ്. ഒരിക്കൽക്കൂടി നന്ദി ബിഗ് ബോസ് ഒരുപാട് പേരുടെ പാതി വഴിയിൽ നിന്നു പോയ സ്വപ്നങ്ങൾ പല മുഖങ്ങളിലൂടെ ഒരിക്കൽക്കൂടി കാണാൻ അവസരം തന്നതിന്!!
അർഹതയുള്ളവർ വിജയികളവാട്ടെ..
ഇത്തവണ അവസരം നഷ്ടപ്പെട്ട പ്രിയരേ സ്വപ്നം കാണൂ പരിശ്രമിക്കൂ,, എന്നാൽ കഴിയുന്ന കരുത്തും കരുതലുമായി ഞാനുണ്ടാകും ഇനിയും കൂടെ...
കാത്തിരിക്കുന്നു കടന്നുപോകുന്ന നൂറു ദിനങ്ങൾ അത്ഭുതങ്ങളാക്കാൻ പ്രയത്നിക്കുന്ന അണിയറപ്രവർത്തകർ ഓരോരുത്തർക്കും ഏഷ്യാനെറ്റിനും ഒരിക്കൽക്കൂടി നന്മ നിറഞ്ഞ നാളേക്കായി സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ!!
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...