Bigg Boss Malayalam Season 5: 'ഇങ്ങനെ പോയാൽ അത് പുറത്തേക്ക് വഴിയൊരുക്കും'; റിനോഷിന് താക്കീതുമായി ബി​ഗ് ബോസ്

Bigg Boss Season 5: വൻമതിൽ എന്ന വീക്ലി ടാസ്ക്കിലാണ് റിനോഷ് പങ്കെടുക്കാതെ അലസത കാണിച്ച് നടന്നത്. റിനോഷിന്റെ ഈ പ്രവൃത്തിയ്ക്കാണ് ബി​ഗ് ബോസ് താക്കീത് നൽകിയത്.  

Written by - Zee Malayalam News Desk | Last Updated : Mar 29, 2023, 11:55 AM IST
  • എലിമിനേഷനിൽ നിന്ന് രക്ഷപ്പെടാൻ സാധ്യതയുണ്ടായിട്ടും ടാസ്ക് തുടങ്ങിയത് മുതല്‍ അതില്‍ പങ്കെടുക്കാതെ വെറുതെ നടക്കുകയായിരുന്നു റിനോഷ്.
  • കട്ടകള്‍ പെറുക്കാനും അവിടുത്തെ പ്രശ്നങ്ങളിലോ റിനോഷ് പങ്കെടുത്തില്ല.
  • അവസാനം സെയ്ഫായ മനീഷയുടെ നിറമായ പിങ്ക് കട്ടകള്‍ മാത്രമാണ് രണ്ടുപേരുടെയും ഫ്രെയ്മില്‍ അവശേഷിച്ചത്.
Bigg Boss Malayalam Season 5: 'ഇങ്ങനെ പോയാൽ അത് പുറത്തേക്ക് വഴിയൊരുക്കും'; റിനോഷിന് താക്കീതുമായി ബി​ഗ് ബോസ്

ബിഗ്ബോസ് മലയാളം സീസണ്‍ 5 തുടങ്ങി ഇന്ന് മൂന്നാം ദിവസമാണ്. ഈ മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ബി​ഗ് ബോസ് ഹൗസിൽ അടിപിടി തുടങ്ങി കഴിഞ്ഞു. മത്സരാർത്ഥികൾ പരസ്പരം അടികൂടുന്നത് ഇത് പുതിയ കാര്യം ഒന്നുമല്ലെങ്കിലും തുടങ്ങി ആദ്യ ദിവസങ്ങളിൽ തന്നെ പ്രശ്നങ്ങൾ കൊടുംപിരി കൊണ്ട് നിൽക്കുകയാണ്. അത് ഒന്ന് കൂടി ശക്തമാക്കുന്ന തരത്തിലുള്ള വീക്ലി ടാസ്കുമാണ് ബി​ഗ് ബോസ് ആദ്യ ആഴ്ചയിൽ തന്നെ മത്സരാർത്ഥികൾക്ക് കൊടുത്തിരിക്കുന്നത്. പഴയ സീസണിലേത് പോലെയല്ല ഇത്തവണ. കായികാധ്വാനം കൂടുതലുള്ള ടാസ്കുകളാണ് ആദ്യ ആഴ്ചയിൽ കൊടുത്തിരിക്കുന്നത്. 

'വന്‍മതില്‍' എന്ന ഗെയിം ആണ് മത്സരാര്‍ത്ഥികള്‍ പൂര്‍ത്തിയാക്കേണ്ട ടാസ്ക്. കഴിഞ്ഞ ദിവസം മത്സരാര്‍ത്ഥികള്‍ പരസ്പരം തിരഞ്ഞെടുത്ത് എലിമിനേഷനിലേക്ക് അയച്ച ആളുകൾക്ക് വീണ്ടും സെയ്ഫ് ആകാനുള്ള സാധ്യതയും ഈ ടാസ്ക് ജയിച്ചാലുണ്ടാകും. സെയ്ഫ് ആകുമെന്ന സാധ്യതയുണ്ടായിട്ടും അതിന് വേണ്ടി പരിശ്രമിക്കാതിരുന്നതാണ് ഇന്നലെ ബി​ഗ് ബോസിൽ കണ്ടത്. റിനോഷ് ആണ് ആ മത്സരാർത്ഥി. ടാസ്കിൽ എലിമിനേഷനിൽ നിന്ന് സെയ്ഫ് ആയ ഒരാളും എലിമിനേഷനിലേക്ക് നോമിനേറ്റ് ചെയപ്പെട്ട ഒരാളും ഒരു ടീം. എലിമിനേഷന്‍ നോമിനേഷനില്‍ വന്ന റിനോഷിനൊപ്പം സെയ്ഫായ മനീഷയാണ് എത്തിയത്.

Also Read: Bigg Boss Malayalam Season 5: ''സ്നേഹം കൂടി കൂടി എന്റെ ഉമ്മയെ ഉപ്പ കൊന്നതാണ്''; ജീവിത കഥ പറഞ്ഞ് ജുനൈസ്

 

ടാസ്ക് തുടങ്ങാൻ ബസറടിക്കുമ്പോൾ നീല കട്ടകളും പിങ്ക് കട്ടകളും വരും. അവ ശേഖരിച്ച് ഫ്രെയ്മിൽ വയ്ക്കുക എന്നതാണ് ടാസ്ക്. ഏത് നിറം വേണമെങ്കിലും മത്സരാർത്ഥികൾക്ക് തിരഞ്ഞെടുക്കാം. കട്ടകൾ ശേഖരിച്ചുവെച്ച് അവസാനം ആ ഫ്രെയ്മിൽ ഏത് നിറമാണ് കൂടുതലെന്ന് നോക്കും. നോമിനേറ്റഡായ മത്സരാർത്ഥികൾക്ക് നീല നിറവും സേഫായ മത്സരാർത്ഥികൾക്ക് പിങ്ക് നിറവുമാണ്. ഫ്രെയിമിൽ പിങ്ക് നിറമാണ് കൂടുതലെങ്കിൽ ആ പെയറിൽ ആരാണോ സെയ്ഫ് അയാൾ സേഫ് തന്നെയാണ്. എന്നാൽ നീലയാണെങ്കില്‍ കൂട്ടത്തിലെ നോമിനേറ്റ് ചെയ്യപ്പെട്ടയാള്‍ സെയ്ഫ് ആകും. 

എലിമിനേഷനിൽ നിന്ന് രക്ഷപ്പെടാൻ സാധ്യതയുണ്ടായിട്ടും ടാസ്ക് തുടങ്ങിയത് മുതല്‍ അതില്‍ പങ്കെടുക്കാതെ വെറുതെ നടക്കുകയായിരുന്നു റിനോഷ്. കട്ടകള്‍ പെറുക്കാനും അവിടുത്തെ പ്രശ്നങ്ങലിലോ റിനോഷ് പങ്കെടുത്തില്ല. അവസാനം സെയ്ഫായ മനീഷയുടെ നിറമായ പിങ്ക് കട്ടകള്‍ മാത്രമാണ് രണ്ടുപേരുടെയും ഫ്രെയ്മില്‍ അവശേഷിച്ചത്.

ഇതെല്ലാം കണ്ടിരുന്ന ബി​ഗ് ബോസ് ഒടുവിൽ റിനോഷിന് താക്കീത് നൽകി. ഇങ്ങനെ മുന്നോട്ട് പോയാൽ ശരിയാകില്ലെന്നും ഇത് നിങ്ങള്‍ക്ക് പുറത്തേക്ക് വഴിയൊരുക്കും എന്നുമാണ് ബിഗ്ബോസ് താക്കീത് നല്‍കിയത്. എന്നാല്‍ ബി​ഗ് ബോസിന്റെ താക്കീതിനെ പോലും ഗൗരവമായി എടുക്കുന്ന രീതിയില്‍ അല്ല റിനോഷ് പ്രതികരിച്ചത് എന്ന ആക്ഷേപമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. സോഷ്യൽ മീഡിയകളിൽ ബിഗ് ബോസ് സംബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി നിരവധി ഗ്രൂപ്പുകൾ തന്നെയുണ്ട്. 'ഇങ്ങനെയാണെങ്കില്‍ അധികം വൈകാതെ പെട്ടിയും കിടക്കയും എടുത്ത് സ്ഥലം വിടേണ്ടി വരും' തുടങ്ങിയ കമന്റുകളാണ് ബി​ഗ് ബോസ് സോഷ്യൽ മീഡിയ ​ഗ്രൂപ്പുകളിൽ വരുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News