ജനപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാമത് സീസൺ ഉടൻ തുടങ്ങുമെന്നാണ് റിപ്പോർട്ട്. പുതിയ സീസണിന്റെ ലോ​ഗോയും പുറത്തുവിട്ട് കഴിഞ്ഞു. ഷോയിൽ ആരൊക്കെ പങ്കെടുക്കുന്നു എന്നതിനെ കുറിച്ച് വ്യക്തമായ ധാരണയായിട്ടില്ലെങ്കിലും പല പേരുകളും സോഷ്യൽ മീഡിയയിലടക്കം കേൾക്കുന്നു. അങ്ങനെ കേട്ട ഒരു പേരാണ് സന്തോഷ് വർക്കിയുടേത്. ആറാട്ട് ചിത്രത്തിന്റെ റിവ്യൂ പറഞ്ഞു കൊണ്ട് ശ്രദ്ധ നേടിയ ആളാണ് സന്തോഷ് വർക്കി. ബിഗ്ബോസിൽ മത്സരാർത്ഥിയായി സന്തോഷ് വർക്കിയും ഉണ്ടായിരിക്കും എന്ന ഊഹാപോഹങ്ങൾ വന്നിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സന്തോഷ്. ബിഗ് ബോസിലേക്ക് തന്നെ ഇതുവരെ ആരും വിളിച്ചിട്ടില്ലെന്നാണ് സന്തോഷ് വർക്കി പ്രതികരിച്ചത്. ചില പ്രശ്നങ്ങൾ ഉള്ളതിനാൽ ക്ഷണിച്ചാലും തനിക്ക് ബി​ഗ് ബോസിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നും ഇയാൾ പറഞ്ഞു. ഇപ്പോൾ പി എച് ഡി ചെയ്യുകയാണെന്നും സ്കോളർഷിപ്പ് ഉള്ളതുകൊണ്ട് ചില പ്രശ്നങ്ങളുണ്ടെന്നും സന്തോഷ് വർക്കി പറ‍ഞ്ഞു. അമ്മ വീട്ടിൽ ഒറ്റയ്ക്കാണ് തുടങ്ങി ചില പ്രശ്നങ്ങൾ ഉള്ളതിനാൽ ഷോയിൽ പങ്കെടുക്കാൻ സാധിക്കില്ല. എന്നാൽ ചിലപ്പോൾ പങ്കെടുക്കുമെന്നും സന്തോഷ് വർക്കി പറയുന്നുണ്ട്. ലാലേട്ടനെ കാണാനുള്ള ആ​ഗ്രഹം കൊണ്ടാണ് ബിഗ്ബോസിൽ പോകാൻ താല്പര്യം എന്നും സന്തോഷ് വർക്കി കൂട്ടിച്ചേർത്തു.


Also Read: Bigg Boss Season 5 : ബിഗ് ബോസ് മലയാളം അഞ്ചാം സീസൺ എത്തുന്നു; പുതിയോ ലോഗോ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ


ഫെബ്രുവരി 15ന് ഏഷ്യനെറ്റിൽ വൈകിട്ടത്തെ പരിപാടികൾക്കിടെയിലാണ് ബിഗ് ബോസ് മലയാളം അഞ്ചാം സീസൺ ഉടൻ വരുന്നുവെന്ന് അറിയിച്ചുകൊണ്ട് ഷോയുടെ ലോഗോ അവതരിപ്പിച്ചത്. ഭാരതി എയർടെല്ലിന്റെ 5ജി പ്ലസാണ് ഷോയുടെ പ്രധാന സ്പോൺസർ ഒപ്പം സ്വയംവര സിൽക്സും ഇന്ത്യ ഗേറ്റും ഡാസ്ലർ എറ്റേണലും സഹസ്പോൺസർമാരായി പങ്കുചേരും. 


മാർച്ച് 26ന് പുതിയ സീസണിന്റെ ഗ്രാൻഡ് ലോഞ്ച് നടത്തി പുതിയ മത്സരാർഥികളെ പരിചയപ്പെടുത്താനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ വർഷത്തെ പോലെ തന്നെ മുംബൈയിലാണ് സെറ്റിട്ടിരിക്കുന്നത്. ഇത്തവണ സർപ്രൈസായി ബിഗ് ബോസ് നൽകുന്നത് മത്സരാർഥികളുടെ കൂട്ടത്തിൽ പൊതുജനത്തിൽ നിന്നും ഒരാളെ തിരഞ്ഞെടുക്കുന്നുണ്ട്. അത് എങ്ങനെയാണെന്നുള്ള നടപടിക്രമങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ സീസണിൽ അവതരിപ്പിച്ച 24 മണിക്കൂർ ലൈവ് സ്ട്രീമിങ്ങ് ഇത്തവണയുമുണ്ട്. എപ്പിസോഡുകൾ ഏഷ്യാനെറ്റിലും ലൈവ് സ്ട്രീമിങ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലുമാണ് ലഭിക്കുക. കൂടാതെ ഹോട്ട്സ്റ്റാറിൽ എപ്പിസോഡുകൾ കാണാനും സാധിക്കും. അതോടൊപ്പം ഷോയുടെ പ്രൊമോ ഷൂട്ടിങ് രാജസ്ഥാനിൽ പുരോഗമിക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.