മലയാളികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ജനപ്രിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തിൽ ബിഗ് ബോസിന്റെ നാലാം സീസൺ തുടരുകയാണ്. വലിയ ജനപ്രീതിയോടെയാണ് ഓരോ എപ്പിസോഡും തുടരുന്നത്. ഇതിനോടകം തന്നെ ഓരോ മത്സരാർത്ഥികൾക്കായി ആർമി ഗ്രൂപ്പുകൾ തുടങ്ങിക്കഴിഞ്ഞു. ശനിയാഴ്ചയും ഞായറാഴ്ചയും ഉണ്ടാകാറുള്ള മോഹൻലാൽ എപ്പിസോഡിനും റെക്കോർഡ് റേറ്റിംഗാണ് ഉണ്ടാകാറുള്ളത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബിഗ് ബോസിൽ പല നിഗൂഢമായ കാര്യങ്ങളും ഒളിഞ്ഞിരിപ്പുണ്ട്. എന്നാൽ ചില കാര്യങ്ങൾ പ്രേക്ഷകർ ആറിനുവരുന്നതേയുള്ളു. ശബ്ദത്തിലൂടെ മാത്രം കേൾക്കുന്ന ബിഗ് ബോസിനെക്കുറിച്ചുള്ള ചില കാര്യങ്ങൾ അറിയണ്ടേ! ആരാണ് ബിഗ് ബോസ്? ബിഗ് ബോസിനെ ഒന്ന് കാണാൻ പറ്റോ തുടങ്ങി നിരവധി ചോദ്യങ്ങൾ നാളുകളായി പ്രേക്ഷകർ ചോദിക്കുകയാണ്. എന്നാൽ അതിനെക്കുറിച്ചുള്ള ഉത്തരം ലഭിച്ചിട്ടില്ല. ഇപ്പോൾ ബിഗ് ബോസിനെക്കുറിച്ചുള്ള രസകരമായ ഒരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.


Also Read: Jana Gana Mana Movie Review : കെട്ടുറപ്പുള്ള ഉഗ്രൻ തിരക്കഥയും സൂപ്പർ ട്വിസ്റ്റും; ജന ഗണ മന മലയാള സിനിമയ്ക്ക് ഒരു അഭിമാനമാണ്


100 ദിവസമാണ് ബിഗ് ബോസുള്ളത്. എന്നാൽ ആഴ്ചയിൽ ഒരു ദിവസം ബിഗ് ബോസ് അവധിയിലാണ്. അതേത് ദിവസം എന്നല്ലേ! ശനിയാഴ്ചയാണ് ആ ദിവസം. സാധാരണ ദിവസങ്ങളിൽ ബിഗ്‌ ബോസ് 24 x 7 മത്സരാർത്ഥികളുമായി സംവദിക്കാറുണ്ട്. ടാസ്കുമായി ബന്ധപ്പെട്ടോ അല്ലെങ്കിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോഴോ  അങ്ങനെ എല്ലായിപ്പോഴും ബിഗ് ബോസ് സാന്നിധ്യം അറിയിക്കാറുണ്ട്. എന്നാൽ ശനിയാഴ്ച മാത്രം വീട്ടിൽ എന്ത് പ്രശ്നം വന്നാലും ബിഗ് ബോസ് ഇടപെടാറില്ല. ശബ്ദത്തിലൂടെ മാത്രം മത്സരാർത്ഥികളും പ്രേക്ഷകരും അറിയുന്ന ബിഗ് ബോസ് അന്ന് മിണ്ടില്ല. 


Also Read: Saudi Vellakka Teaser: 'ഇതൊരു വെള്ളയ്ക്കാ കേസാണല്ലേ?' തമാശകൾ നിറച്ച് സൗദി വെള്ളക്ക ടീസർ


പല പല സംശയങ്ങൾ പ്രേക്ഷകർക്ക് ഉണ്ടാകാം. അന്ന് സുപ്രധാനമായ എന്തെങ്കിലും സംഭവിച്ചാൽ എന്ത് ചെയ്യും തുടങ്ങിയ സംശയങ്ങൾ ആയിരിക്കും കൂടുതൽ. മത്സരാർത്ഥികളുമായി സംസാരിക്കാനോ അല്ലെങ്കിൽ എന്തെങ്കിലും പ്രധാന കാര്യം പറയാനുണ്ടെങ്കിൽ കത്തിലൂടെയാവും ബിഗ് ബോസ് പങ്കുവയ്ക്കുന്നത്. കത്ത് സ്റ്റോർ റൂമിൽ വെച്ചതിന് ശേഷം മത്സരാർത്ഥികൾ അത് വായിക്കുകയും അങ്ങനെയാണ് അന്നത്തെ നാൾ ബിഗ് ബോസ് വീട് മുന്നോട്ട് പോകുന്നത്. ബിഗ് ബോസിനെ കുറിച്ച് പല വിവരങ്ങളും അറിയാൻ പ്രേക്ഷകർക്ക് വയ്യ താൽപര്യമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.