കൊച്ചി : കെജിഎഫ് കണ്ടപ്പോൾ രോമാഞ്ചം വന്നു..മാസ്സ് ബിജിഎം മാസ്സ് കഥാപാത്രങ്ങൾ..അങ്ങനെ ജോണർ അനുസരിച്ച് രോമാഞ്ചം തന്ന സിനിമ. പറയാൻ കാരണം ജന ഗണ മന കാണുന്ന ഒരു പ്രേക്ഷകന് രോമാഞ്ചം വരും. മാസ്സ് ബിജിഎം, മാസ്സ് കഥാപാത്രം ഒന്നുമല്ല.. നല്ല ഒന്നാന്തരം മാസ്സ് തിരക്കഥ. ഇങ്ങനെ ഒരു തിരക്കഥ മലയാള സിനിമയ്ക്ക് ഒരു അഭിമാനമാണ്. പറയാൻ ഉള്ളത് മുഖത്തടിച്ച് പറയാനുള്ള തിരക്കഥ. ആരെയും ഭയക്കാതെ ഒരാൾക്ക് വേണ്ടിയും താഴാതെ പറയാൻ ഉള്ളത് പറഞ്ഞ് രോമാഞ്ചം നൽകുമ്പോൾ മലയാള സിനിമ മറ്റ് ഇന്ഡസ്ട്രികൾക്ക് ഒരു മാതൃകയാണ്. ഇതാണ് വേണ്ടത്. ഇങ്ങനെ വേണം കഥ പറയാൻ. ഇങ്ങനെ വേണം പൊളിറ്റിക്സ് പറയാൻ. ഇങ്ങനെ വേണം ചരിത്രം പറയാൻ.
രണ്ടാം ഭാഗത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രം പറഞ്ഞ ഓരോ വാചകവും മനസ്സിൽ ആഴത്തിൽ തട്ടുന്നതാണ്. ശാരിസ് മുഹമ്മദ് എന്ന എഴുത്തുകാരൻ എഴുതിയ ഓരോ ഡയലോഗും പറയാൻ മടിച്ചുനിന്ന അല്ലെങ്കിൽ പറയാൻ ആഗ്രഹിച്ചിരുന്ന പല സോഷ്യൽ കാര്യങ്ങളും കൂട്ടിച്ചേർത്ത് ഒരു സിനിമയിൽ പറഞ്ഞു ചേർക്കുമ്പോൾ രണ്ടാം ഭാഗം വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
രണ്ടാം ഭാഗത്തിൽ കഥ പല കാര്യങ്ങളും ചർച്ച ചെയ്യുന്നുണ്ട്. ഓരോ കാര്യങ്ങളും ഇന്നത്തെ സമൂഹത്തിൽ പറയേണ്ടത് ചർക് ചെയ്യേണ്ടതും ചൂണ്ടിക്കാണിക്കേണ്ടതുമായ കാര്യങ്ങൾ. പ്രിഥ്വിരാജിന്റെ വോയ്‌സിലൂടെ അക്കാര്യങ്ങളെല്ലാം കേൾക്കുമ്പോൾ അറിയുമ്പോൾ ഇരട്ടി പവറോടെ ആളുകളുടെ മനസ്സിൽ കേറുന്നു. പ്രിഥ്വിയുടെ ഡയലോഗ് ഡെലിവറിയും എടുത്ത് പറയേണ്ടതാണ്. കൊള്ളേണ്ട രീതിയിൽ കൊള്ളിച്ച് പറയുന്ന തിരക്കഥയും അത് പറഞ്ഞ രീതിയിലുള്ള സംവിധാനവും കയ്യടി അർഹിക്കുന്നു. ജന ഗണ മന ചരിത്രമാകണം.
കോരിതരിപ്പിക്കുന്ന ഡയലോഗും മാസ്സ് ബിജിഎമ്മും ഇല്ലാതെ സമൂഹത്തിലെ കാര്യങ്ങൾ പറഞ്ഞ് കയ്യടിപ്പിക്കാൻ ഡിജോ എന്ന സംവിധായകന് ചിത്രത്തിലൂടെ കഴിഞ്ഞിട്ടുണ്ട്. പുതുമയുള്ള രീതിയിൽ കഥ പറഞ്ഞെടുക്കാൻ സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും എഴുത്തുകാരൻ ശാരിസ് മുഹമ്മദിനും സാധിച്ചു. ആദ്യ ഭാഗത്തിൽ എടുത്ത് പറയേണ്ടത് സൂരാജ് വെഞ്ഞാറമൂടിന്റെ പ്രകടനമാണ്. സജ്ജൻ കുമാർ എന്ന പൊലീസ് ഉദ്യോഗസ്ഥനായി കയ്യടക്കത്തോടെ അഭിനയിച്ചിരിക്കുകയാണ് സുരാജ്. ഓരോ സിനിമകളിലും പുതിയ പുതിയ പ്രകടനങ്ങൾ കൊണ്ട് മികച്ചതെന്ന് പ്രേക്ഷകനെ കൊണ്ട് മാറ്റിപ്പറയിപ്പിക്കുകയാണ് സുരാജ്.
ശാരിയും, മംമ്തയും, വിൻസിയും ഒക്കെ അവർ അവരുടെ വേഷങ്ങൾ മികച്ചതാക്കി. എടുത്ത് സൂചിപ്പിക്കേണ്ടത് ജെക്‌സ് ബിജോയുടെ പശ്ചാത്തല സംഗീതമാണ്. പ്രേക്ഷകന് സീനിലേക്ക് മുഴുവനായി ഇഴുകിച്ചേരാൻ കഴിയുന്ന രീതിയിലേക്കാൻ സംഗീതം ഒരുക്കിയിരിക്കുന്നത്. പതുക്കെ എന്നാൽ പവറോടെ പ്രേക്ഷകനെ മനസ്സിലാക്കുന്ന കഥയാണ് ആദ്യ ഭാഗത്തിൽ പറയുന്നത്. ആദ്യ ഭാഗം കഴിയുമ്പോൾ ഡ്രൈവിങ് ലൈസൻസ് എന്ന ചിത്രത്തിലേത് പോലെ സുരാജ് - പൃഥ്വിരാജ് ഫേസ് ഓഫ് പ്രതീക്ഷിച്ച് സിനിമയിലേക്ക് വരരുത്. നിരാശയായിരിക്കും ഫലം.
ക്വീൻ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തിലേക്കെത്തിയ സംവിധായകനാണ് ഡിജോ ജോസ് ആന്റണി. ഷാരിസ് മുഹമ്മദ് ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറിൽ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനുമാണ് ചേർന്നാണ് ജന ഗണ മന നിർമ്മിക്കുന്നത്. സൂദീപ് ഇളമൺ ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ശ്രീജിത്ത് സാരംഗാണ് എഡിറ്റിങ്. ജേക്സ് ബിജോയായണ് ചിത്രത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സാണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...