മുംബൈ: ബോളിവുഡ് താരം കങ്കണ റണാവത്തിന്‍റെ ബംഗ്ലാവിലെ അനധികൃത നിര്‍മ്മാണം മുംബൈ കോര്‍പ്പറേഷന്‍ (BMC) ഇടിച്ചുനിരത്തി. BMCയുടെ അനുമതിയില്ലാതെ ഒരു ഡസനിലധികം മാറ്റങ്ങള്‍ വരുത്തിയാണ് കങ്കണ ഓഫീസ് നിര്‍മ്മിച്ചിരിക്കുന്നത് എന്നാണ് ആരോപണം.


COMMERCIAL BREAK
SCROLL TO CONTINUE READING

"ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് തെളിയിച്ചാല്‍ മുംബൈ വിടാം..." ശിവസേനയ്ക്ക് ചുട്ട മറുപടി നല്‍കി കങ്കണ റണൗത്


ബാന്ദ്രയിലെ ബംഗ്ലാവില്‍ ശുചിമുറി ഓഫീസ് ക്യാബിനാക്കി മാറ്റുക, ഗോവണിയ്ക്ക് സമീപം ശുചിമുറി നിര്‍മ്മിക്കുക തുടങ്ങിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. 24 മണിക്കൂറിനകം മറുപടി നല്‍കിയില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് ചൂണ്ടിക്കാട്ടിഇന്നലെ കങ്കണയുടെ ബംഗ്ലാവില്‍ നോട്ടീസ് പതിപ്പിച്ചിരുന്നു.


മുംബൈയെക്കുറിച്ചുള്ള കങ്കണയുടെ പരാമര്‍ശത്തെ BJP അനുകൂലിക്കുന്നില്ല, എങ്കിലും.....


അതേസമയം, സംഭവത്തില്‍ പ്രതികരിച്ച് നടി ട്വിറ്ററിലൂടെ രംഗത്തെത്തി. രാമക്ഷേത്ര൦ പൊളിച്ച ബാബറിന്റെ നടപടിയ്ക്ക് സമാനമാണ് കോര്‍പ്പറേഷന്‍ നടപടിയെന്ന് കങ്കണ ആരോപിച്ചു. സുഷാന്ത് സിംഗ് രാജ്പുതിന്റെ കേസുമായി ബന്ധപ്പെട്ട് കങ്കണയും ശിവസേനാ നേതാക്കളും തമ്മിലുള്ള വാക്പോരിനു പിന്നാലെയാണ് കെട്ടിടം പൊളിക്കല്‍ നടപടി എന്നതും ശ്രദ്ധേയമാണ്.


 



 



 


പോര് മുറുകുന്നു; കങ്കണയുടെ കെട്ടിടം പൊളിക്കുമെന്ന് മുംബൈ കോർപ്പറേഷൻ..


മുംബൈയെ പാക് അതിനിവേശ കാശ്മീരിനോട് ഉപമിച്ചും മുംബൈ പോലീസിനെ അവഹേളിച്ചും താരം പങ്കുവച്ച ട്വീറ്റില്‍ നിന്നുമാണ് വിവാദങ്ങളുടെ തുടക്കം. ഹിമാചല്‍ പ്രദേശിലെ വീട്ടില്‍ നിന്നും ഇന്ന് ഉച്ചയോടെ താരം മുംബൈയിലെത്തി. കനത്ത സുരക്ഷയാണ് വിമാനത്താവളത്തിലും കെട്ടിട പരിസരത്തും സജ്ജമാക്കിയിരുന്നത്.