Meera Nandan: നടി മീരാ നന്ദന്റെ ഭാവി വരന് നേരെ ബോഡി ഷെയിമിംഗ്
Meera Nandan Sreeju body shaming: വിവാഹനിശ്ചയ ചിത്രങ്ങൾ മീര പങ്കിട്ടപ്പോൾ മുതൽ ആരംഭിച്ചതാണ് ശ്രീജുവിനെതിരായ ബോഡി ഷെയിമിംഗ്.
ബോഡി ഷെയിമിംഗിന് ഏറ്റവും കൂടുതൽ ഇരകളാകുന്നത് സെലിബ്രിറ്റികളാണ്. യുവനടിമാരെന്നോ യുവനടൻമാരെന്നോ അങ്ങനെ പ്രായവ്യത്യാസമില്ലാതെ പലർക്കും ബോഡി ഷെയിമിംഗിന് ഇരകളാകേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ ഇതാ നടി മീരാ നന്ദന്റെ ഭാവി വരനായ ശ്രീജുവാണ് ഏറ്റവും ഒടുവിൽ ബോഡി ഷെയിമിംഗിന് ഇരയാകേണ്ടി വന്നിരിക്കുന്നത്.
വിവാഹനിശ്ചയ ചിത്രങ്ങൾ മീര പങ്കിട്ടപ്പോൾ മുതൽ ആരംഭിച്ചതാണ് ശ്രീജുവിനെതിരായ പരിഹാസങ്ങൾ. നിരന്തരമായി മുഖത്തിന്റെ ആകൃതിയേയും മൂക്കിനേയും ചിരിയേയും എല്ലാം പരിഹസിച്ച് നിരവധി കമന്റുകളാണ് മീര പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്. കശുമാങ്ങ മോറൻ, ശുപ്പാണ്ടി, സോണപ്പൻ തുടങ്ങി പരിഹാസങ്ങളുടെയും ആക്ഷേപങ്ങളുടെയും പെരുമഴയാണ് സോഷ്യൽ മീഡിയയിൽ ശ്രീജുവിനെതിരെ നടക്കുന്നത്. നിനക്ക് അങ്ങനെ തന്നെ വേണം എന്നും ക്യാഷ് മാത്രം നോക്കിയാൽ മതിയോ മീരേ? ജോഡി പൊരുത്തവും കുറച്ചൊക്കെ നോക്കണ്ടേ? എന്നൊക്കെ ചോദിക്കുന്നവരും കുറച്ചൊന്നുമല്ല.
ALSO READ: വിവാഹ ഗോസിപ്പിൽ മറുപടിയുമായി റെനീഷയും, വിഷ്ണുവും
അതേസമയം, അവർക്ക് ഇങ്ങനെ ചിരിക്കാൻ കഴിയുന്നതാണ് അവർ കണ്ടെത്തിയ സൗന്ദര്യമെന്ന് ചൂണ്ടിക്കാട്ടി മീരയ്ക്കും ശ്രീജുവിനും പിന്തുണയുമായി നിരവധി ആളുകൾ രംഗത്ത് വരുന്നുണ്ട്. പ്രബുദ്ധ മലയാളികളെ കാണാൻ കമന്റ് ബോക്സിൽ നോക്കിയാൽ മതി, ഒരു മനുഷ്യനെ പലരും വിലയിരുത്തുന്നത് അയാളുടെ സൗന്ദര്യം നോക്കി മാത്രമാണ്, മലയാളി ഒരിക്കലും മാറാൻ പോകുന്നില്ല, കമന്റ് വായിച്ചാൽ അറിയാം ഓരോരുത്തരുടെ മാനസിക നില എത്രത്തോളം മൃഗിയമാണെന്ന് തുടങ്ങിയ കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.