Swatantra Veer Savarkar: ദ കശ്മീര്‍ ഫയല്‍സ് തിയേറ്ററുകളില്‍  തരംഗം സൃഷ്ടിച്ച് മുന്നേറുമ്പോള്‍  അടുത്ത ചിത്രത്തിന്‍റെ  അടുത്ത തകര്‍പ്പന്‍ ചിത്രത്തിന്‍റെ പ്രഖ്യാപനം എത്തി...


COMMERCIAL BREAK
SCROLL TO CONTINUE READING

വീര്‍ സവര്‍ക്കറുടെ ജീവിതകഥ  പറയുന്ന ചിത്രമായ "സ്വതന്ത്ര വീർ സവർക്കർ"  (Swatantra Veer Savarkar) എന്ന ചിത്രത്തില്‍ നായക വേഷത്തില്‍ എത്തുക  പ്രശസ്ത ബോളിവുഡ് താരം  രണ്‍ദീപ് ഹൂഡയാണ് 
 
റിപ്പോര്‍ട്ട് അനുസരിച്ച്  2022 ജൂണിൽ ചിത്രത്തിന്‍റെ  ഷൂട്ടിംഗ് ആരംഭിക്കും. ലണ്ടൻ, മഹാരാഷ്ട്ര, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടക്കുക.


 Also Read:   Oruthee : നവ്യയുടെ ഉജ്ജ്വലമായ തിരിച്ചുവരവ്; ഒരുത്തിയെ പ്രശംസിച്ച് ഭാവന


മഹേഷ് വി. മഞ്ജരേക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രം ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ മറ്റൊരു ദിശയിലൂടെ  ഉയർത്തിക്കാട്ടുമെന്നാണ്  നിര്‍മ്മാതാക്കള്‍ പറയുന്നത്.


ചിത്രത്തിലെ പ്രധാനകഥാപാത്രമായ  വീര്‍ സവര്‍ക്കറെ അവതരിപ്പിക്കാന്‍ തന്നെ തിരഞ്ഞെടുത്തതില്‍ ഏറെ സന്തോഷമുണ്ട് എന്നാണ് വാര്‍ത്ത‍ പങ്കുവച്ചുകൊണ്ട് രണ്‍ദീപ് ഹൂഡ പ്രതികരിച്ചത്. 'ഭാരതത്തിന്‌ സ്വാതന്ത്ര്യം  നേടിത്തരുന്നതില്‍ പ്രധാന പങ്കുവഹിച്ച നിരവധി നേതാക്കള്‍ ഉണ്ട് അവരില്‍ പലര്‍ക്കും അവര്‍ അര്‍ഹിക്കുന്ന പ്രാധാന്യം ലഭിച്ചിട്ടില്ല.  വിനായക് ദാമോദർ സവർക്കറാണ്  ഈ വീര നായകന്മാരിൽ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ടത്. അദ്ദേഹത്തിന്‍റെ കഥ പറയണം', ഹൂഡ  പറഞ്ഞു.  


Also Read:  Bheemla Nayak OTT Release : 'അയ്യപ്പനും കോശിയും' തെലുഗു റീമേക്ക് 'ഭീംല നായക്ക്' സിനിമ ഒടിടി റിലീസ് തിയതിയിൽ മാറ്റം


ഏകദേശം ഒരു വർഷത്തോളമായി ഈ വിഷയത്തിൽ പ്രവർത്തിക്കുകയാണ് സംവിധായകൻ മഹേഷ് വി. മഞ്ജരേക്കർ.  നമ്മൾ ശ്രദ്ധിക്കാതെ പോയ കഥകൾ പറയാനുള്ള ശരിയായ സമയമാണിത് എന്നാണ് അദ്ദേഹം ചിത്രത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്.   


'സ്വതന്ത്ര വീർ സവർക്കർ' നിർമ്മിക്കുന്നത് ആനന്ദ് പണ്ഡിറ്റിന്‍റെ ആനന്ദ് പണ്ഡിറ്റ് മോഷൻ പിക്‌ചേഴ്‌സും ലെജൻഡ് സ്റ്റുഡിയോസും ചേർന്നാണ്.


രാജ്യം  ഷഹീദ് ദിവസ് ആചരിക്കുന്ന  മാര്‍ച്ച്‌ 23 നാണ് ചിത്രം സംബന്ധിച്ച പ്രഖ്യാപനം  പുറത്തുവന്നത്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.