Bro Daddy Review & Rating : ലൂസിഫർ എന്ന സിനിമയിലൂടെയാണ് നടൻ പൃഥ്വിരാജ് തനിക്ക് സംവിധായകന്റെ കുപ്പായം ചേരുമെന്ന് അറിയിക്കുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാനായി ആരാധകർ കാത്തിരക്കുമ്പോഴാണ് ഒന്ന് ചുവെട് മാറ്റി ഒരു ഫാമിലി എന്റർടേയ്നറായ ബ്രോ ഡാഡിയുമായി പൃഥ്വി എത്തുന്നത്. ലൂസിഫറിൽ വളരെ കുറച്ച് സീനിൽ മാത്രമാണ് പൃഥ്വി ഉണ്ടായിരുന്നെങ്കിലും ഇത്തവണ സംവിധാനത്തിനോടൊപ്പം പ്രധാന കഥാപാത്രമായിട്ടാണ് സിനിമയിൽ എത്തുന്നത്. എന്നാൽ പൃഥ്വിയുടെ ബ്രോ ഡാഡിയിലേക്കുള്ള ചുവെട് മാറ്റം ശരിയായോ?


COMMERCIAL BREAK
SCROLL TO CONTINUE READING

കഥയിലേക്ക്


എല്ലാ സുഖസൗകര്യങ്ങൾ ഉള്ള ഒരു സമ്പന്ന വിഭാഗത്തിന്റെ കഥയാണ് ബ്രോ ഡാഡി. മോഹൻലാൽ അവതരിപ്പിക്കുന്ന ജോൺ കാറ്റാടിയിലൂടെയും പൃഥ്വിരാജ് അവതരിപ്പിക്കുന്ന മകൻ ഈശോ ജോൺ കാറ്റാടിയിലൂടെയുമാണ് സിനിമ ആരംഭിക്കുന്നത്. രണ്ട് പേരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന കാര്യവും അതിന്റെ പരിഹാരം കണ്ടെത്തലുമാണ് സിനിമ. 


പ്രശ്നങ്ങൾ ജോൺ കാറ്റാടിയുടേതും മകൻ ഈശോയുടേതുമാണെങ്കിലും പക്ഷെ അത് പ്രധാനമായി ബാധിക്കുന്നത് ലാലു അലക്സ് അവതരിപ്പിക്കുന്ന കുര്യൻ എന്ന കഥാപാത്രത്തെയാണ്. ഇവരുടെ പ്രശ്നങ്ങളുടെ ഭാഗമാകുന്നവരും അതിലേക്ക് എത്തിച്ചേരുന്ന രണ്ട് കുടുംബങ്ങളുടെ കഥയാണ് ബ്രോ ഡാഡിയുടേത്.


ALSO READ : Pushpa Movie Review | പുഷ്പയ്ക്ക് നിറം നൽകി അല്ലു അർജുൻ ഷോ ; ഫഹദും കൂടി ചേർന്നപ്പോൾ മണവും ലഭിച്ചു


കഥപറച്ചിൽ


അപ്പന്റെയും മകന്റെയും പ്രശ്നങ്ങളിലേക്ക് മറ്റ് കഥാപത്രങ്ങൾ കൂടി ചേരുമ്പോൾ സന്ദർഭോചിതമായി ഉണ്ടാകുന്ന നർമ്മത്തിൽ സിനിമയെ അവതരിക്കാൻ അണിയറ പ്രവർത്തകർ ശ്രമിച്ചിരിക്കുന്നത്. അതിന്റെ കൂടെ അൽപം ഉപദേശങ്ങളും ചേർത്ത് ഒരു കുടുംബ പ്രേക്ഷകർക്ക് ഒരിമിച്ചിരുന്ന് കാണാനുള്ള ഒരു ഫാമിലി എന്റർടേയ്നറാകുക എന്നൊരു ലക്ഷ്യം കൂടി ബ്രോ ഡാഡിയുടെ നിർമാതാക്കൾക്കുണ്ടെന്ന് പറയാതിരിക്കാൻ സാധിക്കില്ല. 


എന്നാൽ സന്ദർഭോചിതമായി ചിരി സൃഷ്ടിക്കുമെന്ന് കരുതി അനാവശ്യമായ കഥാപത്രത്തെ കഥക്കുള്ളിൽ സൃഷ്ടിച്ച് സിനിമയെ വലിച്ച് നീട്ടാൻ ശ്രമിച്ചത് ഒരു പോരാഴ്മയായി കരുതേണ്ടതാണ്. അതിന് ഉദ്ദാഹരണമാണ് കല്യാണത്തിന്റെ ഇവന്റ് മാനേജറായി എത്തുന്ന സൗബിൻ ഷഹീർ അവതരിപ്പിക്കുന്ന കഥാപാത്രം.


സാങ്കേതികം


ഇത്തരത്തിൽ അൽപം സമ്പന്നമായ പശ്ചാത്തലത്തിലുള്ള കഥ പറയുന്നതിന് വേണ്ടിയള്ള കൃത്യമായ ഛായഗ്രഹണമാണ് സിനിമക്കുള്ളത്. ആരും ഒന്ന് കൊതിച്ച് പോകുന്ന ജീവിത സാഹചര്യങ്ങളെ അതിമനോഹരമായിട്ടാണ് ഛായഗ്രഹകൻ അഭിനന്ദൻ രാമാനുജൻ തന്റെ ക്യാമറ കണ്ണുകൾ കൊണ്ട് ഒപ്പിയെടുത്തിരിക്കുന്നത്. 


അതിന്റെ ക്രെഡിറ്റ് എഡിറ്റിങ് വിഭാഗത്തിനും കൂടി നൽകേണ്ടതാണ്. കാരണം 2.45 മണിക്കൂർ പ്രേക്ഷകരുടെ കണ്ണ് സ്ക്രീനിൽ തന്നെ തുടരണമെങ്കിൽ സിനിമയുടെ എഡിറ്റിങും കളർ ഗ്രേഡിങ് വിഭാഗത്തിനും മികച്ച പങ്കാണുള്ളത്.


എന്നാൽ ഗാനങ്ങൾ അത്രയ്ക്ക് മികവുള്ളതാണ് പറയാൻ സാധിക്കില്ല. പലപ്പോഴും പ്രേക്ഷകനെ ഫോർവേർഡ് ബട്ടൺ ക്ലിക്ക് ചെയ്യിപ്പാക്കാൻ ചിത്രത്തിലെ രണ്ട് ഗാനങ്ങൾ പ്രേരിപ്പിക്കുന്നുണ്ടെന്നുള്ള എന്ന കാര്യം വാസ്തവമാണ്.


ALSO READ : Kurup Movie Review : പകുതി സത്യത്തോടൊപ്പം ചില കണ്ണികൾ ചേർത്ത് കുറുപ്പ്


താരങ്ങളുടെ പ്രകടനം


തലക്കെട്ടിൽ പറഞ്ഞത് പോലെ മോഹൻലാലും പൃഥ്വിരാജുമാണ് സിനിമയിൽ ഏറെ നേരം പ്രകടനം നടത്തിയതെങ്കിലും ബ്രോ ഡാഡി സിനിമയിലെ മാൻ ഓഫ് ദി മാച്ച് ലാലു അലക്സാണ്. ലാലു അലക്സ് അവതരിപ്പിച്ച കുര്യനും കുര്യന്റെ പ്രശ്നങ്ങളുമാണ് സിനിമയിൽ ശരിക്കും മുഴങ്ങി നിൽക്കുന്നത്. അതിനുള്ള ഉദ്ദാഹരണാണ് സന്തോഷത്തോടെ പാട്ട് പാടി സ്റ്റെപ്പ് കയറി പോകുന്ന ലാലു അലക്സിന്റെ പ്രകടനം കണ്ട് ആരായാലും ഒന്ന് ചിരിച്ച് പോകും.


പക്ഷെ വിന്റേജ് മോഹനലാലിന് അവതരിപ്പിക്കാൻ സംവിധായകൻ പൃഥ്വിരാജ് ഒരുപാട് കഷ്ടപ്പെട്ടു എന്ന് മനസ്സിലാക്കാൻ സാധിക്കും. അതിനായി പ്രത്യേകം സീനുകൾ എഴുതി ചേർത്തത് പോലെയുണ്ട്. അതോടൊപ്പം ഒരു പ്രത്യേക പ്രകടന മികവ് പൃഥ്വിരാജിന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല. എന്നാൽ അതൊന്നും ഒരു പോരാഴ്മയായി ചിത്രത്തെ ബാധിക്കുന്നില്ല.


എന്നാൽ സിനിമയിൽ കല്ലുകടിയായി തോന്നിയത് സൗബിൻ അവതരിപ്പിച്ച ഇവന്റ് മനേജരുടെ കഥാപാത്രത്തെയാണ്. കോമഡിക്ക് വേണ്ടിയാണ് ആ കഥാപാത്രത്തെ സൃഷ്ടിച്ചെങ്കിലും, അതെല്ലാം അലോസരപ്പെടുത്തുന്ന തലത്തിലായിരുന്നു. ടിവി ചാനലുകളിലെ കോമഡി സ്കിറ്റുകളിൽ കണ്ട് മറന്ന് കഥാപത്രത്തെ അൽപം പോളിഷ് ചെയ്ത് അവതരിപ്പിച്ചിരിക്കുകയാണ് സൗബിനിലൂടെ. സത്യം പറഞ്ഞാൻ സൗബിന്റെ കോമഡികൾ ചിരിപ്പിച്ചില്ല.


ഈ സിനിമയിൽ സ്ത്രീകഥാപാത്രങ്ങൾക്ക് വലിയ പ്രധാന്യം ഒന്നമില്ല. പുരുഷ മേധാവിത്വം പറയാതെ സമ്മതിക്കുന്ന സ്ത്രീകഥാപാത്രങ്ങൾ ഭംഗിക്ക് വേണ്ടി വന്ന് നിൽക്കുന്നു. കൂടാതെ മോഹൻലാൽ, പൃഥ്വിരാജ്, ലാലു അലക്സ് എന്നിവരുടെ പ്രകടന മികവിന് വേണ്ടി മാത്രമാണ് കല്യാണി പ്രിയദർശനും മീനയും കനിഹയും അവതരിപ്പിച്ച മൂന്ന് സ്ത്രീകഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നതെന്ന് നിസംശയം പറയാം.


ALSO READ : Malik Movie Review : 'മാലിക്ക്' ഗോഡ് ഫാദർ എന്ന ടെക്സ്റ്റ് ബുക്കിലേക്ക് പുതുതായി ചേർക്കപ്പെട്ട ഭാഗം


അപ്പോൾ സിനിമ?


ഇത്രയ്ക്കും വലിച്ച് നീട്ടണോ? എന്ന് ഏത് പ്രേക്ഷകനും സിനിമ അവസാനിച്ചതിന് ശേഷം തോന്നിയേക്കാം. എന്നാൽ ചില കാര്യങ്ങൾ ഒഴിവാക്കിയാൽ നർമവും ഉപദേശവും ചേർത്ത് നിർമിച്ചിരിക്കുന്ന ബ്രോ ഡാഡി കുടുംബസമേതം കുറഞ്ഞത് ഒരു പ്രാവിശ്യമെങ്കിലും അത്യാവശ്യം അസ്വാദിച്ച് കാണാൻ സാധിക്കുന്നതാണ്.


സീ മലയളം ന്യൂസ് ബ്രോ ഡാഡി സിനിമയ്ക്ക് നൽകുന്ന റേറ്റിങ് - 3/5


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.