Kurup Movie Review : പകുതി സത്യത്തോടൊപ്പം ചില കണ്ണികൾ ചേർത്ത് കുറുപ്പ്

Kurup Review & Rating : കുറുപ്പ് എന്ന ദുൽഖർ സൽമാൻ ചിത്രത്തിന് ZEE Hindustan Malayalam നൽകുന്ന റേറ്റിങ് 3/5 ആണ്.

Written by - Jenish Thomas | Last Updated : Nov 12, 2021, 04:56 PM IST
  • കുറുപ്പ് എന്ന ചിത്രത്തിന്റെ കഥ മൂന്ന് പേരുടെ ചിന്താഗതിയിലൂടെയാണ് അവതരിപ്പിക്കപ്പെടുന്നത്.
  • ഒന്ന് സുകുമാര കുറുപ്പിന്റെ കഥ കേട്ടുകേൾവി മാത്രമുള്ളവരുടെയും രണ്ട് അന്വേഷണ ഉദ്യോഗസ്ഥന്റെയും മൂന്ന് സുകുമാര കുറപ്പ് അഥവാ ചിത്രത്തിലെ സുധാകര കുറുപ്പിന്റെ ചിന്തഗതിയലൂടെയുമാണ് സംവിധായകൻ ശ്രീനാഥ് കഥ പറയുന്നത്.
  • ഇതിൽ കേട്ടുകേൾവിയും അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗവും നടന്ന സംഭവവികാസങ്ങളാകുമ്പോൾ കുറുപ്പിന്റെ ഭാഗമായി അവ്യക്തമായ കണ്ണികൾ ചേർത്ത് കാണികൾക്ക് അൽപം ഹരമാക്കിയാണ് അവതരിപ്പിച്ചിരിക്കുന്നത്.
Kurup Movie Review : പകുതി സത്യത്തോടൊപ്പം ചില കണ്ണികൾ ചേർത്ത് കുറുപ്പ്

Kurup Movie Review : കേരള പൊലീസിന്റെ പൂർത്തിയാകാത്ത ഒരു കേസ് ഡയറി വീണ്ടും പൊടി തട്ടിയെടുക്കുകയാണ് ദുൽഖർ സൽമാൻ (Dulquer Salmaan) ചിത്രം കുറുപ്പ്. എന്നാൽ ഇന്റർപോൾ വരെ തിരയുന്ന സുകുമാര കുറപ്പ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണോ കുറുപ്പ് സിനിമ (Kurup Movie) എന്ന് ഒരിക്കലും പറയാൻ സാധിക്കില്ല. പക്ഷെ ചില അവ്യക്തതകൾക്ക് അൽപം സിനിമയുടെ ചിത്രവും നൽകി പിടികിട്ടാപ്പുള്ളിയായ സുകുമാര കുറുപ്പ് ഇപ്പോൾ ഇങ്ങനെയാകാമെന്നാണ് കുറുപ്പ് എന്ന് ചിത്രത്തിലൂടെ അണിയറ പ്രവർത്തർ ഉദ്ദേശിക്കുന്നതെന്ന് ആമുഖമായി പറയുന്നു.

സിനിമയിലേക്ക്, കുറുപ്പ് എന്ന ചിത്രത്തിന്റെ കഥ മൂന്ന് പേരുടെ ചിന്താഗതിയിലൂടെയാണ് അവതരിപ്പിക്കപ്പെടുന്നത്. ഒന്ന് സുകുമാര കുറുപ്പിന്റെ കഥ കേട്ടുകേൾവി മാത്രമുള്ളവരുടെയും രണ്ട് അന്വേഷണ ഉദ്യോഗസ്ഥന്റെയും മൂന്ന് സുകുമാര കുറപ്പ് അഥവാ ചിത്രത്തിലെ സുധാകര കുറുപ്പിന്റെ ചിന്തഗതിയലൂടെയുമാണ് സംവിധായകൻ ശ്രീനാഥ് കഥ പറയുന്നത്. ഇതിൽ കേട്ടുകേൾവിയും അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗവും നടന്ന സംഭവവികാസങ്ങളാകുമ്പോൾ കുറുപ്പിന്റെ ഭാഗമായി അവ്യക്തമായ കണ്ണികൾ ചേർത്ത് കാണികൾക്ക് അൽപം ഹരമാക്കിയാണ് അവതരിപ്പിച്ചിരിക്കുന്നത്. 

ALSO READ : Sukumara Kurup : ഈ ആഢംബര വീടിന്റെ പണി പൂർത്തീകരിക്കാൻ വേണ്ടിയാണ് കുറുപ്പ് ചാക്കോയെ ചുട്ടുകൊന്നത്

കേട്ടുകേൾവിയുടെ ഒന്നാം ഭാഗം, കുറുപ്പിന്റെ പഴയ കാലവും കഥ പറച്ചിലുമായി അൽപം വേഗത കുറഞ്ഞാണ് ചിത്രം തുടങ്ങുന്നതും പുരോഗമിക്കുന്നതും. ഗോപികൃഷ്ണ പിള്ള എങ്ങനെ കുറുപ്പായതും അതിന് ശേഷം ചാക്കോയെ (സിനമിയിൽ ചാർളി) കൊല്ലുന്നതുമായി കേട്ടുകേൾവിയിലൂടെ സിനിമയുടെ ആദ്യ ഭാഗം അവതരിപ്പിച്ചു. ഈ സമയത്തുള്ള അൽപം ലാഗ് അല്ലാതെ മറ്റൊരു കുറവ് എടുത്ത് പറയാൻ  ഇല്ല.

അന്വേഷകരുടെ ഭാഗം, സിനിമ അൽപം കൂടി വേഗത്തിൽ പ്രേക്ഷരെ ചിത്രത്തിലേക്ക് കുടുതൽ അടുപ്പിക്കുന്നതും സക്കൻഡ് ഹാഫ് മുതലാണ്. കുറുപ്പിന്റെ കേസിലെ കേട്ടുകേൾവിക്കാർക്ക് സംഭവത്തിന്റെ പിന്നാമ്പുറം ഇതാണെന്ന് വ്യക്തമാക്കാൻ ശ്രമിക്കുകയാണ് അന്വേഷകന്റെ ഭാഗത്തിലൂടെ അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്. കൈയ്യെത്തും ദൂരത്ത് നിന്ന് കുറുപ്പ് രക്ഷപ്പെടുന്നതോടെയാണ് ചിത്രത്തിന്റെ മൂന്നാം ഭാഗമായ സുധാകര കുറുപ്പിന്റെ ചിന്താഗതിയും ആരംഭിക്കുന്നത്. അതിന് ശേഷമുള്ളത് ചില കണ്ണികൾ കോർത്തിണക്കി കൊണ്ടുള്ള കഥാകാരന്റെ ഭാവന മാത്രമാണെന്ന് ഇപ്പോൾ വിശ്വസിക്കാൻ സാധിക്കൂ. സിനിമ അവസാനിക്കുന്നതും ഈ മൂന്ന് പേരുടെ ഭാഗത്ത് നിന്ന് തന്നെയാണ്.

ALSO READ : Kurup : സുകുമാര കുറുപ്പ് ചാക്കോയെ ചുട്ടുകൊന്ന് തള്ളിയ മാവേലിക്കര കുന്നത്ത് വയൽ, ഇന്ന് അറിയപ്പെടുന്നത് ചാക്കോപാടം

അഭിനയം, ആദ്യം തന്നെ ഏറ്റവും മികച്ചതെന്ന് പറയേണ്ടത് ഭാസ്ക്കരൻ പിള്ള എന്ന സിനിമയിലെ ഭാസി പിള്ള എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഷൈൻ ടോം ചാക്കോയെയാണ്. ഒന്നാം പകുതിയിൽ കഥ പറച്ചിലിന്റെ ലാഗ് കുടുതൽ പ്രകടമാകാതിരുന്നത് ഷൈനിന്റെ അഭിനയം കൊണ്ട് തന്നെയായിരുന്നു. ദുൽഖർ തന്റെ വേഷപകർച്ചയും മികവുറ്റതാക്കി. ചിത്രത്തിൽ ആരും മുഷിപ്പിക്കാതെ തങ്ങളുടെ കഥാപാത്രങ്ങളെ മികവുറ്റതാക്കിട്ടുണ്ട്.

ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് സിനിമ അവതരിപ്പിച്ചിരിക്കുന്ന സങ്കേതികത്വമാണ്. അതിപ്പോ തിയറ്ററിൽ കാണുന്ന പ്രേക്ഷകനെ ബോറടിപ്പിക്കാതിരിക്കാൻ ഈ സങ്കേതികത്വം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. സംഭഷണത്തിലാണ് ചിത്രത്തിലെ ഒരു പോരാഴ്മയായി എടുത്ത് പറയാൻ സാധിക്കുന്നത്. ആലപ്പുഴയിലെ കിഴക്കൻ ഗ്രമങ്ങളായിരുന്ന മാവേലിക്കരയിലും ചെങ്ങന്നൂരിലും പരിചിതമല്ലാത്ത ഒരു ഭാഷശൈലിയാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. പക്ഷെ അത് സാധാരണ ഒരു പ്രേക്ഷകന് മനസ്സിലാകില്ല.

ALSO READ : Malik Movie Review : 'മാലിക്ക്' ഗോഡ് ഫാദർ എന്ന ടെക്സ്റ്റ് ബുക്കിലേക്ക് പുതുതായി ചേർക്കപ്പെട്ട ഭാഗം

ഇനി ചർച്ചയാകേണ്ടത് മറ്റൊന്നാണ്, ധാരാളിത്വം പണത്തോടുള്ള അത്യാർത്തി എന്നിവ കൊണ്ട് ഒരു നിസഹായകനായ യുവാവിനെ ചുട്ടുകൊന്ന് അത് തന്റെ മരണമാക്കി ചിത്രീകരിച്ച സുകുമാര കുറുപ്പിന് താര പരിവേഷം നൽകേണ്ട ആവശ്യമുണ്ടായിരുന്നോ എന്ന്? എന്നിരുന്നാലും കുറുപ്പ് കുറഞ്ഞത് ഒരുപ്രാവിശ്യമെങ്കിലും ഒരു പ്രേക്ഷകൻ ബോറടിക്കാതെ കാണാൻ സാധിക്കുന്ന ഒരു ക്ലാസിക്ക് ത്രില്ലർ എന്ന് വിശേഷിപ്പിക്കാവുന്നതാണ്.

കുറുപ്പ് എന്ന ദുൽഖർ സൽമാൻ ചിത്രത്തിന് ZEE Hindustan Malayalam നൽകുന്ന റേറ്റിങ് 3/5 ആണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

 

Trending News