Kochi : പൃഥ്വിരാജും (Prithviraj) മോഹൻലാലും (Mohanlal) വീണ്ടും ഒന്നിക്കുന്നു. ഇത്തവണ ക്യാമറയ്ക്ക് പിന്നിൽ പൃഥ്വിരാജ് മോഹൻലാൽ നായകനായിട്ടാണ് എത്തുന്നത്. ബ്രോ ഡാഡിയെന്നാണ് (Bro Daddy) ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നർമ്മത്തിൽ ചാലിച്ച കുടുംബ ചിത്രമാണ് ഒരുക്കുന്നത്. പ്രേക്ഷകരെ പുഞ്ചിരി നൽകാനും ചിരി നൽകാനും വീണ്ടും ആസ്വദിക്കാനുമായിട്ടുള്ള ഒരു ചിത്രമാകുമെന്ന് തങ്ങൾ വിശ്വസിക്കുന്നു എന്ന് പൃഥ്വിരാജ് സോഷ്യൽ മീഡയിൽ പങ്കുവെച്ച കുറുപ്പിൽ പറയുന്നു. ഉടൻ അല്ല എത്രയും വേഗം തന്നെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് താരം അറിയിച്ചു. 



ALSO READ : Mohanlal Aarattu : മോഹൻലാലിൻറെ ആറാട്ട് തീയേറ്ററുകളിൽ എത്തുന്നു ; ഒക്ടോബർ 14 ന് റിലീസ് ചെയ്യും


ചിത്രത്തിൽ പൃഥ്വിരാജും പ്രധാന വേഷം കൈകര്യം ചെയ്യും. മോഹൻലാലിനെയും പൃഥ്വിരാജിനെയും കൂടാതെ കല്ല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷഹീർ എന്നിവാരാണ് മറ്റ് പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 


ALSO READ : Cold Case OTT റിലീസ് തിയതി പ്രഖ്യാപിച്ചു, കുറ്റാന്വേഷകനായി പൊലീസ് വേഷത്തിൽ പൃഥ്വിരാജ് വീണ്ടുമെത്തുന്നു


ആശീർവാദ് ഫിലിംസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ഓൾഡ് മോങ്ക്സ് ഡിസൈൻസിലെ എന്ന് ഡിസൈനിങ് സ്ഥാപനത്തിലെ എൻ ശ്രീജിത്തും, ബിബിൻ മാളിയേക്കലുമാണ് ചിത്രത്തിന്ര തിരക്കഥ രചിച്ചിരിക്കുന്നത്. ആമേൻ എന്ന് സൂപ്പർ ഹിറ്റ് ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്ത അഭിന്ദൻ രാമാനുജമാണ് ഛായഗ്രഹകൻ. ദീപക് ചിത്രത്തിന് സംഗീതം ഒരുക്കും.


ALSO READ : Marakkar Movie Release Date: അറബി കടലിൻറെ സിംഹം ഒാണത്തിന് തീയേറ്ററിലേക്ക്


മോഹൻലാലിനെ നായകനാക്കി ചിത്രീകരിച്ച ലൂസിഫർ എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് സംവിധായകന്റെ വേഷം ആദ്യം അണിയുന്നത്. തുടർന്ന് ഇതെ കൂട്ടുകെട്ടിൽ ചിത്രത്തിന്റെ രണ്ടാം ഭാഗം എമ്പുരാൻ പ്രഖ്യാപിച്ചിരുന്നു. അതിന് മുമ്പായിട്ടാണ് ബ്രോ ഡാഡി ചിത്രീകരിക്കമെന്നാണ് പൃഥ്വിരാജ് അറിയിക്കുന്നത്. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിൽ പൃഥ്വിരാജ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ബ്രോ ഡാഡിയുടെ ഷൂട്ടിങ് ബാറോസിന്റെ അടുത്ത ഷെഡ്യുളിന് മുമ്പ് പൂർത്തികരിക്കാനാണ് പദ്ധതി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.