എമ്പുരാനില്‍ മോഹന്‍ലാലിനൊപ്പം മമ്മൂട്ടിയും? സൂചന നല്‍കി പൃഥ്വിരാജ്

ബോളിവുഡ് താരം വിവേക് ഒബ്റോയി, ഇന്ദ്രജിത്ത് സുകുമാരന്‍, ടൊവിനോ, കലാഭവന്‍ ഷാജോണ്‍, ബൈജു, ഷോണ്‍ തുടങ്ങി വന്‍ താരനിരയാണ് ലൂസിഫറില്‍ അണിനിരന്നത്. 

Last Updated : Sep 10, 2020, 04:27 PM IST
  • മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്നു തിരക്കഥാകൃത്ത് മുരളി ഗോപി പങ്കുവച്ച പോസ്റ്റിനു താഴെ പൃഥ്വിരാജ് നല്‍കിയ കമന്‍റാണ് സൂചന നല്‍കിയിരിക്കുന്നത്.
  • 'എന്നാ പിന്നെ' എന്ന ക്യാപ്ഷനൊപ്പം ഒരു മൂങ്ങയുടെ ഇമോജി കൂടി ചേര്‍ത്താണ് പൃഥ്വിരാജ് കമന്റ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.
എമ്പുരാനില്‍ മോഹന്‍ലാലിനൊപ്പം മമ്മൂട്ടിയും? സൂചന നല്‍കി പൃഥ്വിരാജ്

മോഹന്‍ലാല്‍- മഞ്ജു വാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചലച്ചിത്രമാണ് 'ലൂസിഫര്‍'. റിലീസ് ചെയ്ത് 50 ദിവസങ്ങള്‍ക്കുള്ളില്‍ 200 കോടി ക്ലബിലെത്തി നേട്ടം കൈവരിച്ച ആദ്യ മലയാളസിനിമയായിരുന്നു ലൂസിഫര്‍. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ബിഗ് ബഡ്ജറ്റ് ചിത്രമായിരുന്നു ‘ലൂസിഫര്‍’.

ലൂസിഫര്‍ തെലുങ്കിലേക്ക്', നായകനായി ചിരഞ്ജീവി!!

ബോളിവുഡ് താരം വിവേക് ഒബ്റോയി, ഇന്ദ്രജിത്ത് സുകുമാരന്‍, ടൊവിനോ (Tovino Thomas), കലാഭവന്‍ ഷാജോണ്‍, ബൈജു, ഷോണ്‍ തുടങ്ങി വന്‍ താരനിരയാണ് ലൂസിഫറില്‍ അണിനിരന്നത്. ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയത് ദീപക് ദേവാണ്. ചിത്രത്തിന്‍റെ ഛായാഗ്രഹണം സുജിത്ത് വാസുദേവ്. 2019 മാര്‍ച്ച് 28നാണ് ലൂസിഫര്‍ തിയറ്ററുകളിലെത്തിയത്.

'തിരക്കഥയിൽ തൃപ്തിയില്ല', 'ലൂസിഫർ' തെലുങ്ക് റീമേക്കിൽ നിന്നും സംവിധായകനെ മാറ്റുന്നു

എന്നാലിപ്പോഴിതാ, ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനില്‍ മോഹന്‍ലാലിനൊപ്പം മമ്മൂട്ടിയും അഭിനയിക്കുന്നു എന്നാ സൂചന നല്‍കിയിരിക്കുകയാണ് സംവിധായകന്‍ പൃഥ്വിരാജ്. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്നു തിരക്കഥാകൃത്ത് മുരളി ഗോപി പങ്കുവച്ച പോസ്റ്റിനു താഴെ പൃഥ്വിരാജ് നല്‍കിയ കമന്‍റാണ് സൂചന നല്‍കിയിരിക്കുന്നത്.

'ലൂസിഫര്‍' തെലുങ്ക് പതിപ്പിൽ 'ബോബി' ആകാനില്ലെന്ന് വിവേക് ഒബ്‌റോയ് ...!! പകരം... ?

'എന്നാ പിന്നെ' എന്ന ക്യാപ്ഷനൊപ്പം ഒരു മൂങ്ങയുടെ ഇമോജി കൂടി ചേര്‍ത്താണ് പൃഥ്വിരാജ് കമന്റ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ സര്‍പ്രൈസുകള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ എന്ന് നേരത്തെ അണിയറപ്രവര്‍ത്തകര്‍ സൂചന നല്‍കിയിരുന്നു. അതിലൊരു സര്‍പ്രൈസാണോ ഇതെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

More Stories

Trending News