അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ബ്രോമാൻസ് ചിത്രീകരണം ആരംഭിച്ചു. എറണാകുളത്താണ് ചിത്രീകരണം ആരംഭിച്ചത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രത്തിൽ കലാഭവൻ ഷാജോൺ, ബിനു പപ്പു, ശ്യാം മോഹൻ, സംഗീത് പ്രതാപ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ജോ ആൻഡ് ജോ, 18+ എന്നീ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് "ബ്രോമാൻസ് ". അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. അഖിൽ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ- ചമൻ ചാക്കോ. സംഗീതം- ഗോവിന്ദ് വസന്ത, പ്രൊഡക്ഷൻ കൺട്രോളർ- സുധാർമ്മൻ വള്ളിക്കുന്ന്.


ALSO READ: ചിരിപ്പൂരം ഒരുക്കാൻ 'കട്ടപ്പാടത്തെ മാന്ത്രികൻ' എത്തുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി


മേക്കപ്പ്- റോണക്‌സ് സേവ്യർ, കോസ്റ്റ്യൂംസ്- മഷർ ഹംസ, കലാസംവിധാനം- നിമേഷ് എം താനൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- റെജിവാൻ അബ്ദുൽ ബഷീർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സജി പുതുപ്പള്ളി, പ്രൊഡക്ഷൻ മാനേജർ- സുജിത്, ഹിരൺ. ഡിസൈൻസ്- യെല്ലോടൂത്ത്, സ്റ്റിൽസ്- വിഘ്‌നേശ്, കണ്ടന്റ് ആൻഡ് മാർക്കറ്റിംഗ് ഡിസൈൻ- പപ്പെറ്റ് മീഡിയ, പിആർഒ- എഎസ് ദിനേശ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.