പുതുമുഖങ്ങളായ അഖിൽ,അനന്ദു പടിക്കൽ,അനീഷ് പ്രകാശ്  എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി. ശിവരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "കേപ് ടൗൺ "എന്ന ചിത്രത്തിന്റെ ടീസർ റീലിസായി. 2016 മുതൽ 2024 വരെയുള്ള ഒരു കാലഘട്ടത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ നെൽസൺ ശൂരനാടിനോടൊപ്പം ഒമ്പതോളം ജനപ്രതിനിധികളും അഭിനയിക്കുന്നുണ്ട്. കാലഘട്ടത്തിനനുസരിച്ച് പല സീനുകളും റിയലായിട്ടണ് ചിത്രീകരിച്ചിട്ടുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജാ രാജേശ്വരി ഫിലിംസിന്റെ ബാനറിൽ ദിലീപ് കുമാർ ശാസ്ത്താം കോട്ട നിർമ്മിക്കുന്ന ഈ ചിത്രത്തിൽ കോവൂർ കുഞ്ഞുമോൻ എം എൽ എ, കായംകുളം എം എൽ എ യു  പ്രതിഭ എന്നിവർ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുകേഷ് എം എൽ എ, നൗഷാദ് എം എൽ എ, മിനിസ്റ്റർ ചിഞ്ചു റാണി, മുൻ എം പി സോമപ്രസാദ്,കൊല്ലം മുൻ ഡിസിസി പ്രസിഡന്റ്‌ ബിന്ദു കൃഷ്ണ,വൈസ് പ്രസിഡന്റ്‌ സൂരജ് രവി, മുൻ ബിജെപി സംസ്ഥാന അദ്ധ്യഷൻ  കുമ്മനം രാജശേഖരൻ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.


ALSO READ: ആരതി ഗായത്രി ദേവിയുടെ ''തേരി മേരി'' അണിയറയിൽ


പ്രകൃതിയുടെ സംരക്ഷണത്തിൽ യുവതലമുറയ്ക്കുള്ള പ്രാധാന്യം അവരെ ബോധ്യപെടുത്തുന്ന ശക്തമായ സന്ദേശമുള്ള ഈ ചിത്രത്തിൽ ദളപതി വിജയുടെ ആരാധകർക്കും പ്രധാന്യം നല്കുന്നുണ്ട്. ശ്യാം ഏനാത്ത്‌, സുജ തിലക രാജ് എന്നിവർ എഴുതിയ വരികൾക്ക് പുതുമുഖ സംഗീത സംവിധായകൻ ദിലീപ് ബാബു ഈണമിട്ട മൂന്ന് ഗാനങ്ങൾ രവീന്ദ്രൻ മാഷിന്റെ മകൻ നവീൻ മാധവ്,പോക്കിരി ഫെയിം കായംകുളം എം എൽ എ പ്രതിഭ, ഐഡിയ സ്റ്റാർ സിംഗർ ഫെയിം പ്രണവ് പ്രശാന്ത്,ദിലീപ് ബാബു, സൗമിയ,എം. എസ് രാജൻ ഇരവിപുരം,   


വിനായക് വിജയൻ,  ഹരിലേക്ഷ്‌മൻ, ലക്ഷ്മി എം എന്നിവർ ആലപിക്കുന്നു.ജോഷുവ എഴുതിയ കവിതകൾ കോവൂർ കുഞ്ഞുമോൻ എം എൽ എ,ദിൽപ് കുമാർ ശാസ്താം കോട്ട എന്നിവർ ആലപിക്കുന്നു. അലങ്കാർ കൊല്ലം, വിജിൻ കണ്ണൻ എന്നിവർ ഛായാഗ്രഹണം നിർവഹിക്കുന്നു. വിഎഫ്എക്സ്-മായാൻസ് സ്റ്റുഡിയോ, തിരുവനന്തപുരം, ബിജിഎം-ശ്രീക്,പി ആർ ഒ- എ എസ് ദിനേശ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.