Theri Meri: ആരതി ഗായത്രി ദേവിയുടെ ''തേരി മേരി'' അണിയറയിൽ

Theri Meri Shooting: അനൂപ് മേനോൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത് ഏറെ ശ്രദ്ധേയമായ കിംഗ് ഫിഷ് എന്ന ചിത്രം നിർമ്മിച്ചു കൊണ്ടാണ് ടെക്സാസ് ഫിലിം ഫാക്ടറിയുടെ ചലച്ചിത്ര രംഗത്തേക്കുള്ള കടന്നു വരവ്

Written by - Zee Malayalam News Desk | Last Updated : Mar 16, 2024, 07:14 PM IST
  • ഇവർക്കിടയിൽ നിലനിന്നു പോന്ന ഇണക്കവും പിണക്കവും അതിനിടയിലൂടെ വികസിക്കുന്ന പ്രണയവുമൊക്കെ ഈ ചിത്രത്തിൻ്റെ കഥാ പുരോഗതിയിലെ നിർണ്ണായകമായ ഘടകങ്ങളാണ്.
  • പ്രധാനമായും യൂത്തിൻ്റെ കാഴ്ചു പ്പാടുകളിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണമെന്ന് സംവിധായിക ആരതി വ്യക്തമാക്കി.
Theri Meri: ആരതി ഗായത്രി ദേവിയുടെ ''തേരി മേരി'' അണിയറയിൽ

ഒരു വനിതാ സംവിധായക കൂടി കടന്നു വരുന്നതിനുള്ള സാഹചര്യമൊരുക്കി കൊണ്ടാണ്‌ തേരി മേരി എന്ന ചിത്രത്തിന് ആരംഭം കുറിച്ചത്.ആരതി ഗായത്രി ദേവിയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യന്നത്. ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത്ത് എസ്.കെ., സമീർ ചെമ്പായിൽ , എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - അലക്സ് തോമസ്.മാർച്ച് പതിനാറ് ശനിയാഴ്‌ച്ച കാലത്ത് വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രസന്നിധിയിലായിരുന്നു ചിത്രീകരണത്തിനു തുടക്കം കുറിച്ചത്.

ബബിതാ ബാബു . സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടായിരുന്നു തുടക്കം. അലക്സ് തോമസ് ഫസ്റ്റ് ക്ലാപ്പു നൽകി. അനൂപ് മേനോൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത് ഏറെ ശ്രദ്ധേയമായ കിംഗ് ഫിഷ് എന്ന ചിത്രം നിർമ്മിച്ചു കൊണ്ടാണ് ടെക്സാസ് ഫിലിം ഫാക്ടറിയുടെ ചലച്ചിത്ര രംഗത്തേക്കുള്ള കടന്നു വരവ്. വർക്കലയിലെ ടൂറിസവുമായി ബന്ധപ്പെട്ടു കൊണ്ട് ജീവിക്കുന്ന നാട്ടിലെ രണ്ടു യുവാക്കളുടെ ജീവിതമാണ് ഈ ചിത്രത്തിലൂടെ രസാകരമായി അവതരിപ്പിക്കുന്നത്.

ALSO READ: കേരളത്തിലും എൻഡിഎ മുന്നേറ്റമുണ്ടാവും: കെ.സുരേന്ദ്രൻ

ഇവർക്കിടയിൽ നിലനിന്നു പോന്ന ഇണക്കവും പിണക്കവും അതിനിടയിലൂടെ വികസിക്കുന്ന പ്രണയവുമൊക്കെ ഈ ചിത്രത്തിൻ്റെ കഥാ പുരോഗതിയിലെ നിർണ്ണായകമായ ഘടകങ്ങളാണ്. പ്രധാനമായും യൂത്തിൻ്റെ കാഴ്ചു പ്പാടുകളിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണമെന്ന് സംവിധായിക ആരതി വ്യക്തമാക്കി. ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുങ്കു താരം ശ്രീരംഗാ സുധയാണ് ഈ ചിത്രത്തിലെ നായിക. അന്നാ രേഷ്മ രാജൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഇർഷാദ് അലി, സോഹൻ സീനുലാൽ, ഷാജു ശ്രീധർ, ബബിതാ ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവർക്കൊപ്പം തെരഞ്ഞെടുത്ത ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. സംഗീതം - കൈലാസ് മേനോൻ. അഡീഷണൽ സ്ക്രിപ്റ്റ്- അരുൺ കരിമുട്ടം. ഛായാഗ്രഹണം. ബിബിൻ ബാലകൃഷ്ണൻ. എഡിറ്റിംഗ്. എം. എസ്. അയ്യപ്പൻ. കലാസംവിധാനം - സാബു റാം : മേക്കപ്പ് - പ്രദീപ് ഗോപാലകൃഷ്ണൻ.

കോസ്റ്റ്യും ഡിസൈൻ - വെങ്കിട്ട് സുനിൽ. അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - സുന്ദർ - എൽ, ശരത് കുമാർ. കെ. ജി. ക്രിയേറ്റീവ് ഡയറക്ടർ - വരുൺ.ജി. പണിക്കർ. പ്രൊഡക്ഷൻ മാനേജേഴ്സ് -സജയൻഉദിയൻകുളങ്ങര, സുജിത്.വി.എസ്. പ്രൊഡക്ഷൻ കൺട്രോളർ - . ബിനു മുരളി വർക്കല കോവളം, തിരുവനന്തപുരം കന്യാകുമാരി എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. വാഴൂർ ജോസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News