ധനുഷിന്റെ പുതിയ ചിത്രം ക്യാപ്റ്റൻ മില്ലറിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. അണിയറപ്രവർത്തകർ പുതിയ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ്. ഈ വർഷം ഡിസംബറിൽ എത്തേണ്ട ചിത്രം ചില സാങ്കേതിക കാരണങ്ങളാൽ 2024 പൊങ്കലിനാണ് റിലീസാകുന്നതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ധനുഷിന്റെ നാൽപ്പത്തിയേഴാം ചിത്രമായ ക്യാപ്റ്റൻ മില്ലറിൽ വിപ്ലവ നായകനായാണ് ധനുഷ് എത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മാൻ ബണ്ണും താടിയും നീട്ടി വളർത്തിയ മുടിയുമായി പുതിയ ലുക്കിലാണ് ധനുഷ് ചിത്രത്തിലെത്തുന്നത്. ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിന്റെ തീപ്പൊരി മിന്നിക്കുന്ന ചിത്രത്തിന്റെ ഇതുവരെ പുറത്തുവന്ന രംഗങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാണ്. അരുൺ മാതേശ്വരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രം ധനുഷിന്റെ കരിയറിലെ വലിയ ചിത്രങ്ങളിൽ ഒന്നാകും.


ALSO READ: പോലീസ് വേഷത്തിൽ ഷെയിൻ നിഗവും സണ്ണിവെയ്‌നും കൊമ്പുകോർക്കുന്നു; വേലയുടെ പ്രീ റിലീസ് ടീസർ പുറത്തിറക്കി


സത്യജ്യോതിയുടെ ബാനറിൽ ടിജി നാഗരാജൻ അവതരിപ്പിക്കുന്ന ചിത്രം സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനുമാണ് നിർമിക്കുന്നത്. ആനുകാലിക ആക്ഷൻ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ ധനുഷിനൊപ്പം പ്രിയങ്ക അരുൾ മോഹൻ, ശിവ് രാജ് കുമാർ, സുന്ദിപ് കിഷൻ, ജോൺ കൊക്കെൻ, നിവേദിത സതീഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


ഡിഒപി- സിദ്ധാർത്ഥ നൂനി, സ്റ്റണ്ട്- ദിലീപ് സുബ്ബരായൻ, എഡിറ്റർ- നാഗൂരൻ രാമചന്ദ്രൻ, സംഭാഷണം- മദൻ കർക്കി. സം​ഗീത സംവിധാനം ജി.വി. പ്രകാശ് കുമാറും സൗണ്ട് മിക്സിങ് രാജാ കൃഷ്ണനുമാണ് നിർവഹിച്ചിരിക്കുന്നത്. പിആർഒ- പ്രതീഷ് ശേഖർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.