വിശാല്‍ ഭരദ്വാജിന്‍റെ മാസ്മരിക സംഗീതത്തില്‍ കാര്‍ബണിലെ രണ്ടാം ഗാനം പുറത്തിറങ്ങി. രേഖ ഭരദ്വാജ് പാടിയ ഗാനത്തില്‍ ഫഹദ് ഫാസിലും മംമ്ത മോഹന്‍ദാസുമാണ് പ്രത്യക്ഷപ്പെടുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ദയ എന്ന ചിത്രത്തിന് ശേഷം വിശാല്‍ ഭരദ്വാജ് സംഗീതം ചെയ്യുന്ന ചിത്രമാണ് കാര്‍ബണ്‍. അദ്ദേഹത്തിന്‍റെ ഭാര്യയും പ്രശസ്ത ഗായികയുമായ രേഖ ഭരദ്വാജിന്‍റെ ശബ്ദത്തിലാണ് രണ്ടാമത്തെ ഗാനം. വാക്കുകളുടെ ഉച്ചാരണത്തിലെ പ്രശ്നങ്ങള്‍ ഗാനത്തിലുണ്ടെങ്കിലും കാടിന്‍റെ അനുഭവം പങ്കുവയ്ക്കുന്ന മാന്ത്രികതയുണ്ട് സംഗീതത്തിന്. 



മുന്നറിയിപ്പിന് ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍, മംമ്ത മോഹന്‍ദാസ്, സൗബിന്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, മണികണ്ഠന്‍, കൊച്ചു പ്രേമന്‍, ചേതന്‍ ഭഗത്, ഷറഫുദ്ദീന്‍, പ്രവീണ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. 


കെ.യു മോഹനന്‍ ആണ് ചിത്രത്തിന്‍റെ ഛായഗ്രാഹകന്‍. സിബി തോട്ടുപുറം, നാവിസ് സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.