ഇന്ത്യന്‍ സിനിമ ലോകത്തെ താരങ്ങൾ അണിനിരക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് (സിസിഎല്‍) വീണ്ടുമെത്തുന്നു. ഫെബ്രുവരി 18 മുതലാണ് സിസിഎല്ലിന്റെ പുതിയ സീസണിന് തുടക്കം കുറിക്കുക. കോവിഡിനെ തുടർന്നുള്ള മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലീഗ് സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 18 മുതൽ അഞ്ച് വാരാന്ത്യങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. കേരളത്തിൽ നിന്നുള്ള ടീമായ കേരള സ്ട്രൈക്കേഴ്സിനെ കുഞ്ചാക്കോ ബോബനാണ് നയിക്കുക. മുൻ ക്യാപ്റ്റൻ മോഹൻലാൽ ടീമിന്റെ മെന്ററാകും


COMMERCIAL BREAK
SCROLL TO CONTINUE READING

മൊത്തം 19 മത്സരങ്ങളാണ് ഉണ്ടാവുക. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, കന്നട, തെലുങ്ക്, ഭോജ്പുരി, ബംഗാളി, പഞ്ചാബി എന്നീ രാജ്യത്തെ പ്രമുഖ സിനിമ ഇൻഡസ്ട്രികളാണ് സിസിഎല്ലില്‍ ഏറ്റുമുട്ടാൻ പോകുന്നത്. 


ALSO READ : Chaaver Movie : ടിനു പാപ്പച്ചന്റെ ചാവേർ എത്തുന്നു; താരങ്ങളായി ചാക്കോച്ചനും പെപ്പെയും; മോഷൻ ടീസർ


ലീഗിന്റെ ടൈറ്റില്‍ സ്‌പോണ്‍സറായി പാര്‍ലെ ബിസ്‌ക്കറ്റ് കരാര്‍ ഒപ്പുവെച്ചു. മുംബൈ ടീമിന്റെ ബ്രാന്‍ഡ് അംബാസഡറായി സല്‍മാന്‍ ഖാനെത്തു. തെലുങ്ക് ടീമിന്റെ മെന്ററായി വെങ്കടേഷും ബംഗാള്‍ ടീമിന്റെ ഉടമയായി ബോണി കപ്പൂറും മുംബൈ ടീമിന്റെ ഉടമയായി സൊഹേല്‍ ഖാനും എത്തുന്ന സിസിഎല്‍ അക്ഷരാര്‍ഥത്തില്‍ താരനിബിഢമായിരിക്കും. 


ടീമുകളും ക്യാപ്റ്റന്‍മാരും 


ബംഗാള്‍ ടൈഗേഴ്‌സ്- ജിഷു സെന്‍ഗുപ്ത
മുംബൈ ഹീറോസ്- റിതേഷ് ദേശ്മുഖ്
പഞ്ചാബ് ദേ ഷേര്‍- സോനു സൂദ്
കര്‍ണാടക ബുള്‍ഡോസേഴ്‌സ്- കിച്ച സുദീപ്
ഭോജ്പുരി ദബാങ്‌സ്- മനോജ് തിവാരി
തെലുഗു വാരിയേഴ്‌സ്- അഖില്‍ അക്കിനേനി
കേരള സ്‌ട്രൈക്കേഴ്‌സ്- കുഞ്ചാക്കോ ബോബന്‍
ചെന്നൈ റൈനോസ്- ആര്യ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.