കൊച്ചി: സമൂഹ മാധ്യമങ്ങളിലെ സൈബർ ആക്രമണങ്ങള്‍ക്ക് എതിരെ പരാതിയുമായി ബാലതാരം ദേവനന്ദ. ദേവനന്ദയുടെ ഒരു അഭിമുഖത്തിന്റെ ഭാഗം മാത്രം കട്ട് ചെയ്‍ത് പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ദേവനന്ദയുടെ അച്ഛനാണ് പൊലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്.  എറണാകുളം സൈബർ പൊലീസില്‍ ആണ് ദേവനന്ദയുടെ അച്ഛൻ പരാതി നൽകിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അടുത്തിടെയാണ് ദേവനന്ദയുടെ അഭിമുഖത്തിലെ ഒരു ഭാഗം സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചത്. ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ 'പുതിയ തലമുറയിലെ കുട്ടികൾ ഒരുപാട് മാറിയെന്നും ക്യൂട്ട്‍നെസ് നോക്കി നിൽക്കുന്നവരല്ലെന്നും ദേവനന്ദ അഭിപ്രായപ്പെട്ടിരുന്നു. ഈ പരാമർശമാണ് വ്യാപക വിമർശനത്തിനും ട്രോളുകൾക്കും കാരണമായത്. ഇതോടെ ദേവനന്ദയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തുകയും ചെയ്തിരുന്നു.


ALSO READ: ശ്രീനാഥ് ഭാസിയും ഷൈൻ ടോമും ഒന്നിക്കുന്ന തേരി മേരിയുടെ ചിത്രീകരണം പൂർത്തിയായി


ദേവനന്ദയുടെ അച്ഛൻ നല്‍കിയ പരാതി


”ബഹുമാനപ്പെട്ട എസ്എച്ച്ഓ മുൻപാകെ ദേവനന്ദയ്ക്ക് വേണ്ടി ദേവനന്ദയുടെ പിതാവായ ജിബിൻ ബോധിപ്പിക്കുന്ന പരാതി. എൻറെ മകള്‍ പ്രധാന വേഷത്തില്‍ എത്തിയ ഏറ്റവും പുതിയ സിനിമയായ ഗുവിന്റെ പ്രമോഷനായി വീട്ടിൽ വച്ച് ഒരു ചാനലിന് മാത്രം ആയി കൊടുത്ത അഭിമുഖത്തിൽ നിന്ന് ഞങ്ങളുടെ അനുവാദം ഇല്ലാതെ എന്റെ മകളെ സമൂഹ മാധ്യമത്തിൽ മനഃപൂർവം അപമാനിക്കുക എന്ന ലക്ഷ്യത്തോടെ കണ്ടന്റ് ക്രിയേറ്റേഴ്‌സ് എന്ന് അവകാശപ്പെടുന്ന കുറച്ച് വ്യക്തികൾ അവരുടെ ഫേസ്ബുക്ക്, യൂട്യൂബ്, ഇൻസ്റ്റഗ്രാം ചാനലുകളിലും പേജുകളിലൂടെ മുകളിൽ പറഞ്ഞ ചാനലിൽ വന്ന ഇന്റർവ്യൂവിൽ നിന്ന് ഒരു ഭാഗം മാത്രം ഡൗൺലോഡ് ചെയ്‍ത് അവരുടെ സ്വന്തം വീഡിയോ കൂടി ചേർത്ത് പ്രചരിപ്പിക്കുകയും ചെയ്‍തു. ഇവരുടെ പ്രവർത്തി കൊണ്ട് എന്റെ 10 വയസ് മാത്രം പ്രായമുള്ള മകൾക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാകുകയും, സമൂഹമധ്യേ മനഃപൂർവം അപമാനിക്കപ്പെടുകയും ചെയ്തു. ഈ പ്രൊഫൈൽ ഡീറ്റെയിൽസ് അടുത്ത പേജിൽ കൊടുത്തിട്ടുള്ളവയാണ്. ഈ പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്‌ത വീഡിയോകൾ എത്രയും പെട്ടന്ന് ഡിലീറ്റ് ചെയ്യിക്കാനും ഈ വ്യക്തികളുടെ പേരിൽ നിയമ നടപടികൾ സ്വീകരിക്കണം എന്നും താഴ്‍മയായി അപേക്ഷിക്കുന്നു.”



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.