ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും മുഖ്യ വേഷങ്ങളിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് തേരി മേരി. ആരതി ഗായത്രി ദേവി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. വർക്കലയിലെ ടൂറിസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ കഥയാണ് തേരി മേരി എന്ന ചിത്രം പറയുന്നത്. ശ്രീരംഗസുധയും അന്നാ രേഷ്‍മ രാജനുമാണ് ചിത്രത്തിലെ നായികമാർ. ഇർഷാദ് അലി, സോഹൻ സീനുലാൽ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ബിബിൻ ബാലകൃഷ്‍ണനാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ സംഗീതം കൈലാസ് മേനോനാണ്.
ടെക്‌സാസ് ഫിലിം ഫാക്ടറിയാണ് തേരി മേരി നിര്‍മിക്കുന്നത്. തേരി മേരി എന്ന ചിത്രത്തിന്റെ തിരക്കഥയും ആരതി ഗായത്രി ദേവി ആണ്. യുവാക്കളുടെ കാഴ്‍ചപ്പാടുകള്‍ക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് ചിത്രം അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകൾ. കലാസംവിധാനം സാബുറാം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല.
ALso Read: Production Number 31: നിർമ്മാതാവായി സുരാജ്; "പ്രൊഡക്ഷൻ നമ്പർ 31" പൂജാ ചിത്രങ്ങൾ
പ്രധാനമായും വർക്കല, കോവളം, കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരണം നടന്നത്. തേരി മേരിയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. വെങ്കിട്ട് സുനിലാണ് കോസ്റ്റ്യൂം ഡിസൈൻ. മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്‍ണൻ. ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും വര്‍ക്കലയിലെ രണ്ട് ചെറുപ്പക്കാരായി വേഷമിടുന്ന ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ വരുൺ ജി പണിക്കർ, അഡിഷണൽ സ്ക്രിപ്റ്റ് അരുൺ കാരി മുട്ടം, പ്രൊഡക്ഷൻ മാനേജേഴ്‍സ് സജയൻ ഉദിയൻകുളങ്ങര സുജിത് വി എസ്, പിആര്‍ഒ വാഴൂര്‍ ജോസ്, ഫോട്ടോ ശാലു പേയാട് എന്നിവരാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy









