നിമിഷ സജയന്‍, ജോജു ജോര്‍ജ്ജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ചോല.നിമിഷയ്ക്കും ജോജുവിനും ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ നേടിക്കൊടുത്ത ചിത്രം കൂടിയാണ് 'ചോല'.


COMMERCIAL BREAK
SCROLL TO CONTINUE READING

കാണികളില്‍ ഭയവും ആകാംക്ഷയും ജനിപ്പിക്കുന്ന രംഗങ്ങള്‍ കോര്‍ത്തിണക്കിയ ചോലയുടെ ടീസറാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ചോലയിലെ പ്രകടനത്തിനാണ് നിമിഷയ്ക്ക് മികച്ച നടിയും, ജോജുവിനു മികച്ച സഹനടനുമുളള പുരസ്കാരങ്ങള്‍ ലഭിച്ചത്.  


സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ക്കിടയില്‍ നിറഞ്ഞു നിന്ന പേരായിരുന്നു ചോലയുടേത്. ഇത് രണ്ടാം തവണയാണ് സനല്‍കുമാറിന്‍റെ  ചിത്രം പുരസ്‌കാരങ്ങളില്‍ ശ്രദ്ധ നേടുന്നത്.



2015ലെ മികച്ച ചിത്രത്തിനും സൗണ്ട് റെക്കോര്‍ഡിസ്റ്റിനുമുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ 'ഒഴിവു ദിവസത്തെ കളി'യാണ് സനല്‍കുമാര്‍ ശശിധരന്‍റെ ആദ്യ ചിത്രം. 


മൂന്നു വ്യക്തികളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന പ്രധാനപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. കെ.വി മണികണ്ഠനും സനല്‍കുമാറും ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഷാജി മാത്യുവും അരുണ മാത്യുവും ചേര്‍ന്നാണ്.


അജിത്ത് ആചാര്യ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധേയമായിരുന്നു.