മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ ക്രിസ്റ്റഫർ തിയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. 'വൈകിയ നീതി, നീതി നിഷേധമാണ്' എന്നതാണ് ചിത്രത്തിലൂടെ പറഞ്ഞുവെക്കുന്നത്. ഇന്നത്തെ സമൂഹത്തിൽ ചർച്ച ചെയ്യേണ്ട വിഷയത്തെ കുറിച്ച് തന്നെയാണ് സിനിമ സംസാരിക്കുന്നത്. സ്ത്രീകളെ പീഡിപ്പിച്ച് കൊല്ലുന്നവരെയും അതിക്രമങ്ങൾ നടത്തുന്നവരെയും ശിക്ഷിക്കുന്ന ക്രിസ്റ്റഫർ. മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രത്തിന്റെ മേക്കിം​ഗ് വീഡിയോ അണിയറക്കാർ പുറത്തുവിട്ടു. 31 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ‌


COMMERCIAL BREAK
SCROLL TO CONTINUE READING

സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി, സിദ്ദിഖ്, ഷഹീൻ സിദ്ദിഖ്, ജിനു ജോസഫ് തുടങ്ങിയവർ ഗംഭീര പ്രകടനങ്ങളാണ് നടത്തിയിരിക്കുന്നത്. രണ്ടാം പകുതിയിൽ ഷൈൻ ടോം ചാക്കോ നിറഞ്ഞാടുകയും ചെയ്തു. സ്വാഗ് കൊണ്ടും സ്റ്റൈൽ കൊണ്ടും തുടക്കം മുതൽ ഒടുക്കം വരെ മമ്മൂട്ടി നിറഞ്ഞാടുകയായിരുന്നു. ഫൈസ് സിദ്ദിഖിന്റെ ക്യാമറയും ജസ്റ്റിൻ വർഗീസിന്റെ മ്യൂസിക്കും എടുത്ത് പറയേണ്ടതാണ്.



അതേസമയം ക്രിസ്റ്റഫറിന്റെ ആദ്യ ദിന കേരള ബോക്സോഫീസ് കളക്ഷൻ 1.67 കോടിയാണ്. ചിത്രത്തിന്റെ ബഡ്ജറ്റ് 18.7 കോടി രൂപയാണ്. ചിത്രത്തിൻറെ വേൾഡ് വൈഡ് കളക്ഷൻ റിപ്പോർട്ടുകൾ വെള്ളിയാഴ്ച പുറത്ത് വന്നത് 38.5 കോടിയാണ്. മമ്മൂട്ടി-ബി ഉണ്ണി കൃഷ്ണൻ- ഉദയകൃഷ്ണ കൂട്ടുകെട്ടിൽ എത്തിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഉദയകൃഷ്ണയാണ്. ക്രിസ്റ്റഫറിൽ മമ്മൂട്ടി പോലീസ് വേഷത്തിലാണ് എത്തിയിരിക്കുന്നത്. 'ബയോഗ്രാഫി ഓഫ് എ വിജിലൻറ് കോപ്പ് ' എന്ന ടാഗ് ലൈനോടുകൂടി ഇറങ്ങിയ ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും അണിനിരന്നിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.