കൊച്ചി : മമ്മൂട്ടി-ബി ഉണ്ണി കൃഷ്ണൻ- ഉദയകൃഷ്ണ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ക്രിസ്റ്റഫർ. ഫെബ്രുവരി ഒമ്പതിന് തിയറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോ ഗാനം അണിയറ പ്രവർത്തകർ പുറത്ത് വിട്ടു, ക്രിസ്റ്റഫോങ്ക് എന്ന പേരിട്ട് ഇംഗ്ലീഷ് റാപ്പ് ഗാനമാണ് അണിറ പ്രവർത്തകർ പുറത്ത് വിട്ടരിക്കുന്നത്. ജസ്റ്റിൻ വർഗീസാണ് ഗാനം ഒരുക്കിയരിക്കുന്നത്. ജാക്ക് സ്റ്റൈൽസാണ് ഗാനം ആലപിച്ചിരിക്കുന്നതും വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നതും. പ്രത്യേകം നിർമിച്ച വീഡിയോ ഒരുക്കിരിക്കുന്നത് കെൻറോയിസൺ ആണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബി ഉണ്ണി കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. ക്രിസ്റ്റഫറിൽ മമ്മൂട്ടി പോലീസ് വേഷത്തിലാണ് എത്തുന്നത്. കഴിഞ്ഞ ദിവസം ക്രിസ്റ്റഫറിന്റെ രണ്ടാം ടീസറും അണിയറ പ്രവർത്തകർ പങ്കുവച്ചിരുന്നു. മമ്മൂട്ടി ആരാധകരിൽ വലിയ പ്രതീക്ഷയാണ് ചിത്രത്തിന്റെ ടീസർ നൽകിയിരിക്കുന്നത്. ചിത്രത്തിൽ വിനയ് റായ് ആണ് വില്ലൻ കഥാപാത്രമായി എത്തിയിരിക്കുന്നത്. സീതാറാം ത്രിമൂർത്തി എന്നാണ് വിനയിയുടെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പിന്നീട് ഇറങ്ങിയ പോസ്റ്ററുകളും എല്ലാം ആരാധകരെ ആവേശത്തിലാക്കിയിരുന്നു.


ALSO READ : Oh My Darling Movie: "പെണ്ണെന്നാ സുമ്മാവാ"; കള്ള് കുടിച്ച് ഫിറ്റായി അനിഖ സുരേന്ദ്രൻ, ഓ മൈ ഡാർലിംഗ് ടീസർ ട്രെൻഡിങ്ങിൽ



'ബയോഗ്രാഫി ഓഫ് എ വിജിലൻറ് കോപ്പ് ' എന്ന ടാഗ് ലൈനോടുകൂടി ഇറങ്ങുന്ന ഈ ത്രില്ലർ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത് ഉദയ കൃഷ്ണയാണ്. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാ‍ർ. ആർ.ഡി. ഇലുമിനേഷൻസാണ് ചിത്രം നിർമിക്കുന്നത്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ 35 ഓളം പുതുമുഖങ്ങൾ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.


എറണാകുളം, പൂയംകുട്ടി, വണ്ടിപെരിയാർ എന്നിവിടങ്ങളിലായിരുന്നു ക്രിസ്റ്റഫറിന്റെ ചിത്രീകരണം. ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ധിക്കാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. സംഗീതം ഒരുക്കിയിരിക്കുന്നത് ജസ്റ്റിൻ വർഗീസ് ആണ്. എഡിറ്റിംഗ്: മനോജ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, കലാ സംവിധാനം: ഷാജി നടുവിൽ, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ.


ചമയം: ജിതേഷ് പൊയ്യ, ആക്ഷൻ: സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, പി.ആർ.ഒ: പി.ശിവപ്രസാദ് & നിയാസ് നൗഷാദ്, മാർക്കറ്റിംങ്: ഒബ്സ്ക്യൂറ എൻ്റർടൈൻമെൻ്റ്സ്, സ്റ്റിൽസ്: നവീൻ മുരളി, ഡിസൈൻ: കോളിൻസ് ലിയോഫിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. മോഹൻലാൽ ചിത്രം ആറാട്ടിന് ശേഷം ബി.ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും ഒരുക്കുന്ന ചിത്രമാണിത്. 2010 ൽ പുറത്തിറങ്ങിയ പ്രമാണിക്ക് ശേഷം മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമെന്ന് പ്രത്യേകതയും ക്രിസ്റ്റഫറിനുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.