ദുല്‍ഖര്‍ സൽമാന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് 'ചുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്'. ആര്‍ ബല്‍കി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 
ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും ബല്‍കി തന്നെയാണ്. ചിത്രത്തിലെ ഒരു ഗാനത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. ദുൽഖറും ​ഗാനത്തിന്റെ ടീസർ പങ്കുവെച്ചിട്ടുണ്ട്. 'ഗയ ഗയ ഗയ' എന്ന ഗാനത്തിന്റെ ടീസറാണ് പുറത്തുവിട്ടത്. അമിത് ത്രിവേദിയാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. സെപ്റ്റംബർ 12ന് ​ഗാനം പുറത്തിറക്കും. പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമൊക്കെയായിരുന്ന ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ചുപ്.


COMMERCIAL BREAK
SCROLL TO CONTINUE READING

സെപ്റ്റംബർ 23നാണ് ചുപ് തിയേറ്ററുകളിൽ റിലീസ് ചെയ്യുക. ചിത്രത്തിന് കലാകാരന്റെ പ്രതികാരം എന്ന് അർഥം വരുന്ന റിവഞ്ച് ഓഫ് ആൻ ആർട്ടിസ്റ്റ് (Revenge Of An Artist) എന്ന് ടാഗ് ലൈനാണ് നൽകിയിരിക്കുന്നത്. ദുൽഖർ, സണ്ണി ഡിയോൾ, പൂജ ഭട്ട് എന്നിവർക്ക് പുറമെ അമിതാഭ് ബച്ചനും സിനിമിൽ ഉണ്ടാകുമെന്ന് ചിത്രത്തിന്റെ സംവിധായകൻ ബാൽകി ഒരു അഭിമുഖത്തിൽ അറിയിച്ചിരുന്നു. തന്റെ എല്ലാ സിനിമയിലും ബച്ചൻ ഒരു കഥാപാത്രത്തെ എങ്കിലും അവതരിപ്പിച്ചിട്ടുണ്ട്, ഈ ചിത്രത്തിൽ കഥയിൽ പ്രധാന ഘട്ടത്തിൽ ബച്ചൻ ഉണ്ടാകുമെന്നാണ് ബാൽകി ഇന്റവ്യൂവിൽ അറിയിച്ചത്. അമിതാഭ് ബച്ചന് ദേശീയ അവാർഡ് ലഭിച്ച പാ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ആർ.ബാൽകി.



Also Read: Chup Movie Teaser: ദുൽഖറിന്റെ ബോളിവുഡ് ത്രില്ലർ ചിത്രം; 'ഛുപ്' ടീസറെത്തി


 


ബാൽകി ആദ്യമായിട്ടാണ് ത്രില്ലർ വിഭാഗത്തിലുള്ള ഒരു ചിത്രം നിർമിക്കുന്നത്. പാ കൂടാതെ ചീനി കം, കീ ആൻഡ് കാ, ഷമിതാഭ്, അക്ഷയ്കുമാറിന്റെ പാഡ്മാൻ എന്നീ ചിത്രങ്ങളുടെ കൂടി സംവിധായകനാണ് ആർ ബാൽകി. ബാൽകിയും രാജ സെന്നും, റിഷ് വർമാനിയും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിശാൽ സിൻഹയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഇതിന് മുമ്പ് ദുൽഖർ ഇർഫാൻ ഖാനിനൊപ്പം കാർവാനിൽ അഭിനയിച്ചിരുന്നു. സോനം കപൂറിനൊപ്പം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ 'നിഖില്‍ ഖോഡ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദി സോയ ഫാക്ടറാണ് ദുൽഖറിന്റെ മറ്റൊരു ഹിന്ദി ചിത്രം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.