Chup OTT Release : ദുൽഖർ സൽമാന്റെ ചുപ് ഉടൻ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
Chup Movie OTT Release Update : സിനിമകൾക്ക് റേറ്റിങ്ങ് കൊടുക്കുന്ന ക്രിട്ടിക്കുകളെ തേടിപ്പിടിച്ച് ക്രൂരമായി കൊലപ്പെടുത്തുന്ന സൈക്കോ കില്ലറിന്‍റെ കഥയാണ് ചുപ്പ് പറയുന്നത്. ചിത്രം നവംബർ 25 മുതൽ ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ദുൽഖർ സൽമാന്റെ ബോളിവുഡ് ചിത്രം ചുപ് : റിവെഞ്ച് ഓഫ് ആൻ ആർട്ടിസ്റ്റ് ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ സീ 5 ആണ്. ചിത്രം നവംബർ 25 മുതൽ ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ദുൽഖറും ഫാമിലി മാൻ വെബ് സീരിസ് ഫെയിം ശ്രെയ ധന്വന്തരിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ചുപ്. സെപ്റ്റംബർ 23 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ചുപ്. സിനിമകൾക്ക് റേറ്റിങ്ങ് കൊടുക്കുന്ന ക്രിട്ടിക്കുകളെ തേടിപ്പിടിച്ച് ക്രൂരമായി കൊലപ്പെടുത്തുന്ന സൈക്കോ കില്ലറിന്‍റെ കഥയാണ് ചുപ്പ് പറയുന്നത്. തീയേറ്ററുകളിൽ മികച്ച അഭിപ്രായം നേടാൻ ചിത്രത്തിന് സാധിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കമ്മട്ടിപ്പാടത്തിന് ശേഷം പുറത്തിറങ്ങുന്ന ദുല്‍ഖർ സല്‍മാന്‍റെ 'എ' സർട്ടിഫിക്കറ്റ് ചിത്രം കൂടിയാണ് ചുപ്പ്. ഒരുപാട് നാളുകൾക്ക് ശേഷം സണ്ണി ഡിയോൾ ഒരു പോലീസ് വേഷത്തിൽ അഭിനയിക്കുന്ന സിനിമയെന്ന പ്രത്യേകതയും ഇതിനുണ്ട്. ഇത്തരത്തിൽ എണ്ണിയാലൊടുങ്ങാത്ത ഒരുപാട് സവിശേഷകതകളുമായി ആയിരുന്നു ചുപ്പ് തീയേറ്ററുകളിൽ എത്തിയത്. അഡൾട്സ് ഒൺലി ചിത്രമായതിനാൽ ചിത്രത്തിലെ കൊലപാതകങ്ങൾ വളരെയധികം ക്രൂരവും പൈശാചികവുമാക്കാൻ കഴിഞ്ഞിട്ടുണ്ട്.
ALSO READ: സിനിമക്ക് സ്റ്റാറിട്ടാൽ കൊല്ലുന്ന സൈക്കോ കില്ലറിന്‍റെ കഥ; ചുപ്പ്
കണ്ടിരിക്കുന്ന പ്രേക്ഷകരുടെ മനസ്സിനെ അസ്വസ്ഥപ്പെടുത്തുന്ന വിധത്തിൽ വളരെയധികം വയലന്‍റ് സീനുകൾ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഥാ പഞ്ചാത്തലത്തിന് യോജിക്കുന്ന തരത്തിൽ ഒരു ഡാർക്ക് ടോണിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ആ അവതരണത്തിന് യോജിക്കുന്ന വിധത്തിൽ നല്ലൊരു പ്രണയ കഥയും ചിത്രത്തിൽ പറഞ്ഞ് പോകുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ട സിനിമയായതിനാൽത്തന്നെ ചില പഴയ ഗൃഹാതുരത്വം ഉണർത്തുന്ന ഹിന്ദി പാട്ടുകൾ ചുപ്പിൽ പല ഭാഗങ്ങളിലായി കേൾപ്പിക്കുന്നുണ്ട്. അത് ഒരു പ്രത്യേക ഫീൽ സിനിമയ്ക്ക് നൽകുന്നുണ്ട്.
ചില സ്ഥലങ്ങളില്‍ ബിജിഎമ്മിനൊപ്പം ഉപയോഗിച്ചിരിക്കുന്ന നിശബ്ദതയും ചിത്രത്തിന് ഒരു പ്രത്യേക ഭംഗി പകരുന്നുണ്ട്. പ്രേക്ഷകരെ പേടിപ്പിക്കാനും ത്രില്ലടിപ്പിക്കാനും ആ ബിജിഎമ്മുകളും നിശബ്ദതയും വഹിച്ച പങ്ക് വളരെ വലുതാണ്. ഒട്ടും ലാഗ് തോന്നിക്കാതെ വളരെയധികം ഡീറ്റൈൽഡ് ആയി കഥ പറഞ്ഞ് പോകുന്ന ചിത്രം ക്ലൈമാക്സിലേക്ക് എത്തിയപ്പോൾ പെട്ടെന്ന് എല്ലാം ഓടിച്ച് പറഞ്ഞ് അവസാനിപ്പിച്ചത് പോലെ അനുഭവപ്പെട്ടുവെന്ന് പ്രേക്ഷകർ അഭിപ്രായപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...