സിനിമക്ക് സ്റ്റാറിട്ടാൽ കൊല്ലുന്ന സൈക്കോ കില്ലറിന്‍റെ കഥ; ചുപ്പ്

കമ്മട്ടിപ്പാടത്തിന് ശേഷം പുറത്തിറങ്ങുന്ന ദുല്‍ഖർ സല്‍മാന്‍റെ 'എ' സർട്ടിഫിക്കറ്റ് ചിത്രം കൂടിയാണ് ചുപ്പ്

Written by - Ajay Sudha Biju | Edited by - M.Arun | Last Updated : Sep 24, 2022, 06:25 PM IST
  • നായികയായി അഭിനയിച്ച ശ്രേയ ധന്വന്തരിയും മികച്ച പ്രകടനം കാഴ്ച്ച വച്ചു
  • ചില ത്രില്ലര്‍ സിനിമകളുടെ ക്ലൈമാക്സിൽ ഉണ്ടാകാറുള്ള അനാവശ്യ നാടകീയത
  • ഒട്ടും ലാഗ് തോന്നിക്കാതെ വളരെയധികം ഡീറ്റൈൽഡ് ആയി പറഞ്ഞ കഥ
സിനിമക്ക് സ്റ്റാറിട്ടാൽ കൊല്ലുന്ന സൈക്കോ കില്ലറിന്‍റെ കഥ; ചുപ്പ്

സോയാ ഫാക്ടറിന് ശേഷമുള്ള ദുൽഖർ സൽമാന്‍റെ ബോളിവുഡ് ചിത്രമെന്ന നിലയിൽ ഹിന്ദി സിനിമാ പ്രേമികൾക്കൊപ്പം മലയാളി പ്രേക്ഷകരും വളരെയധികം കാത്തിരുന്ന ചിത്രമാണ് ചുപ്പ് എന്ന ക്രൈം ത്രില്ലർ. ബോളിവുഡിൽ ബ്രഹ്മാസ്ത്രക്ക് ശേഷം ഈ വർഷം അഡ്വാൻസ് ബുക്കിങ്ങ് ഇനത്തിൽ ഏറ്റവും കൂടുതൽ ടിക്കറ്റ് ആദ്യ ദിനം വിറ്റ് പോയ ചിത്രമെന്ന നിലയിലും റിലീസിന് മുൻപ് ചുപ്പ് ശ്രദ്ധിക്കപ്പെട്ടു.

കമ്മട്ടിപ്പാടത്തിന് ശേഷം പുറത്തിറങ്ങുന്ന ദുല്‍ഖർ സല്‍മാന്‍റെ 'എ' സർട്ടിഫിക്കറ്റ് ചിത്രം കൂടിയാണ് ചുപ്പ്. ഒരുപാട് നാളുകൾക്ക് ശേഷം സണ്ണി ഡിയോൾ ഒരു പോലീസ് വേഷത്തിൽ അഭിനയിക്കുന്ന സിനിമയെന്ന പ്രത്യേകതയും ഇതിനുണ്ട്. ഇത്തരത്തിൽ എണ്ണിയാലൊടുങ്ങാത്ത ഒരുപാട് സവിശേഷകതകളുമായി ഇന്നലെ ചുപ്പ് ഇന്നലെ തീയറ്ററുകളിൽ റിലീസ് ചെയ്തു.

ട്രൈലറിൽ സൂചിപ്പിച്ചിരിക്കുന്നതിന് സമാനമായി സിനിമകൾക്ക് റേറ്റിങ്ങ് കൊടുക്കുന്ന ക്രിട്ടിക്കുകളെ തേടിപ്പിടിച്ച് ക്രൂരമായി കൊലപ്പെടുത്തുന്ന സൈക്കോ കില്ലറിന്‍റെ കഥയാണ് ചുപ്പ് സംസാരിക്കുന്നത്. അഡൾട്സ് ഒൺലി ചിത്രമായതിനാൽ ചിത്രത്തിലെ കൊലപാതകങ്ങൾ വളരെയധികം ക്രൂരവും പൈശാചികവുമാക്കാൻ കഴിഞ്ഞിട്ടുണ്ട്.

ALSO READ: Kumari Teaser: കുമാരിയുടെ ലോകം തുറന്ന് പൃഥ്വിരാജ്; ഐശ്വര്യ ലക്ഷ്മി ചിത്രം 'കുമാരി' ടീസർ

കണ്ടിരിക്കുന്ന പ്രേക്ഷകരുടെ മനസ്സിനെ അസ്വസ്ഥപ്പെടുത്തുന്ന വിധത്തിൽ വളരെയധികം വയലന്‍റ് സീനുകൾ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഥാ പഞ്ചാത്തലത്തിന് യോജിക്കുന്ന തരത്തിൽ ഒരു ഡാർക്ക് ടോണിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ആ അവതരണത്തിന് യോജിക്കുന്ന വിധത്തിൽ നല്ലൊരു പ്രണയ കഥയും ചിത്രത്തിൽ പറഞ്ഞ് പോകുന്നുണ്ട്.

സിനിമയുമായി ബന്ധപ്പെട്ട സിനിമയായതിനാൽത്തന്നെ ചില പഴയ ഗൃഹാതുരത്വം ഉണർത്തുന്ന ഹിന്ദി പാട്ടുകൾ ചുപ്പിൽ പല ഭാഗങ്ങളിലായി കേൾപ്പിക്കുന്നുണ്ട്. അത് ഒരു പ്രത്യേക ഫീൽ സിനിമയ്ക്ക് നൽകുന്നുണ്ട്. പ്രത്യേകിച്ച് പ്രണയ രംഗങ്ങൾക്ക്. ത്രില്ലർ ചിത്രമായതിനാൽ വളരെയധികം പ്രാധാന്യമുള്ളതായിരുന്നു ചിത്രത്തിലെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്.

 ചില സ്ഥലങ്ങളില്‍ ബിജിഎമ്മിനൊപ്പം ഉപയോഗിച്ചിരിക്കുന്ന നിശബ്ദതയും ചിത്രത്തിന് ഒരു പ്രത്യേക ഭംഗി പകരുന്നുണ്ട്. പ്രേക്ഷകരെ പേടിപ്പിക്കാനും ത്രില്ലടിപ്പിക്കാനും ആ ബിജിഎമ്മുകളും നിശബ്ദതയും വഹിച്ച പങ്ക് വളരെ വലുതാണ്. ഒട്ടും ലാഗ് തോന്നിക്കാതെ വളരെയധികം ഡീറ്റൈൽഡ് ആയി കഥ പറഞ്ഞ് പോകുന്ന ചിത്രം ക്ലൈമാക്സിലേക്ക് എത്തിയപ്പോൾ പെട്ടെന്ന് എല്ലാം ഓടിച്ച് പറഞ്ഞ് അവസാനിപ്പിച്ചത് പോലെ അനുഭവപ്പെട്ടു.

എന്നാൽ ചില ത്രില്ലര്‍ സിനിമകളുടെ ക്ലൈമാക്സിൽ ഉണ്ടാകാറുള്ള അനാവശ്യ നാടകീയത ഇത് കാരണം ഒഴിവാക്കാൻ സാധിച്ചിട്ടുണ്ട്. ചിത്രത്തിൽ എടുത്ത് പറയേണ്ടത് ദുൽഖർ സൽമാന്‍റെ പ്രകടനം തന്നെയാണ്. പ്രത്യേക മാനറിസങ്ങളും എക്സ്പ്രഷനുകളും പ്രകടിപ്പിക്കുന്ന, ദുൽഖർ സൽമാൻ ഇതുവരെ ചെയ്തിട്ടില്ലാത്ത തരം കഥാപാത്രമായിരുന്നു ചുപ്പിലേത്.

Also Read: Ponniyin Selvan: പ്രേക്ഷകരിലേക്കെത്താൻ ഇനി ആറ് നാൾ മാത്രം; 'പൊന്നിയിൻ സെൽവന്' യു സർട്ടിഫിക്കറ്റ്

നായികയായി അഭിനയിച്ച ശ്രേയ ധന്വന്തരിയും മികച്ച പ്രകടനം കാഴ്ച്ച വച്ചു. ഇരുവരെയും പോലെ മികച്ച അഭിനയം കാഴ്ച്ച വയ്ക്കാനുള്ള സ്കോപ്പുള്ള കഥാപാത്രം അല്ലായിരുന്നിട്ടും തനിക്ക് കിട്ടിയ റോൾ സണ്ണി ഡിയോളും നല്ല രീതിയിൽ അവതരിപ്പിച്ചു.  ഇന്ത്യയിൽ അടുത്തിടെ പുറത്തിറങ്ങിയ പല ത്രില്ലർ സിനിമകൾക്കുമുള്ള പൊതു സ്വഭാവവും ആവർത്തിച്ച് ഉപയോഗിക്കുന്ന ചില ക്ലീഷേ എലമന്‍റുകളും ഇല്ലാതെ മികച്ച രീതിയില്‍ വ്യത്യസ്തമായി അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് ചുപ്പ്.

പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News