Dear Vaappi | വാപ്പിയുടെ സ്വപ്നം, മകളുടെ ലക്ഷ്യം; വാപ്പിയുടെയും മകളുടെയും ആത്മബന്ധത്തിന്റെ കഥ; ഡിയർ വാപ്പി റിവ്യൂ
Dear Vaappi Movie Review: വലിയൊരു ബിസിനസ് കെട്ടിപ്പടുക്കുക എന്നതാണ് ബഷീർ എന്ന ആമിറയുടെ വാപ്പിയുടെ സ്വപ്നം. അതിലേക്കായി കഠിനപ്രയതനം ചെയ്യുകയാണ് കുടുംബം
സ്വപ്നങ്ങൾ കാണാൻ ആർക്കും കഴിയും. അത് ലക്ഷ്യത്തിലെത്തി നിറവേറ്റാൻ നിസ്സാരമല്ല. അങ്ങനെ സ്വന്തം വാപ്പിയുടെ സ്വപ്നങ്ങൾ തോളിലേറ്റി ജീവിച്ച് കാണിച്ച മകളുടെ കഥ സംസാരിക്കുകയാണ് 'ഡിയർ വാപ്പി'. ആമിറ എന്ന മകളായി അനഘ നാരായണന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ നെടുംതൂണ്. ആദ്യ പകുതിയിൽ ഉടനീളം ലാലിന്റെ പ്രകടനം ചിത്രത്തെ താങ്ങി നിർത്തുമ്പോൾ രണ്ടാം പകുതിയിൽ അനഘ അത് ഭംഗിയായി നിറവേറ്റി. ജയിക്കാനായി ജീവിക്കുന്ന മകളുടെ കഥ സമൂഹത്തിന് തന്നെ പ്രചോദനമാണ്.
വലിയൊരു ബിസിനസ് കെട്ടിപ്പടുക്കുക എന്നതാണ് ബഷീർ എന്ന ആമിറയുടെ വാപ്പിയുടെ സ്വപ്നം. അതിലേക്കായി കഠിനപ്രയതനം ചെയ്യുകയാണ് കുടുംബം. എന്നാൽ ഒരു നിമിഷത്തിൽ സ്വപ്നങ്ങൾ തകർന്നടിയുകയാണ്. അതിൽ നിന്ന് കരകയറാൻ സാധിക്കുമോ? ആ സ്വപ്നങ്ങൾ സഫലമാക്കാൻ എന്തൊക്കെ വഴികളിലൂടെ കടന്ന് പോകേണ്ടി വന്നു? ഡിയർ വാപ്പി സംസാരിക്കുന്നത് അതാണ്.
ഒരു പോരാട്ട വീര്യം കെടാത്ത പെണ്ണിന്റെ മനക്കരുത്ത് കൂടി സിനിമ സംസാരിക്കുന്നുണ്ട്. നന്മ നിറഞ്ഞ ഒരുപാട് മനുഷ്യർക്കിടയിൽ ഒരു വഴി തെളിയുന്നിടത്ത് സ്വപ്നം സാക്ഷാത്കരിക്കുന്ന കഥ കൂടിയാണ്. അച്ഛൻ മകൾ ബന്ധത്തെക്കുറിച്ചും വിവാഹമല്ല ഒരിക്കലും പെണ്ണിന്റെ അവസാന വാക്ക് എന്നും ചിത്രം പറയുന്നുണ്ട്. പ്രകടനങ്ങൾ കൊണ്ടും കഥ സംസാരിക്കുന്ന പ്രചോദന മികവ് കൊണ്ടും ഡിയർ വാപ്പി മനോഹരമായ ഒരു അനുഭവം പ്രേക്ഷകന് നൽകുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...