Vijay Varisu Salary: വാരിസിന് വിജയ് വാങ്ങിയ ശമ്പളം ചിത്രത്തിൻറെ ബജറ്റിൻറെ പകുതി, സിനിമ ലോകം ഞെട്ടിയ തുക

Vijay Varisu Salary News: തെലുങ്ക് ചലച്ചിത്ര സംവിധായകൻ വംശി ആദ്യമായി തമിഴിൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്, ചിത്രം പൊങ്കലിനായിരിക്കും റിലീസിന് എത്തുന്നത്

Written by - Zee Malayalam News Desk | Last Updated : Dec 5, 2022, 12:03 PM IST
  • തന്റെ അവസാന ചിത്രമായ ബീസ്റ്റിന് പോലും 80 കോടി മാത്രമാണ് വിജയ് നേടിയത്
  • നേരത്തെയും വിജയ് തൻറെ പ്രതിഫലം ഉയർത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു
  • ജനുവരി 12ന് പൊങ്കലിനാണ് ചിത്രം റിലീസ് ചെയ്യുക
Vijay Varisu Salary: വാരിസിന് വിജയ് വാങ്ങിയ ശമ്പളം ചിത്രത്തിൻറെ ബജറ്റിൻറെ  പകുതി, സിനിമ ലോകം ഞെട്ടിയ തുക

വാരിസിനായി നടൻ വിജയ് വാങ്ങിയ പ്രതിഫലമാണ് ഇപ്പോൾ സിനിമ മേഖലയിലെ വാർത്ത.അദ്ദേഹത്തിന്റെ അവസാന ചിത്രം ബീസ്റ്റിന് സമ്മിശ്ര പ്രതികരണങ്ങളും തീയ്യേറ്ററിൽ കാര്യമായ ലാഭവും ഉണ്ടായില്ല. റിപ്പോർട്ടുകൾ പ്രകാരം വിജയ് ഇപ്പോൾ വാങ്ങുന്നത് റെക്കോർഡ് പ്രതിഫലമാണ്.

തെലുങ്ക് ചലച്ചിത്ര സംവിധായകൻ വംശി ആദ്യമായി സംവിധാനം ചെയ്ത ചിത്രം  ഒരു ഫാമിലി ആക്ഷൻ മിക്സാണ്. സിനിമയുടെ ചിത്രീകരണം ഏതാണ്ട് ഇപ്പോൾ അവസാന ഘട്ടത്തിലെത്തിയെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ.ജനുവരി 12ന് പൊങ്കലിനാണ് ചിത്രം റിലീസ് ചെയ്യുക സിനിമയുടെ പ്രൊമോഷൻ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളാണ് ഇപ്പോൾ നടക്കുന്നത്.

ALSO READ : Shah Rukh Khan: പരാജയങ്ങളല്ല മറ്റൊന്നാണ് കാരണം! അഭിനയത്തിൽ നിന്നുള്ള ഇടവേളയ്ക്ക് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി ഷാരൂഖ് ഖാൻ

ചിത്രത്തിൽ വിജയ്‌യ്‌ക്കൊപ്പം രശ്മിക മന്ദാനയാണ് അഭിനയിച്ചിരിക്കുന്നത്. പ്രകാശ്‌രാജ്, പ്രഭു, ശരത്കുമാർ, സംഗീത, സംയുക്ത തുടങ്ങി നിരവധി പേർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. അജിത്തിന്റെ 'തുണിവ്' ചിത്രവും 'വാരിസു'വും ക്ലാഷിൽ ആകുമോ എന്നും ചില കോണുകളിൽ നിന്നും റിപ്പോർട്ടുകളുണ്ട്.

വാരിസിന് വാങ്ങിയതെത്ര
 
വാരിസുവിന് വേണ്ടി വിജയ് 125 കോടിയോളം പ്രതിഫലം വാങ്ങിയെന്നാണ് സൂചന. തന്റെ അവസാന ചിത്രമായ ബീസ്റ്റിന് പോലും 80 കോടി മാത്രമാണ് വിജയ് നേടിയത്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി 45 കോടി അധികമായി വാങ്ങയെന്നാണ് വാർത്തകൾ. നേരത്തെയും വിജയ് തൻറെ പ്രതിഫലം ഉയർത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News