ബോളിവുഡിലെ ഏറ്റവും തിരക്കേറിയ താരം ദീപിക പദുകോണിന് ഇന്ന് പിറന്നാള്‍...


COMMERCIAL BREAK
SCROLL TO CONTINUE READING

35ാം പിറന്നാള്‍ ആഘോഷിക്കുന്ന ദീപിക പദുകോണിന്  (Deepika Padukone) സോഷ്യല്‍ മീഡിയയില്‍ ആശംസകളുടെ പ്രവാഹമാണ്.  ബോളിവുഡ്  (Bollywood) സിനിമ ലോകവും ആരാധകരും ഒന്നടങ്കം ആശംസകള്‍ നേരാന്‍ ഒത്തുചേര്‍ന്നു.  ആലിയ ഭട്ട്, കത്രീന കൈഫ്, പ്രഭാസ് എന്നിവരാണ്  ദീപികയ്ക്ക് ജന്മദിന ആശംസകളുമായി ആദ്യം എത്തിയത്.



 ആലിയ ഭട്ട്, കത്രീന കൈഫ്, പ്രഭാസ്, അനുഷ്ക ശര്‍മ, രേണുക ഷഹാനെ തുടങ്ങിയവര്‍ ദീപികയ്ക്ക് ആശംസകള്‍ നേര്‍ന്നു.



1986, ജനുവരി 5നായിരുന്നു  'Dimple queen' ദീപിക പദുകോണിന്‍റെ ജനനം. ഇന്ത്യൻ ബാഡ്മിൻറൺ താരം  പ്രകാശ് പദുകോണിന്‍റെ  മകളായ  പിതാവിന്‍റെ വഴി പിന്‍ തുടരാതെ  അഭിനയജീവിതം തിരഞ്ഞെടുക്കുകയായിരുന്നു. 


ദീപിക അഭിനയരംഗത്തേയ്ക്ക് ചുവടുവയ്ക്കുന്നത് കന്നഡ സിനിമയായ  'ഐശ്വര്യ'യിലൂടെയാണ്. അതിനു ശേഷമാണ് ദീപിക  ബോളിവുഡില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്.   പുനർജന്മവുമായി ബന്ധപ്പെട്ട സംഭവബഹുലമായ കഥ പറയുന്ന 'ഓം ശാന്തി ഓം' എന്ന സിനിമയിൽ ഷാരൂഖ്ഖാന്‍റെ  (Shah Rukh Khan) നായികയായാണ് അവര്‍ ഹിന്ദി സിനിമാ ലോകത്തേയ്ക്ക് കാലെടുത്തു വയ്ക്കുന്നത്. 


സാമ്പത്തികപരമായി മികച്ച വിജയം നേടിയ ഈ സിനിമയിലെ അഭിനയത്തിന്   ദീപികയ്ക്ക് മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാര്‍ഡും ലഭിച്ചു.


ദീപികയ്ക്ക് പിന്നീടങ്ങോട്ട്‌  തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്ന് തന്നെ പറയാം. എണ്ണിയാല്‍ ഒടുങ്ങാത്ത ഹിറ്റ്‌ സിനിമകള്‍ കൈപിടിയിലൊതുക്കി മുന്നേറുകയാണ് നുണക്കുഴി കവിളുകളുള്ള ഈ സുന്ദരി...!!